ന്യൂദല്‍ഹി: കഴിഞ്ഞ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലമെഡല്‍ സ്വീകരിക്കാന്‍ തയ്യാറാവാതെ മത്സരവിധി പ്രഖ്യാപനത്തിനെതിരെ പ്രതിഷേധിച്ചതിന് എല്‍. സരിതാ ദേവിക്ക് വലിയ ശിക്ഷതന്നെ ലഭിക്കുമെന്ന് എ.ഐ.ബി.എയുടെ സ്‌പോര്‍ട്‌സ് ഗവേണിങ് കമ്മറ്റി മേധാവി പറഞ്ഞു.
സെപ്റ്റംബറില്‍ ഇഞ്ചിയോണില്‍ നടന്ന വനിതകളുടെ ലൈറ്റ് വെയിറ്റ് ബോക്‌സിങ് സെമിഫൈനലില്‍ സരിത പരാജയപ്പെട്ടിരുന്നു. വിധികര്‍ത്താക്കളുടെ തീരുമാനം തെറ്റായിരുന്നുവെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തനിക്കു കിട്ടിയ മെഡല്‍ തന്റെ എതിരാളിക്ക് നല്‍കിക്കൊണ്ടാണ് സരിത തന്റെ പ്രതിഷേധം അറിയിച്ചത്.
കമ്മീഷന്‍ വൈകാതെ തന്നെ വിധി പ്രഖ്യാപിക്കും കനത്ത ശിക്ഷ നടപടിതന്നെയായിരിക്കും എന്ന് എ.ഐ.ബി.എ പ്രസിഡന്റ് സി.കെ. വു പറഞ്ഞു.
“അവര്‍ക്ക് കനത്ത ശിക്ഷ തന്നെ ലഭിക്കും അതില്‍ യാതൊരു ദാക്ഷീണ്യവും ഉണ്ടായിരിക്കുകയില്ല. വിജയം നമ്മല്‍ അംഗീകരിക്കുന്നുവെങ്കില്‍ പരാജയവും നമ്മള്‍ അംഗീകരിക്കണം എല്ലാവരും ഇങ്ങനെ പെരുമാറിയാല്‍ അത് എങ്ങനെ ഒരു മത്സരമാകും?.” വു പറഞ്ഞു.
ഏഷ്യന്‍ ഗെയിംസില്‍ നടന്ന 60 കിലോഗ്രാം മത്സരത്തില്‍ ഉണ്ടായ തോല്‍വിയില്‍ ഏറെ വിഷമിച്ച സരിത മെഡല്‍ ദാനചടങ്ങില്‍ മെഡല്‍ സ്വീകരിക്കാന്‍ തലകുനിക്കാതിരിക്കുകയും പിന്നീട് മെഡല്‍ വാങ്ങി തന്നെ സെമിയില്‍ തോല്‍പിച്ച പാര്‍ക്ക് ജി നാ യുടെ കഴുത്തില്‍ അണിയിക്കുകയും ചെയ്യുകയായിരുന്നു.
ഇത് വെറും വൈകാരിക പ്രകടനം മാത്രമായിരുന്നുവെന്നും അതില്‍ ഒരു മുന്‍കൂട്ടി തീരുമാനിച്ചതാല്ലായിരുന്നു എന്നും സരിതയുടെത് അപമര്യാദാപരമായ പെരുമാറ്റമായിരുന്നു എന്ന് മനസിലാക്കുന്നുണ്ട് പക്ഷെ നിരുപാധികമായ ക്ഷമാപണം നടത്തിയെന്നും കാണിച്ച് ഇന്ത്യന്‍ ബോക്‌സിംഗ് പ്രസിഡന്റ് സന്ദീപ് ജാജോദിയ കഴിഞ്ഞ മാസം എ.ഐ.ബി.എ യെ സമീപിച്ചിരുന്നു.
“എല്ലാ റഫറിമാരെയും വിധികര്‍ത്താക്കളെയും മാനിച്ച് കൊണ്ടുള്ള തീരുമാനം ഉണ്ടാകേണ്ടതുണ്ട് അതുകൊണ്ട് കുറച്ച് കാലത്തേക്ക് അവര്‍ വിലക്ക് നേരിടേണ്ടി വരും.” എന്ന് സി.കെ. വു പറഞ്ഞു.