ബോസ്റ്റണ്‍ സ്‌ഫോടനം: ഒളിവില്‍പ്പോയ പ്രതി പിടിയില്‍
World
ബോസ്റ്റണ്‍ സ്‌ഫോടനം: ഒളിവില്‍പ്പോയ പ്രതി പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th April 2013, 10:30 am

യു.എസ് :  ബോസ്റ്റണ്‍ മാരത്തണ്‍ ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്ത പ്രതികളെന്ന് കരുതുന്ന ചെച്‌നിയ വംശജരായ സഹോദരന്മാരില്‍ ഒളിവില്‍പ്പോയയാള്‍ പിടിയില്‍.

വാട്ടര്‍ടൗണില്‍ ഒരു വീടിന് പിന്നില്‍ തകര്‍ന്ന ബോട്ടില്‍ ഒളിച്ചിരുന്നബോട്ടിന്റെ മൂലയില്‍ ഒളിച്ചിരിക്കുകയായിരുന്ന പത്തൊമ്പതുകാരനായ സൊഖാര്‍ എ. സാര്‍നേവ് ആണ് അറസ്റ്റിലായത്. സ്‌ഫോടനക്കേസിലെ മറ്റൊരു പ്രതിയായ തമര്‍ലാന്‍ സാര്‍നേവ്(26) ഇന്നലെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചിരുന്നു. ഇരുവരും ചെച്‌നിയന്‍ സഹോദരങ്ങളാണ്. []

ഇന്നലെ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട സോക്കര്‍ എസ്. സര്‍നേവിനു വേണ്ടി വൗട്ടര്‍ടൗണ്‍ നഗരത്തെ സുരക്ഷാകവചത്തിലാക്കി പൊലീസ് നടത്തിയ വ്യാപക തിരച്ചിലൊടുവിലാണ് ഇയാള്‍ പിടിയിലായത്.

ഏറ്റുമുട്ടലില്‍ ഇയാള്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ബോട്ടിന് സമീപം രക്തം കണ്ടതായി കാട്ടി സമീപവാസി നല്‍കിയ ടെലിഫോണ്‍ സന്ദേശമാണ് ഇയാളെ പിടികൂടാന്‍ പൊലീസിനു സഹായകമായത്. തുടര്‍ന്ന് സ്ഥലത്തെത്തിയ ഹെലികോപ്റ്റര്‍ ബോട്ടില്‍ മനുഷ്യസാന്നിധ്യം ഉറപ്പാക്കുകയും കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി നടപടി പൂര്‍ത്തിയാക്കുകയുമായിരുന്നു.

പരുക്കേറ്റ യുവാവിനെ ബോസ്റ്റണിലെ ബെത്ത് ഇസ്രയേല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. 2002-2003 മുതല്‍ സര്‍നേവ് സഹോദരന്മാര്‍ കുടുംബവുമൊത്ത് അമേരിക്കയില്‍ താമസിച്ചുവരികയായിരുന്നു. യു.എസില്‍ കുടിയേറുന്നതിനു മുന്‍പ് ഇവര്‍ കസഖ്‌സ്ഥാനിലായിരുന്നുവെന്നും തുടര്‍ന്ന് യുഎസില്‍ സ്ഥിര താമസത്തിനുള്ള റസിഡന്റ് വീസ നേടുകയായിരുന്നുവെന്നുമാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേംബ്രിഡ്ജിലെ നോര്‍ഫോക്ക് സ്ട്രീറ്റിലാണ് തമര്‍ലാനും സൊഖാറും താമസിച്ചിരുന്നത്. ബോസ്റ്റണിലെ ബങ്കര്‍ ഹില്‍ കമ്യൂണിറ്റി കോളജില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു കൊല്ലപ്പെട്ട തമര്‍ലാന്‍. ടീം ലോവല്‍ എന്ന ക്ലബ്ബിലെ ബോക്‌സിങ് താരം കൂടിയായിരുന്ന തമര്‍ലാന്‍ നിരവധി മത്സരങ്ങളില്‍ വിജയിച്ചിട്ടുണ്ട്. 2009ല്‍ കാമുകിയെ ആക്രമിച്ചതിന്റെ പേരില്‍ ഗാര്‍ഹികപീഡന നിയമപ്രകാരം തമര്‍ലാന്‍ അറസ്റ്റിലായിരുന്നു.

പ്രതികളെന്നു കരുതുന്നയാള്‍ പിടിയിലായെങ്കിലും ഇനിയും ഒട്ടേറെ ചോദ്യങ്ങള്‍ അവശേഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. നമ്മുടെ സമൂഹത്തിന്റെ ഭാഗമായെത്തി ഇവിടെ പഠിച്ച യുവാക്കള്‍ എന്തുകൊണ്ട് ഇത്തരം ഭീകരതയ്ക്ക് പ്രേരണ ലഭിക്കുന്നു, അവര്‍ക്ക് ഇതിനായി മറ്റു സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയവ ഇതില്‍ പ്രധാനമാണെന്ന് ഒബാമ സൂചിപ്പിച്ചു.

ബോസ്റ്റണ്‍ സ്‌ഫോടനം നടത്തിയവരെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും കഴിഞ്ഞദിവസം എഫ്.ബി.ഐ. പുറത്തുവിടുകയും ഇവരെക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ബേസ്‌ബോള്‍ തൊപ്പി ധരിച്ച്, പിറകില്‍ ബാഗ് തൂക്കിയ രണ്ടുപേരുടെ ചിത്രങ്ങളാണ് എഫ്.ബി.ഐ. പുറത്തുവിട്ടത്.