Film News
ഹിറ്റ് സംവിധായകന്‍ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന '#ബോയപതിരാപോ'; റിലീസ് ഡേറ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 24, 11:52 am
Saturday, 24th June 2023, 5:22 pm

ഹിറ്റ് മേക്കര്‍ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന ‘#ബോയപതിരാപോ’യുടെ ഷൂട്ടിങ്ങ് സെപ്റ്റംബര്‍15ന് ചിത്രം റിലീസിനെത്തും. ഒക്ടോബര്‍ 20ന് ദസറ നാളില്‍ റിലീസ് ചെയ്യുമെന്ന് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും റിലീസ് നേരത്തെയാക്കുകയായിരുന്നു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

റിലീസ് ഡേറ്റ് പോസ്റ്ററില്‍ വെള്ളയും വെള്ളയും ധരിച്ചാണ് രാം എത്തുന്നത്. കോഫിയും കുടിച്ച് കൃഷിഭൂമിയിലെ കട്ടില്‍ കിടക്കുന്ന രാമിനെ കാണാം. ശ്രീലീലയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ശ്രീനിവാസ സില്‍വര്‍ സ്‌ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീനിവാസ ചിറ്റൂരി നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാകും ഇത്. സീ സ്റ്റുഡിയോസ് സൗത്തും പവന്‍ കുമാറും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

ക്യാമറ – സന്തോഷ് ദെതകെ, മ്യുസിക് – തമന്‍, എഡിറ്റിങ്ങ് – തമ്മു രാജു, ചിത്രം ഒക്ടോബര്‍ 20 ദസറ നാളില്‍ റിലീസ് ചെയ്യും. ഹിന്ദി, കന്നഡ, തെലുഗ്, തമിഴ്, മലയാളം ഭാഷകളില്‍ ചിത്രം റിലീസിനൊരുങ്ങുന്നു. പി.ആര്‍.ഒ- ശബരി

Content Highlight: boyapathirapo release date