ഐ.എസ്.എല്ലിൽ മാത്രമല്ല ചാമ്പ്യൻസ് ലീഗിലും റഫറി വില്ലൻ? റഫറിക്കെതിരെ ആരോപണം
football news
ഐ.എസ്.എല്ലിൽ മാത്രമല്ല ചാമ്പ്യൻസ് ലീഗിലും റഫറി വില്ലൻ? റഫറിക്കെതിരെ ആരോപണം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 8th March 2023, 3:58 pm

ചാമ്പ്യൻസ് ലീഗിലെ ആവേശകരമായ മത്സരത്തിൽ ജർമൻ ക്ലബ്ബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ രണ്ടാം പാദ മത്സരത്തിൽ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ചെൽസി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ സ്റ്റേജിലേക്ക് യോഗ്യത നേടിയിരുന്നു.

ആദ്യ പാദ മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ചെൽസി രണ്ടാം പാദ മത്സരത്തിൽ വൻ തിരിച്ചു വരവായിരുന്നു നടത്തിയിരുന്നത്. റഹീം സ്റ്റെർലിങ്‌, കൈ ഹവേർട്ട്സ് എന്നിവരാണ് ലണ്ടൻ ക്ലബ്ബിനായി ഗോളുകൾ സ്കോർ ചെയ്തത്. ഇതോടെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായേക്കാം എന്ന ഘട്ടത്തിൽ നിന്നും കിരീട സാധ്യത ലക്ഷ്യമിട്ട് ലീഗിൽ തുടരാൻ ചെൽസിക്ക് സാധിച്ചു.

കളിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം തന്നെ മത്സരിച്ചെങ്കിലും ചെൽസിയുടെ പ്രതിരോധക്കോട്ട പൊളിക്കാൻ മാത്രം ഡോർട്ട്മുണ്ടിന് സാധിച്ചില്ല.
എന്നാലിപ്പോൾ മത്സരത്തിൽ റഫറി ചെൽസിക്ക് അനുകൂലമായി പെരുമാറി എന്നാരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡോർട്മുണ്ട് താരമായ എംറി കാൻ.

മത്സരത്തിൽ കൈ ഹെവേർട്ട്സ് നേടിയ ഗോൾ അനുവദിക്കാൻ പാടില്ലായിരുന്നെന്നും എംറി കാൻ അഭിപ്രായപ്പെട്ടു.
മത്സരശേഷം ബി.ടി. സ്പോർട്സിനോട് സംസാരിക്കവെയായിരുന്നു താരം മത്സരത്തിലെ റഫറിയിങ്ങിനെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞത്.

“ആദ്യ പെനാൾറ്റി പോസ്റ്റിൽ തട്ടിയതിനെത്തുടർന്ന് സെക്കന്റ്‌ പെനാൾട്ടി നൽകിയിരിക്കുന്നു. ഇത് എന്തൊരു തീരുമാനമാണ്,’ എംറി കാൻ പറഞ്ഞു.
“റഫറി മത്സരത്തിലുടനീളം മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

ഞങ്ങൾ അവരുടെ ഹോം ഗ്രൗണ്ടിലാണ് കളിച്ചത്. ചിലപ്പോൾ റഫറി അവരുടെ ആരാധകരെ കണ്ട് ഭയപ്പെട്ടിരിക്കാം. യുവേഫ തീർച്ചയായും റഫറിമാരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം,’ എംറി കാൻ കൂട്ടിച്ചേർത്തു.

അതേസമയം ഡോർട്മുണ്ട് ഈ സീസണിൽ മികച്ച പ്രകടമാണ് ജർമൻ ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ബുണ്ടസ് ലിഗയിൽ കാഴ്ച വെക്കുന്നത്. ലീഗിൽ 23 മത്സരങ്ങൾ കളിച്ച ഡോർട്മുണ്ട് 16 വിജയങ്ങളുമായി 49 പോയിന്റുമായി ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്.

ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഡോർട്മുണ്ടിനും 49 പോയിന്റുള്ള മത്സരത്തിൽ ഗോൾ വ്യത്യാസത്തിന്റെ കണക്കിലാണ് ബയേൺ ഒന്നാം സ്ഥാനത്ത്. മാർച്ച് പതിനൊന്നിന് ഷാൽക്കെക്കെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:Borussia Dortmund midfielder Emre Can slams referee is ‘arrogant’