| Saturday, 27th February 2021, 7:51 am

ഊഞ്ഞാലില്‍ കുരുങ്ങി ആറാം ക്ലാസുകാരനും ഷാളില്‍ കുരുങ്ങി നാലാം ക്ലാസുകാരനും മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അരൂര്‍/കോലഞ്ചേരി: കളിച്ചുകൊണ്ടിരിക്കെ വീട്ടിനകത്തെ ഊഞ്ഞാലില്‍ കുരുങ്ങി ആറാം ക്ലാസ് വിദ്യാര്‍ത്ഥി വൈഷ്ണവ് മരിച്ചു. അരൂര്‍ സ്വദേശി വിപിന്‍ദാസിന്റെയും ബീനയുടെയും മകനാണ് വൈഷ്ണവ്.

മറ്റൊരു സംഭവത്തില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ അരുണും മരിച്ചു. കോലഞ്ചേരി കുറിഞ്ഞി വട്ടേക്കാട്ട് കോളനിയില്‍ ജോണ്‍സന്റെയും സുമയുടെയും മകനാണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ടോടെയാണ് വൈഷ്ണവിന്റെ മരണം. ഊഞ്ഞാലിലിരുന്ന് കളിക്കുകയും ടിവി കാണുകയും ചെയ്യുന്നതിനിടെ ഊഞ്ഞാല്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. സുഹൃത്തുക്കള്‍ വന്ന് നോക്കിയപ്പോഴാണ് ബോധരഹിതനായി കിടക്കുന്ന വൈഷ്ണവിനെ കണ്ടത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കുറിഞ്ഞി ഗവ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അരുണ്‍ ഷാള്‍ കുരുങ്ങി ശ്വാസം മുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. വടവുകോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. സംഭവം നടക്കുമ്പോള്‍ അരുണിന്റെ അമ്മ സുമ ജോലിയ്ക്ക് പോയിരിക്കുകയായിരുന്നു. സുഖമില്ലാത്ത അച്ഛനും സഹോദരങ്ങളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Boy dies in freak mishap

We use cookies to give you the best possible experience. Learn more