|

മോഷണകുറ്റമാരോപിച്ച് ബാലനെ ആസിഡ് കുത്തിവച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ബീഹാര്‍: മോഷണകുറ്റമാരോപിച്ച് പതിനാലുകാരനായെ ബാലനെ കടയുടമ ആസിഡ് കുത്തിവച്ചു. കടയിലെ തെഴിലാളിയായ ബാലന്‍ മോഷണം നടത്തിയെന്നാരോപിച്ചാണ് കടയുടമ സിറിഞ്ചില്‍ പെട്രോളും സ്പിരിറ്റും നിറച്ച് ഗുഹ്യഭാഗത്ത് കൂടെ കുത്തിവച്ചത്.

ബീഹാറിലെ നളന്ദയിലാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് കടയുടമായായ സുരാജ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. സുരാജ് കുമാറിന്റെ ഉടമസ്ഥതയിലുള്ള പഴയ സാധനങ്ങള്‍ എടുക്കുന്ന കടയിലാണ് ബാലന്‍ ജോലി ചെയ്തിരുന്നത്.

കടയില്‍ നിന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചില സാധങ്ങള്‍ മോഷണം പോയിരുന്നു. ഇത് എടുത്തത് ബാലനാണെന്ന ആരോപിച്ച സുരജ് കുമാര്‍ സിറിഞ്ചില്‍ പെട്രോളും സ്പിരിറ്റും നിറച്ച് ബാലന്റെ ഗുഹ്യഭാഗത്ത് കൂടെ കുത്തിവയ്ക്കുകയായിരുന്നു.

പിന്‍ഭാഗത്തും, കാലിലും പൊള്ളലേറ്റ ബാലനെ പാറ്റ്‌നാ മെഡിക്കള്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.