| Monday, 21st August 2023, 5:48 pm

ബോസിനും കൂട്ടര്‍ക്കും സെന്‍സര്‍ ബോര്‍ഡിന്റെ യു/എ സര്‍ട്ടിഫിക്കറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ‘രാമചന്ദ്രബോസ് ആന്‍ഡ് കോ’ ഓണം റിലീസായി തീയറ്ററുകളില്‍ എത്തുവാന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് യു/എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്.

മുമ്പ് ഓണത്തിന് ഇറങ്ങിയ ചിത്രങ്ങള്‍ നിവിന് വിജയം നേടിക്കൊടുത്ത് ചരിത്രമുണ്ടായിട്ടുണ്ട്. 2017ല്‍ അല്‍ത്താഫിന്റെ സംവിധാനത്തില്‍ എത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, 2019ല്‍ പുറത്തിറങ്ങിയ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ലൗ ആക്ഷന്‍ ഡ്രാമ എന്നീ ചിത്രങ്ങളും ആ വര്‍ഷങ്ങളില്‍ മികച്ച വിജയം നിവിന് നേടിക്കൊടുത്തിരുന്നു. നിവിന്റെ ഈ ഓണച്ചിത്രം എങ്ങനെയാവും എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

ചിരികളാല്‍ സമ്പന്നമായ ഒരു കൊളളയുടെ കഥയാണ് ചിത്രം പറയുന്നത്. പ്രവാസി ഹൈസ്റ്റ് എന്ന ടാഗ്ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. യു.എ.ഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. വളരെയധികം ആകാംക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് രാമചന്ദ്ര ബോസ് ആന്‍ഡ് കോ നിര്‍മിക്കുന്നത്.

നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.

പ്രൊഡക്ഷന്‍ ഡിസൈന്‍ – സന്തോഷ് രാമന്‍, എഡിറ്റിങ് – നിഷാദ് യൂസഫ്, മ്യൂസിക് മിഥുന്‍ മുകുന്ദന്‍, ലിറിക്‌സ് – സുഹൈല്‍ കോയ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – പ്രവീണ്‍ പ്രകാശന്‍, നവീന്‍ തോമസ്, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് – സന്തോഷ് കൃഷ്ണന്‍, ഹാരിസ് ദേശം, ലൈന്‍ പ്രൊഡക്ഷന്‍ – റഹീം പി.എം. കെ, മേക്കപ്പ് ലിബിന്‍ മോഹനന്‍, കോസ്റ്റ്യൂം – മെല്‍വി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രാജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിനി ദിവാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സമന്തക് പ്രദീപ്, കൊറിയോഗ്രഫര്‍ – ഷോബി പോള്‍രാജ്, ആക്ഷന്‍ – ഫീനിക്‌സ് പ്രഭു, ജി. മുരളി, കനല്‍ കണ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – അഗ്‌നിവേഷ്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് – ബിമീഷ് വരാപ്പുഴ, നൗഷാദ് കല്ലറ, അഖില്‍ യെശോധരന്‍ , വി.എഫ്.എക്‌സ് – പ്രോമിസ്, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഹെഡ് – ബബിന്‍ ബാബു, സ്റ്റില്‍സ് – അരുണ്‍ കിരണം, പ്രശാന്ത് കെ. പ്രസാദ്, പോസ്റ്റര്‍ ഡിസൈന്‍ – ടെന്‍ പോയിന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – അനൂപ് സുന്ദരന്‍, മാര്‍ക്കറ്റിങ് – ബിനു ബ്രിങ് ഫോര്‍ത്ത്, പി.ആര്‍.ഒ. – ശബരി.

Content Highlight: Boss and Co has been given a U/A certificate by the Censor Board

We use cookies to give you the best possible experience. Learn more