| Friday, 18th October 2019, 8:13 am

ബോക്‌സിങ് റിങ്ങില്‍ വീണ്ടും ദാരുണാന്ത്യം; മൂന്നുമാസത്തിനിടെ ഇടിക്കൂട്ടില്‍ പൊലിഞ്ഞത് നാലു ജീവന്‍- വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: മൂന്നുമാസത്തിനിടെ ബോക്‌സിങ് റിങ്ങില്‍ നാലാമത്തെ മരണം. തലച്ചോറിനു ക്ഷതമേറ്റ് നാലുദിവസം കോമയിലായിരുന്ന അമേരിക്കന്‍ താരം പാട്രിക് ഡേയാണു മരണത്തിനു കീഴടങ്ങിയത്.

ചിക്കാഗോയില്‍ കഴിഞ്ഞ ശനിയാഴ്ച ചാള്‍സ് കോണ്‍വെലുമായുള്ള പോരാട്ടത്തിലാണ് 27-കാരനായ പാട്രിക്കിനു ഗുരുതരമായി പരിക്കേറ്റത്. 10 റൗണ്ടായിരുന്ന ഈ സൂപ്പര്‍ വെള്‍ട്ടര്‍വെയ്റ്റ് പോരാട്ടം നീണ്ടുനിന്നത്.

ഒമ്പത് റൗണ്ട് വരെ ആധിപത്യം പുലര്‍ത്തിയെങ്കിലും അവസാന റൗണ്ടില്‍ കോണ്‍വെലിന്റെ പഞ്ചില്‍ പാട്രിക് താഴെവീഴുകയായിരുന്നു. പിന്നീട് കണ്ണുതുറന്നില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉടന്‍തന്നെ സ്‌ട്രെച്ചറില്‍ കിടത്തി ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ബോധം തെളിഞ്ഞില്ല. ഇതിനിടെ ശസ്ത്രക്രിയ നടത്തിയെങ്കിലും കാര്യമുണ്ടായില്ല.

22 മത്സരങ്ങളില്‍ 17 എണ്ണത്തിലും വിജയിച്ച പാട്രിക്, പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ ഇറങ്ങുന്നതിനു മുന്‍പ് അമച്വര്‍ ബോക്‌സിങ്ങില്‍ സജീവമായിരുന്നു. രണ്ടു കിരീടങ്ങളും നേടിയിട്ടുണ്ട്.

2013-ലാണ് പാട്രിക് പ്രൊഫഷണല്‍ ബോക്‌സിങ്ങിലെത്തിയത്. 2017-ല്‍ ഡബ്ലു.ബി.സി കോണ്ടിനെന്റല്‍ അമേരിക്കാസ് ചാമ്പ്യന്‍ഷിപ്പ്, ഈ വര്‍ഷം ഐ.ബി.എഫ് ഇന്റര്‍കോണ്ടിനെന്റല്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവ നേടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജൂണില്‍ പാട്രിക്കിനെ ഡബ്ലു.ബി.സിയും ഐ.ബി.എഫും ആദ്യ പത്ത് റാങ്കുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ജൂലൈയില്‍ റഷ്യയുടെ മാക്‌സിം ദാദഷേവിന്റേതായിരുന്നു (28) ഇടിക്കൂട്ടില്‍ പൊലിഞ്ഞ ആദ്യ ജീവന്‍. അതേമാസം അര്‍ജന്റീനയുടെ സൂപ്പര്‍ ലൈറ്റ് വെയ്റ്റ് താരം ഹ്യൂഗോ സാന്റില്ലനും (23) സെപ്റ്റംബറില്‍ ബള്‍ഗേറിയയുടെ ബോറിസ് സ്റ്റാന്‍കോവും പരിക്കേറ്റു മരിച്ചു.

We use cookies to give you the best possible experience. Learn more