ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ആതിഥേയരായ ഓസ്ട്രേലിയ പരാജയപ്പെട്ടിരുന്നു. 295 റണ്‍സിന്റെ പടുകൂറ്റന്‍ തോല്‍വിയാണ് പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയക്ക് നേരിടേണ്ടി വന്നത്. പെര്‍ത്തില്‍ ഓസ്ട്രേലിയയുടെ ആദ്യ ടെസ്റ്റ് പരാജയമാണിത്.
ഇന്ത്യ ഉയര്‍ത്തിയ 535 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസിന് 238 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും ഒഴികെയുള്ള എല്ലാ ഓസീസ് താരങ്ങളും ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് മുമ്പില്‍ പൊരുതാന്‍ പോലും ശ്രമിക്കാതെ മുട്ടുമടക്കി.
സ്‌കോര്‍
ഇന്ത്യ: 150 & 487/6d
ഓസ്ട്രേലിയ: 104 & 238 (T:534)
രോഹിത് ശര്‍മയുടെ അഭാവത്തില്‍ ക്യാപ്റ്റന്‍സിയേറ്റെടുത്ത ബുംറ ആ ജോലി നൂറ് ശതമാനവും വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ത്യ 150ന് ഓള്‍ ഔട്ടായ സമ്മര്‍ദഘട്ടത്തില്‍ പോലും ആത്മവിശ്വാസം കൈമുതലാക്കി തിരിച്ചടിച്ച ബുംറയെന്ന ക്യാപ്റ്റന്റെ വിജയം കൂടിയാണ് പെര്‍ത്തില്‍ കുറിക്കപ്പെട്ടത്.
𝗪𝗛𝗔𝗧. 𝗔. 𝗪𝗜𝗡! 👏 👏
A dominating performance by #TeamIndia to seal a 295-run victory in Perth to take a 1-0 lead in the series! 💪 💪
This is India’s biggest Test win (by runs) in Australia. 🔝
Scorecard ▶️ https://t.co/gTqS3UPruo#AUSvIND pic.twitter.com/Kx0Hv79dOU
— BCCI (@BCCI) November 25, 2024
ഈ വിജയത്തിന് പിന്നാലെ ബുംറയെ അഭിനന്ദിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.
ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ഒരിക്കലും മികച്ച ബൗളര്‍മാകാന്‍ സാധിക്കില്ല എന്ന മിഥ്യാധാരണയെ ബുംറ തകര്‍ത്തെറിഞ്ഞെന്ന് പറഞ്ഞ ഗവാസ്‌കര്‍, ഇതിഹാസ നായകന്‍മാരായ ഇമ്രാന്‍ ഖാനുമായും കപില്‍ ദേവുമായും ബുംറയെ ചേര്‍ത്തുവെക്കുകയും ചെയ്തു.
‘അവന് 30 വയസേ ആയിട്ടുള്ളൂ. ക്യാപ്റ്റന്‍സിയുടെ ചുമതലകളേറ്റെടുക്കാന്‍ തനിക്ക് സാധിക്കുമെന്ന് അവന്‍ ഇതിനോടകം തന്നെ വ്യക്തമാക്കിയതാണ്. ഇന്നും അതെ, എത്രത്തോളം ചിന്തിച്ചിട്ടാണ് ഓരോ തീരുമാനങ്ങളുമെടുത്തതെന്ന് അവന്‍ കൊണ്ടുവന്ന ബൗളിങ് ചെയ്ഞ്ചുകള്‍ വ്യക്തമാക്കുന്നു.
ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ഒരിക്കലും മികച്ച ക്യാപ്റ്റന്‍മാരാകാന്‍ സാധിക്കില്ലെന്ന ധാരണ വെറും മണ്ടത്തരമാണെന്ന് ഒരിക്കല്‍ക്കൂടി അവന്‍ തെളിയിച്ചിരിക്കുകയാണ്.
നമ്മുടെ ഉപഭൂഖണ്ഡത്തില്‍ തന്നെ ഇമ്രാന്‍ ഖാനുണ്ടായിരുന്നു. ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായിരുന്ന അദ്ദേഹം ഒരു ഫാസ്റ്റ് ബൗളറായിരുന്നു. കൂടാതെ കപില്‍ ദേവിന്റെ ഉദാഹരണവും നമുക്ക് മുമ്പിലുണ്ട്. രണ്ട് ടോപ് ക്ലാസ് ക്യാപ്റ്റന്‍മാര്‍, മികച്ച ക്യാപ്റ്റന്‍മാര്‍. ഫാസ്റ്റ് ബൗളര്‍മാര്‍ക്കും മികച്ച ക്യാപ്റ്റന്‍മാരാകാന്‍ സാധിക്കും,’ ഗവാസ്‌കര്‍ പറഞ്ഞു.
അതേസമയം, ഈ വിജയത്തിന് പിന്നാലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്താനും ഇന്ത്യക്ക് സാധിച്ചു.
15 മത്സരത്തില്‍ നിന്നും ഒമ്പത് ജയവും അഞ്ച് തോല്‍വിയും ഒരു സമനിലയുമായി 61.11 എന്ന പോയിന്റ് ശതമാനത്തോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തിയത്. അതേസമയം, 57.69ലേക്ക് കങ്കാരുപ്പടയുടെ പി.സി.ടി വീണു.
— BCCI (@BCCI) November 25, 2024
13 മത്സരത്തില്‍ നിന്നും എട്ട് ജയവും നാല് തോല്‍വിയും ഒരു സമനിലയുമാണ് ഓസ്ട്രേലിയക്കുള്ളത്. ഈ സൈക്കിളില്‍ പത്ത് പോയിന്റ് ഡിഡക്ട് ചെയ്യപ്പെട്ടതും ഓസ്ട്രേലിയക്ക് തിരിച്ചടിയായി.
പെര്‍ത്തിലെ വിജയത്തിന് പിന്നാലെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യക്കായി. ഡിസംബര്‍ ആറിനാണ് പരമ്പരയിലെ രണ്ടാം മത്സരം. അഡ്ലെയ്ഡാണ് വേദി.
Content Highlight: Border Gavaskar Trophy: Sunil Gavaskar Praises Jasprit Bumrah