| Saturday, 19th August 2023, 12:58 pm

ബോസ് ആന്‍ഡ് കോ ഇന്‍ മണി ഹൈസ്റ്റ്; നിവിന്‍ പോളി പ്രൊഫര്‍, നെയ് റോബിയായി ആര്‍ഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിന്‍ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രാമചന്ദ്ര ബോസ് ആന്‍ഡ് കോ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഈ ചിത്രം ‘ഒരു പ്രവാസി ഹൈസ്റ്റ്’ എന്ന ടാഗ് ലൈനോടെയാണ് എത്തുന്നത്.

മലയാളികള്‍ക്ക് ഏറെ പരിചിതമായ മറ്റൊരു ഹൈസ്റ്റ് ആണ് മണി ഹൈസ്റ്റ് സീരീസ്. നെറ്റ് ഫ്‌ലിക്‌സ് വെബ് സീരീസ് ആയ മണി ഹൈസ്റ്റിനും അതിലെ കഥാപാത്രങ്ങളായ പ്രൊഫസറിനും ടോക്കിയോയ്ക്കും നെയ്‌റോബിക്കുമെല്ലാം കേരളത്തില്‍ നിരവധി ആരാധകരാണുള്ളത്.

ബോസ് ആന്‍ഡ് കോ എന്ന പ്രവാസി കൊള്ളക്കഥയിലെ താരങ്ങള്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട മണി ഹൈസ്റ്റിലെ കഥാപാത്രങ്ങളായാല്‍ എങ്ങനെ ഉണ്ടാകും? നിവിന്‍ പോളി പ്രൊഫസര്‍ ആയപ്പോള്‍ വിജിലേഷ് കരയാട് ആണ് റിയോ ആയി എത്തുന്നത്. ഹെല്‍സിങ്കി ആയി ജാഫര്‍ ഇടുക്കി, ടോക്കിയോ ആയി മമിത ബൈജു, ബെര്‍ലിന്‍ ആയി വിനയ് ഫോര്‍ട്ട്, നെയ് റോബി ആയി ആര്‍ഷ ബൈജു, ഡെന്‍വര്‍ ആയി ശ്രീനാഥ് ബാബു എന്നിവരാണ്. വളരെ രസകരമായാണ് ബോസ് ആന്‍ഡ് കോ താരങ്ങളുടെ മണി ഹൈസ്റ്റ് ഔട്ട് ലുക്കുകള്‍ എത്തിയിരിക്കുന്നത്.

യു.എ.ഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. വളരെയധികം ആകാംക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിര്‍മിക്കുന്നത്. നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷ ഡിസൈന്‍ സന്തോഷ് രാമന്‍, എഡിറ്റിങ് നിഷാദ് യൂസഫ്, മ്യൂസിക് മിഥുന്‍ മുകുന്ദന്‍, ലിറിക്‌സ് സുഹൈല്‍ കോയ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രവീണ്‍ പ്രകാശന്‍, നവീന്‍ തോമസ്, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് സന്തോഷ് കൃഷ്ണന്‍, ഹാരിസ് ദേശം, ലൈന്‍ പ്രൊഡക്ഷന്‍ റഹീം പി.എം.കെ, മേക്കപ്പ് ലിബിന്‍ മോഹനന്‍, കോസ്റ്റ്യൂം മെല്‍വി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രാജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സമന്തക് പ്രദീപ്, കൊറിയോഗ്രഫര്‍ ഷോബി പോള്‍രാജ്, ആക്ഷന്‍ ഫീനിക്‌സ് പ്രഭു, ജി. മുരളി, കനല്‍ കണ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ അഗ്‌നിവേഷ്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് ബിമീഷ് വരാപ്പുഴ നൗഷാദ് കല്ലറ, അഖില്‍ യെശോധരന്‍, വി.എഫ്.എക്‌സ് പ്രോമിസ്, അഡ്മിനിസ്‌ട്രേഷന്‍ & ഡിസ്ട്രിബൂഷന്‍ ഹെഡ് ബബിന്‍ ബാബു, സ്റ്റില്‍സ് അരുണ്‍ കിരണം, പ്രശാന്ത് കെ. പ്രസാദ്, പോസ്റ്റര്‍ ഡിസൈന്‍ ടെന്‍ പോയിന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് അനൂപ് സുന്ദരന്‍, മാര്‍ക്കറ്റിങ് ബിനു ബ്രിങ് ഫോര്‍ത്ത്, പി.ആര്‍.ഒ ശബരി.

Content Highlight: Boss and co movie character’s edited pics with Money heist series

We use cookies to give you the best possible experience. Learn more