ന്യൂദല്‍ഹി: റിലയന്‍സ് ജിയോ്‌ക്കെതിരെ പ്രതിഷേധം കനക്കുന്നു. കര്‍ഷകര്‍ക്ക് പിന്നാലെ ജിയോ സിമ്മുകള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയും രംഗത്ത്. #BoycottJio ട്വിറ്ററില്‍ ട്രെന്റിംഗ് ആവുകയാണ്.
ഇതിനോടകം തന്നെ നിരവധി പേരാണ് ജിയോ ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് BoycottJio എന്ന ഹാഷ്ടാഗില്‍ ട്വീറ്റുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
”നിങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ പോലെ നാണമില്ലാത്ത ഒരു മനുഷ്യനല്ലെങ്കില്‍ ഇന്ത്യന്‍ കര്‍ഷകരെ പിന്തുണയ്ക്കൂ, ജിയോ ബഹിഷ്‌ക്കരിക്കൂ’ എന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് എഴുതിയിരിക്കുന്നത്.
അംബാനിയേയും ഗോഡി മീഡിയയേയും പതഞ്ജലിയേയും ബി.ജെ.പിയേയും ബഹിഷ്‌ക്കരിക്കണമെന്നാണ് മറ്റൊരു ഉപയോക്താവിന്റെ ട്വീറ്റ്.
റിലയന്‍സിന്റെ എല്ലാ ഉല്പന്നങ്ങളും ബഹിഷ്‌ക്കരിക്കണമെന്നാണ് മറ്റൊരാളുടെ അഭിപ്രായം. ഇങ്ങനെ പതിനായിരക്കണക്കിന് ആളുകളാണ്
BoycottJio എന്ന ഹാഷ്ടാഗില്‍ ട്വീറ്റുകള്‍ ചെയ്തിരിക്കുന്നത്.
അതേസമയം ശനിയാഴ്ച മാത്രം ജിയോയുടെ 176 സിഗ്‌നല്‍ ട്രാന്‍സ്മിറ്റിങ് സൈറ്റുകളാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതുവരെ 1411 ടെലികോം ടവര്‍ സൈറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടെലികോം സേവനങ്ങള്‍ നശിപ്പിക്കരുതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പൊലീസ് സഹായമില്ലാതെ സേവനം നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുകയാണെന്നാണ് ജിയോ ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതേസമയം, ഒരുമാസത്തിലേക്ക് കടന്ന കര്‍ഷക പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുകയാണ്. കര്‍ഷകര്‍ക്ക് നേരെ ഇപ്പോഴും കേന്ദ്രസര്‍ക്കാര്‍ മുഖം തിരിച്ചുതന്നെയാണ് നില്‍ക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക