| Wednesday, 11th September 2019, 1:12 pm

പുതുതലമുറ രാവിലെ കൂടുതല്‍ ഓക്‌സിജന്‍ വലിക്കുന്നതാണ് ഓക്‌സിജന്‍ മാന്ദ്യത്തിന് കാരണം; ഓണ്‍ലൈന്‍ ടാക്‌സികളാണ് മാന്ദ്യത്തിന് കാരണമെന്ന ധനമന്ത്രിയുടെ വാദത്തെ ട്രോളി സോഷ്യല്‍മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലെ വാഹനവിപണി നേരിടുന്ന പ്രശ്നങ്ങള്‍ക്ക് കാരണം ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളാണെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ വാദത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. ട്വിറ്ററില്‍ ബോയ്‌കോട്ട് മില്ലേനിയല്‍സ് എന്ന പേരില്‍ ട്വിറ്ററില്‍ ഹാഷ്ടാഗ് ക്യാപെയ്ന്‍ ട്രെന്‍ഡിംഗാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്തെ പുതുതലമുറയിലുള്ളവര്‍ യാത്രകള്‍ ഒല, ഊബര്‍ ടാക്സികളിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് ടൂ വീലര്‍, ഫോര്‍ വീലര്‍ വാഹനങ്ങളില്‍ വില്‍പ്പന ഇടിവുണ്ടായതെന്നായിരുന്നു മന്ത്രിയുടെ കണ്ടെത്തല്‍.

പുതുതലമുറയിലുള്ളവര്‍ ഓക്‌സിജന്‍ രാവിലെ കൂടുതല്‍ വലിക്കുന്നതിനാലാണ് ഓക്‌സിജന്‍ മാന്ദ്യത്തിന് കാരണമെന്നാണ് ഇതിന് മറുപടിയായി കുമാരി രത്‌ന എന്ന ട്വിറ്റര്‍ യൂസറുടെ ട്വീറ്റ്. ഇതിനൊപ്പം യോഗ ചെയ്യുന്ന ബാബാ രാംദേവിന്റെ ചിത്രവും കൊടുത്തിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജലമാന്ദ്യത്തിന് കാരണം വെള്ളം ഉപയോഗിക്കുന്നതാണെന്നും വ്യോമയാന മേഖലയിലെ പ്രതിസന്ധിക്ക് കാരണം വീഡിയോ കോള്‍ വന്നതാണെന്നുമുള്ള ട്വീറ്റുകളുമുണ്ട്.

നേരത്തെ മന്ത്രിയുടെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കാറിനും ഇരുചക്ര വാഹനങ്ങള്‍ക്കും പുറമെ, ലോറിയുടെയും ബസിന്റെയും വില്‍പ്പനയില്‍ ഇടിവുണ്ടായിട്ടുണ്ട്. ഇത് യുവാക്കള്‍ ഈ വാഹനങ്ങള്‍ വാങ്ങാതിരിക്കുന്നതിനാലാണോയെന്നായിരുന്നു കോണ്‍ഗ്രസ് ചോദിച്ചത്.

രാജ്യത്ത് ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും വില്‍പ്പനയില്‍ ഇടിവാണുണ്ടായിരിക്കുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more