| Saturday, 1st September 2018, 1:49 pm

ബോക്‌സിങ്ങില്‍ അമിതിനും ബ്രിജില്‍ പുരുഷ ടീമിനും സ്വര്‍ണം: മെഡല്‍ നേട്ടത്തില്‍ റെക്കോര്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഒരു സ്വര്‍ണം കൂടി. ബോക്‌സിംഗ് റിങ്ങില്‍ നിന്ന് അമിത് ഭാംഗല്‍ ഇടിച്ചെടുത്ത 14 സ്വര്‍ണത്തിലൂടെ ഏഷ്യന്‍ ഗെയിംസിലെ ആകെ മെഡല്‍ നേട്ടത്തില്‍ ഇന്ത്യക്ക് റെക്കോര്‍ഡ്.

തൊട്ടുപിന്നാലെ ബ്രിജ് (ചീട്ടുകളി) ടീം ഇനത്തില്‍ പുരുഷന്‍മാരും സ്വര്‍ണം സ്വന്തമാക്കി. ബോക്‌സിംഗിലെ ലൈറ്റ് വെയിറ്റ് വിഭാഗത്തിലാണ് അമിത് സ്വര്‍ണം നേടിയത്. ഫൈനലില്‍ ഉസ്‌ബെക്കിസ്ഥാന്റെ ഹസന്‍ബോയി ദുസ്മതോവിനെയാണ് അമിത് പരാജയപ്പെടുത്തിയത്.

Read:  തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ നടിയെ പൊലീസ് വെടിവെച്ചു കൊന്നു

ചരിത്രത്തിലാദ്യമായി ഏഷ്യന്‍ ഗെയിംസില്‍ അവതരിപ്പിച്ച ബ്രിജില്‍ പ്രണബ് ബര്‍ധന്‍, ശിഭ്‌നാഥ് സര്‍കാര്‍ എന്നിവരുള്‍പ്പെട്ട സഖ്യമാണ് സ്വര്‍ണം നേടിയത്. ഇവര്‍ക്കു പിന്നാലെ പുരുഷവിഭാഗം, മിക്‌സ്ഡ് ഡബിള്‍സ് എന്നിവയില്‍ വെങ്കലവും നേടിയതോടെ ബ്രിജില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഒരു സ്വര്‍ണവും നാലു വെങ്കലവും ഉള്‍പ്പെടെ അഞ്ചായി ഉയര്‍ന്നു.

14 സ്വര്‍ണവും, 23 വെള്ളിയും 29 വെങ്കലവും ഉള്‍പ്പെടെ ജക്കാര്‍ത്തയില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 66 ആണ്. 2010ലെ ഗ്വാങ്ചൗവില്‍ നേടിയ 65 മെഡലുകളുടെ റെക്കോര്‍ഡ് ആണ് തിരുത്തിയത്. ഇനി സ്‌ക്വാഷ് വനിതാ വിഭാഗം ടീം ഇനത്തിലും ഇന്ത്യക്ക് ഫൈനലുണ്ട്.

We use cookies to give you the best possible experience. Learn more