ഒന്നരമാസത്തേക്കാണ് അടച്ചിടുന്നത്. ഫെബ്രുവരി പകുതിവരെയാണ് ലോക് ഡൗണ്‍. സമ്പൂര്‍ണ ലോക് ഡൗണ്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇത് മൂന്നാംതവണയാണ് ബ്രിട്ടണില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്.
ഒറ്റദിവസം കൊണ്ട് അരലക്ഷത്തിലേറെ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥയാണ് രാജ്യത്ത്. മരണ സംഖ്യയും ഉയര്‍ന്നുതന്നെയാണ്.
ഇന്ത്യയും യു.കെയും തമ്മില്‍ വിവിധ മേഖലകളിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ കൂടിയാണ് ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലെത്തുന്നത്.
യു.കെയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത് കൊവിഡിന്റെ ജനിതകമാറ്റം വന്ന വൈറസ് ഇതിനോടകം 30 ഓളം രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. 70 ശതമാനം വരെ വേഗത്തില്‍ പടരാന്‍ കഴിവുള്ളതാണ് വൈറസ് എന്നതിനാല്‍ അതീവ ജാഗ്രതയിലാണ് ലോകം. നിരവധി രാജ്യങ്ങള്‍ യു.കെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.