ബെംഗളൂരു: ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ ഐ.പി.എല്‍ മത്സരത്തില്‍ പോര്‍ട്ടീസ് മുന്‍ നായകന്‍ എബി ഡി വില്ല്യേഴ്‌സും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. 90 റണ്‍സെടുത്ത ഡി വില്ല്യേഴ്‌സിന്റെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ 12 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ബാംഗ്ലൂരിന്റെ ജയം.
ഡി വില്ല്യേഴ്‌സിന്റെ വെടിക്കെട്ടിനോളം തന്നെ ആരാധകരുടെ മനംകവര്‍ന് മറ്റൊരു കാഴ്ചയായിരുന്നു മത്സരത്തില്‍ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലിയെ ഡല്‍ഹി പുറത്താക്കിയത്. ബൗണ്ടറി ലൈനരികില്‍ നിന്ന് അവിശ്വസനീയമാം വിധത്തിലായിരുന്നു ഡല്‍ഹിയുടെ കിവീസ് താരം ട്രെന്റ് ബോള്‍ട്ട് കോഹ്‌ലിയെ പുറത്താക്കിയത്. ബാംഗ്ലൂര്‍ ഇന്നിങ്‌സിന്റെ 11 ാം ഓവറിലായിരുന്നു കാണികളെയും താരങ്ങളെയും ഒരുപോലെ അത്ഭുതപ്പെടുത്തിയ ബോള്‍ട്ടിന്റെ പ്രകടനം.
ഹര്‍ഷല്‍ പട്ടേലിന്റെ ബോള്‍ കോഹ്‌ലി ഉയര്‍ത്തിയടിച്ചപ്പോള്‍ പന്ത് അതിര്‍ത്തികടക്കുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ ബൗണ്ടറി ലൈനിന്റെ അരികില്‍ നിന്ന് ഉയര്‍ന്നു ചാടി ഒറ്റക്കൈയ്യില്‍ പന്ത് പിടിയിലൊതുക്കുകയായിരുന്നു ബോള്‍ട്ട്. ക്യാച്ചെടുത്ത് ലൈനിനരികിലേക്ക് വീണ താരം ശരീരം ബൗണ്ടറി ലൈനില്‍ ടച്ച് ചെയ്യാതിരിക്കാന്‍ ശരീരം ബാലന്‍സ് ചെയ്ത് നിര്‍ത്തുകയും ചെയ്തു.
സിക്‌സെന്നുറച്ച പന്ത് വിക്കറ്റിലേക്ക് വഴിമാറിയപ്പോള്‍ അത് വിശ്വസിക്കാനാകാതെ മൈതാനത്ത് നില്‍ക്കുകയായിരുന്നു കോഹ്‌ലി അംപയറുടെയും ഡല്‍ഹി താരങ്ങളുടെയും അവസ്ഥയും മറ്റൊന്നായിരുന്നില്ല.
ബോള്‍ട്ടിന്റെ മനോഹര ക്യാച്ച് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക