ദീപികയുടെ പുതിയ ചിത്രമായ ‘ചപക്’ ബഹിഷ്‌കരിച്ചുകൊണ്ടുള്ള സംഘപരിവാര്‍ പ്രചരണത്തിലെ കള്ളക്കളി പുറത്തായി.’ചപക്’ബഹിഷ്‌കരിക്കുക എന്ന ആഹ്വാനം ചെയ്തുകൊണ്ട് നിരവധി പേരാണ് തങ്ങള്‍ കാന്‍സല്‍ ചെയ്ത ടിക്കറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചത്. എന്നാല്‍ സ്‌ക്രീന്‍ഷോട്ടുകള്‍ പരിശോധിക്കുമ്പോള്‍ എല്ലാം ഒന്നു തന്നെയാണെന്നാണ് മനസ്സിലാകുന്നത്.
ഒരു തിയറ്ററിലെ ഒരേ ദിവസത്തെ ഒരേ സമയത്തെ ഷോയില്‍ ഒരേ സീറ്റ് നമ്പറുകളാണ് വ്യത്യസ്ത പ്രൊഫൈലുകളില്‍ വന്നിട്ടുള്ള പോസ്റ്റുകളില്‍ കാണാനാകുന്നത്. വഡോദരയിലെ അക്കോട്ട തിയറ്റിലെ ജനുവരി പത്തിന് വൈകീട്ട് 6.50 നുള്ള ഷോക്ക് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്തതായിട്ടാണ് എല്ലാ സ്‌ക്രീന്‍ ഷോട്ടുകളിലും കാണുന്നത്.
എല്ലാവരും ബുക്ക് ചെയ്തത് A8 A9 A10 എന്നീ സീറ്റുകളാണ് എന്നത് കൂടി സ്‌ക്രീന്‍ ഷോട്ടില്‍ വ്യക്തമായി കാണാവുന്നതാണ്. ഇതു കൂടിയായതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ദീപികക്കെതിരെ വിദ്വേഷ പ്രചരണത്തിനിറങ്ങിയവര്‍ പരിഹാസ്യ പാത്രങ്ങളായി കൊണ്ടിരിക്കുകയാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അക്രമത്തിനിരയായ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബോളിവുഡ് നടി ദീപിക പദുകോണ്‍ ക്യാമ്പസിലെത്തിയത് മുതല്‍ ബി.ജെ.പി നടിക്കെതിരെ ദുഷ്പ്രചരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ദീപികയുടെ പുതിയ ചിത്രമായ ചപക് ബഹിഷ്‌കരിക്കണമെന്ന് പ്രചരണം നടത്തുകയാണ് പലരും. അതേ സമയം ദീപികക്ക് പിന്തുണയും അഭിനന്ദനവും അറിയിച്ചുകൊണ്ട് ഒട്ടേറെ പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബി.ജെ.പിയുടെ വലിയ പ്രചാരം ലഭിച്ചെന്ന അവകാശപ്പെട്ട പല ക്യാംപെയ്‌നുകള്‍ക്ക് പിന്നിലും ഇത്തരത്തിലുള്ള കള്ളക്കളികളുണ്ടെന്ന് പല തവണ പുറത്തു വന്നിരുന്നു.
DoolNews Video