ന്യൂദല്‍ഹി: ഇന്നത്തെ കാലത്ത് ഒരു ബ്രാന്‍ഡ് വിപണനം ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് പരസ്യങ്ങള്‍. എന്നാല്‍ ഒരു പരസ്യം ചെയ്ത് വെട്ടിലായിരിക്കുകയാണ് തേയില ബ്രാന്‍ഡായ റെഡ് ലേബല്‍. കഴിഞ്ഞ വര്‍ഷം ഗണേഷ് ചതുര്‍ഥിയോടനുബന്ധിച്ചിറങ്ങിയ പരസ്യം ഹിന്ദുത്വത്തെ അപമാനിച്ചെന്നാരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംഘപരിവാര്‍. റെഡ് ലേബലിനെതിരെ ബോയ്‌ക്കോട്ട് ക്യാമ്പയിനും ആരംഭിച്ചു കഴിഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
2018 സെപ്തംബറിലാണ് പരസ്യം പുറത്തിറങ്ങിയത്. ഗണേഷ് ചതുര്‍ത്തിയോടനുബന്ധിച്ച് ഒരാള്‍ ആദ്യമായി ഗണപതി വിഗ്രഹം വാങ്ങാനെത്തുന്നതാണ് പരസ്യം. വിഗ്രഹം തിരയുന്നതിനിടയില്‍ കടയുടമ ഒരു അഹിന്ദുമാണെന്ന് മനസ്സിലായപ്പോള്‍ വിഗ്രഹം വാങ്ങാതെ മടങ്ങാനൊരുങ്ങിയ യുവാവിന് കടയുടമ റെഡ്‌ലേബലിന്റെ തേയിലയില്‍ ഉണ്ടാക്കിയ ചായ നല്‍കുകയായിരുന്നു. ഇരുവരുടെയും ചായ സംഭാഷണത്തിനിടയില്‍
എന്തുകൊണ്ട് ഈ തൊഴില്‍ തെരഞ്ഞെടുത്തു എന്ന ചോദിക്കുമ്പോള്‍ ഇതും ഒരു ആരാധനയാണെന്ന് കടയുടമ പറയുകയും തുടര്‍ന്ന് ഗണേശ വിഗ്രഹം വാങ്ങാന്‍ യുവാവ് തയ്യാറാവുന്നതുമാണ് പരസ്യം. ഇത് യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണെന്ന് പരസ്യത്തിന്റെ അവസാനം എഴുതിയിട്ടുമുണ്ട്.