| Thursday, 30th August 2018, 12:55 pm

രണ്ട് കാലിലും ആറ് വിരലുകള്‍, വരുന്നത് ദരിദ്ര കുടുംബത്തില്‍ നിന്ന്; സ്വപ്ന ബര്‍മന്‍ നേടിയെടുത്തത് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: ഈ രാജ്യത്ത് നായകന്‍മാര്‍ മാത്രമല്ല, നായികമാരുമുണ്ട്. കഠിനമായ സാഹചര്യങ്ങളോട് പൊരുതിക്കയറി വന്ന സ്വപ്ന ബര്‍മന്‍ എന്ന പെണ്‍കുട്ടി കഴിഞ്ഞ ദിവസം ഏഷ്യന്‍ ഗെയിംസില്‍ നേടിയേടുത്ത സ്വര്‍ണ്ണമാണ്. ഈ മെഡലിന് മാറ്റ് കൂടുന്നതും അതുകൊണ്ടൊക്കെ തന്നെ.


ALSO READ: സഖാവ് പിണറായി വിജയനെ ലോകമറിഞ്ഞ സമയം; മുഖ്യമന്ത്രിയെ സഭയില്‍ അഭിനന്ദിച്ച് എം.എല്‍.എ പ്രതിഭ ഹരി


ആദ്യമായാണ് ഇന്ത്യയില്‍ നിന്നും ഹെപ്റ്റത്തലോണ്‍ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടുന്നത്. ട്രാക്ക് ഫീല്‍ഡ് മത്സരങ്ങള്‍ കൂടിച്ചേര്‍ന്ന ഏഴ് കായികയിനങ്ങളുടെ കൂട്ടമാണ് ഹെപ്റ്റത്തലോണ്‍. ഇതില്‍ വിജയിക്കാന്‍ എല്ലാ വിഭാഗത്തിലും മികച്ച പ്രകടനം നടത്തണം.

ഏഴിനങ്ങളില്‍ നിന്ന് 6026 പോയിന്റുകളാണ് ഈ 21കാരി നേടിയെടുത്തത്.


ALSO READ: മുഖ്യമന്ത്രിക്ക് കാണ്ടാമൃഗത്തിന്റെ തൊലിക്കെട്ടി, ഇവിടെ ഹിറ്റ്‌ലറിന്റെ ഭരണമാണോ; ഒരുമാസത്തെ ശമ്പളം ചോദിച്ച മുഖ്യമന്ത്രിക്കെതിരെ എം.കെ മുനീര്‍


ദാരിദ്ര്യം നിറഞ്ഞ ബാല്യത്തെ പൊരുതി തോല്‍പ്പിച്ചാണ് സ്വപ്നയുടെ വരവ്. സ്വപ്നയുടെ അച്ഛന്‍ റിക്ഷാ തൊഴിലാളിയും, അമ്മ തോട്ടം തൊഴിലാളിയുമണ്. ഇരു കാലുകളിലും ആറ് വിരലുകളുമായി ജനിച്ച ഈ പെണ്‍കുട്ടി എന്ന് ഇന്ത്യയുടെ അഭിമാനമായിരിക്കുകയാണ്.

മത്സരത്തിന് തൊട്ട് മുമ്പുണ്ടായിരുന്ന കടുത്ത പല്ലു വേദനയെ അതീജിവിച്ചാണ് സ്വപ്ന ഈ നേട്ടം സ്വന്തമാക്കിയത് എന്നതും, ഈ പെണ്‍കുട്ടിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ നേര്‍സാക്ഷ്യമാവുന്നു.

We use cookies to give you the best possible experience. Learn more