ബുഡാപെസ്റ്റ്: ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്റെ ബോസ്‌നിയന്‍ വിരുദ്ധ, മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളോട് രൂക്ഷഭാഷയില്‍ പ്രതികരിച്ച് ബോസ്‌നിയന്‍ പ്രസിഡന്റ്.
ബോസ്‌നിയയുടെ മൂന്നംഗ പ്രസിഡന്‍ഷ്യല്‍ ബോഡിയിലെ അംഗവും രാജ്യത്തെ മുതിര്‍ന്ന രാഷ്ട്രീയപ്രവര്‍ത്തകനുമായ സെഫിക് സഫറോവിക് ആണ് ഓര്‍ബനെതിരെ രംഗത്തെത്തിയത്.
യൂറോപ്യന്‍ യൂണിയന്റെ വികസനത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയവെയായിരുന്നു ഈ വിവാദ പരാമര്‍ശം. ബോസ്‌നിയയിലെ മുസ്‌ലിങ്ങള്‍ യൂറോപ്പിന് സുരക്ഷാ ഭീഷണിയാണ് എന്നായിരുന്നു അയാളുടെ പ്രതികരണം.
”രണ്ട് മില്യണ്‍ മുസ്‌ലിങ്ങളുള്ള ഒരു രാജ്യമെന്ന നിലയില്‍ ബോസ്‌നിയയെ എങ്ങനെ ഇതുമായി സംയോജിപ്പിച്ച് കൊണ്ടുപോകുക എന്നതാണ് മുന്നിലുള്ള വെല്ലുവിളി,” എന്നായിരുന്നു ഓര്‍ബന്‍ പറഞ്ഞത്.
”തുടര്‍ച്ചയായി ഓര്‍ബന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്ന വാദങ്ങളാണ്. ലജ്ജാവഹവും അസഭ്യവുമാണ് അയാള്‍ പറഞ്ഞത്,” എന്നായിരുന്നു ബോസ്‌നിയന്‍ പ്രസിഡന്റിന്റെ പ്രതികരണം.
ബാല്‍ക്കന്‍ പ്രദേശത്തെ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമാണ് ബോസ്‌നിയ. 30 ലക്ഷത്തിലധികമാണ് ബോസ്‌നിയയിലെ ആകെ ജനസംഖ്യ.
വംശീയവും മുസ്‌ലിം വിരുദ്ധവുമായ നിരവധി പരാമര്‍ശങ്ങള്‍ ഓര്‍ബന്‍ മുമ്പും നടത്തിയിട്ടുണ്ട്.
അഭയാര്‍ത്ഥികളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും കുടിയേറ്റക്കാരെയും ലക്ഷ്യം വെച്ചായിരുന്നു അധികം പരാമര്‍ശങ്ങളും.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Bosnian President condemns Viktor Orban’s ‘2 million Muslims’ remarks