| Monday, 23rd August 2021, 3:38 pm

കയ്യാങ്കളി, തമ്മിലടി; നാണക്കേടായി ഫ്രഞ്ച് ലീഗ് വണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

പാരീസ്: മൈതാനത്ത് കളി നടക്കുമ്പാള്‍ എതിര്‍ ടീമിലെ കളിക്കാരെ കൂവി വിളിക്കുന്നതും മറ്റും പതിവുള്ള കാഴ്ചകളാണ്. എന്നാല്‍ മര്യാദകളുടെ സകല സീമകളും ലംഘിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗ് വണ്ണില്‍ നടന്ന മാസെയും ഒ.ജി.സി. നീസും തമ്മിലുള്ള മത്സരം.

താരങ്ങളും ആരാധകരും തമ്മില്‍ കയ്യാങ്കളിയുണ്ടായതിനെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. മാസെ താരങ്ങള്‍ക്ക് നേരെ നീസ് ആരാധകര്‍ പ്രകോപനം സൃഷ്ടിച്ചതിനെ തുടര്‍ന്ന് പ്രശ്‌നം കയ്യാങ്കളിയിലെത്തുകയും മത്സരം സസ്‌പെന്റ് ചെയ്യുകയുമായിരുന്നു.

മത്സരത്തില്‍ നീസ് 1-0ന് ലീഡ് ചെയ്യുമ്പോഴായിരുന്നു ആരാധകര്‍ പ്രകോപനം സൃഷ്ടിച്ചത്.

ഒ.ജി.സി. നീസിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിന്റെ 75ാം മിനിറ്റിലാണ് പ്രശ്ങ്ങള്‍ തുടങ്ങിയത്. കോര്‍ണര്‍ കിക്ക് എടുക്കാന്‍ ചെന്ന മാസെ താരം ദിമിത്രി പയറ്റിന് നേരെ വെളളക്കുപ്പി വലിച്ചെറിയുകയായിരുന്നു. ഏറ് കിട്ടിയ പയറ്റ് വെള്ളക്കുപ്പി തിരിച്ച് എറിഞ്ഞതോടെയാണ് കളി കൈവിട്ടത്.

ഇതോടെ ഒ.ജി.സി. നീസ് ആരാധകര്‍ കൂടുതല്‍ കുപ്പികള്‍ എറിയുകയും കളിക്കാരെ അസഭ്യം പറയുകയും ചെയ്തു. ഇതോടെ അന്തരീക്ഷം കൂടുതല്‍ കലുഷിതമാവുകയായിരുന്നു. ഇതിനിടെ ഇരു ടീമിലേയും കളിക്കാര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി.

ചില ആരാധകര്‍ സുരക്ഷാവേലിയും കടന്ന് ഗ്രൗണ്ടിലേക്കെത്തി. സുരക്ഷാ ഉദ്യോഗസ്ഥരും താരങ്ങളും മാച്ച് ഒഫീഷ്യല്‍സും ചേര്‍ന്ന് അന്തരീക്ഷം ശാന്തമാക്കാന്‍ശ്രമിച്ചെങ്കിവും ഫലം ഉണ്ടായില്ല, തുടര്‍ന്ന് മത്സരം സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Bottles hurled at Dimitri Payet as massive crowd trouble leads to abandonment of Nice vs Marseille match

We use cookies to give you the best possible experience. Learn more