ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും പ്രധാനവേഷങ്ങളിലെത്തുന്ന ബ്രഹ്മാസ്ത്രയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. സെപ്റ്റംബര്‍ ഒമ്പതിനാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. അയന്‍ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ ട്രെയ്‌ലറിലെ ഒരു രംഗത്തില്‍ രണ്‍ബീര്‍ കപൂറിന്റെ കഥാപാത്രം അമ്പലത്തിലേക്ക് കയറുന്ന ഒരു രംഗമുണ്ട്. ഈ രംഗത്തില്‍ കഥാപാത്രം ചെരുപ്പ് ധരിച്ചാണ് അമ്പലത്തില്‍ കയറിയത് എന്ന ആരോപണത്തെ തുടര്‍ന്ന് ബ്രഹ്മാസ്ത്ര ബഹിഷ്‌കരിക്കണമെന്ന് ആവിശ്യപെട്ടുകൊണ്ടാണ് ട്വിറ്ററില്‍ പ്രതിഷേധം നടക്കുന്നത്.
ഒരു സെക്കന്‍ഡില്‍ മിന്നിമറയുന്ന സീനില്‍ രണ്‍ബീറിന്റെ കാലില്‍ ചെരുപ്പ് ഉള്ളതായി കാണാന്‍ കഴിയും. ആ ഭാഗത്തെ സ്‌ക്രീന്‍ഷോട്ടും ഉള്‍പെടുത്തിയാണ് ‘ബോയ്‌ക്കോട്ട് ബ്രഹ്മാസ്ത്ര’ ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റിങില്‍ വന്നിരിക്കുന്നത്.
Entering Temple with shoes, this is what we can expect from Urduwood. Bollywood never misses a chance to hurt our sentiments towards Sanatana Dharma.#BoycottBollywood#BoycottBrahmastra
— Madhumita Roy Chowdhury( SSRF) (@MadhumitaroyC) June 15, 2022
നിലവില്‍ ട്വിറ്റര്‍ ഇന്ത്യയില്‍ ട്രെന്‍ഡിങ് ഹാഷ്ടാഗാണ് ‘ബോയ്‌ക്കോട്ട് ബ്രഹ്മാസ്ത്ര’. മതവികാരം വൃണപെടുത്താനുള്ള ഒരു അവസരവും ബോളിവുഡ് പഴാക്കില്ല എന്നാണ് ഹാഷ്ടാഗ് പ്രചരിപ്പിക്കുന്നവരുടെ വാദം.
ഇതിനൊപ്പം തന്നെ ‘ബോയ്‌ക്കോട്ട് ബോളിവുഡ്’ എന്ന ഹാഷ്ടാഗും പ്രചരിക്കുന്നുണ്ട്. സുശാന്ത് സിങ് രാജ്പൂത്തിന്റെ മരണത്തിന് കാരണം ബോളിവുഡാണ് എന്നതാണ് ബോയ്‌ക്കോട്ട് ബോളിവുഡ് ഹാഷ്ടാഗ് പ്രചരിപ്പിക്കാന്‍ കാരണമായി ട്വിറ്ററില്‍ പലരും ചൂണ്ടി കാണിക്കുന്നത്. സി.ബി.ഐ സുശാന്തിന്റെ മരണത്തില്‍ നീതി ഉറപ്പാക്കണം എന്നും ഹാഷ്ടാഗ് പങ്കുവെച്ച് ചിലര്‍ പറയുന്നു.
അമിതാഭ് ബച്ചന്‍, , നാഗാര്‍ജുന, ഡിംപിള്‍ കബാഡിയ, മൗനി റോയ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സ്റ്റാര്‍ സ്റ്റുഡിയോസും ധര്‍മ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 300 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമയുടെ ദക്ഷിണേന്ത്യന്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സംവിധായകന്‍ എസ്.എസ്. രാജമൗലിയാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ രാജമൗലിയാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. 2017ല്‍ ട്വിറ്ററിലൂടെയാണ് കരണ്‍ ജോഹര്‍ ‘ബ്രഹ്മാസ്ത്ര’ പ്രഖ്യാപിച്ചത്. മൂന്ന് ഭാഗങ്ങളാണ് ചിത്രത്തിന് ഉണ്ടാകുക.