Advertisement
national news
സാമ്പത്തിക പ്രതിസന്ധി രൂക്ഷം; വിപണി ഇടിയുന്നു; ആയിരക്കണക്കിന് പേരുടെ തൊഴില്‍ നഷ്ടപ്പെടുമെന്ന് ബോഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 02, 02:11 pm
Thursday, 2nd January 2020, 7:41 pm

ന്യൂദല്‍ഹി: കഴിഞ്ഞ വര്‍ഷം രാജ്യം നേരിട്ട സാമ്പത്തിക പ്രതിസന്ധി തുടരുന്നുവെന്ന സൂചനകള്‍ നല്‍കി വാഹനങ്ങളുടെ പാര്‍ട്ട്‌സ് സപ്ലയേഴ്‌സ് കമ്പനിയായ ബോഷ്. സാമ്പത്തിക പ്രതിസന്ധിമൂലം ബോഷ് ഇന്ത്യയിലെ 1000 തൊഴില്‍ വെട്ടിച്ചുരുക്കുന്നുവെന്ന് കമ്പനി മേധാവി റോബര്‍ട്ട് ബോഷ് അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ വാഹന പാര്‍ട്ട്‌സ് സപ്ലയേഴ്‌സ് ആണ് ബോഷ്.

രാജ്യത്തെ ഓട്ടോ മൊബൈല്‍ മേഖല കടുത്ത സാമ്പത്തിക തകര്‍ച്ചിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തു വന്നിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഏറ്റവും മോശം വിപണിയിലൂടെയാണ് കമ്പനി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അടുത്ത നാല് വര്‍ഷത്തേക്ക് ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും’, കമ്പനിയുടെ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ സൗമിത്ര ബട്ടാചാര്യ പറഞ്ഞു.

കമ്പനിയുടെ വിപണിയില്‍ വലിയ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നതെന്നും വിപണി മുഴുവനായും തകരുന്നതിന് മുമ്പ് കമ്പനിയെ കരകയറ്റാനാണ് ശ്രമിക്കുന്നതെന്നും ബട്ടാചാര്യ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി മൂലം കാര്‍ നിര്‍മാണ കമ്പനികള്‍ക്കും വലിയ തൊഴില്‍ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. 80,000 തൊഴില്‍ നഷ്ടമാണ് കാര്‍ നിര്‍മാണ മേഖലയില്‍ സംഭവിച്ചിട്ടുള്ളത്. കാര്‍ നിര്‍മാണ കമ്പനികളുടെ തകര്‍ച്ച ബോഷിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2019 സെപ്റ്റംബര്‍ 30 ന് മുമ്പ് തന്നെ ബോഷിന്റെ സാമ്പത്തിക വളര്‍ച്ച 66% ഇടിഞ്ഞിരുന്നു. കമ്പനിയുടെ ഓഹരി വില 22% തകര്‍ച്ചയിലാണ്.