ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയെ ആദ്യ മത്സരത്തില്‍ വിജയിച്ച് ഇന്ത്യ പരമ്പരയില്‍ ലീഡ് നേടിയിരിക്കുകയാണ്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 295 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
സ്‌കോര്‍
ഇന്ത്യ: 150 & 487/6d
ഓസ്ട്രേലിയ: 104 & 238 (T:534)
Led from the front ✅
Shone bright with the ball 🌟
Won Player of the Match Award 🙌
Jasprit Bumrah was on an absolute roll in Perth 👏 👏
Scorecard ▶️ https://t.co/gTqS3UPruo#TeamIndia | #AUSvIND pic.twitter.com/Bax8yyXjQS
— BCCI (@BCCI) November 25, 2024
ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ നായകന്‍ ബുംറയാണ് ഡ്രൈവിങ് സീറ്റിലിരുത്തിയത്. ഒന്നാം ഇന്നിങ്‌സില്‍ 150 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യക്ക് 46 റണ്‍സിന്റെ ലീഡ് സമ്മാനിച്ചത് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയുടെ ബൗളിങ് മികവാണ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബുംറക്കൊപ്പം ടീമിലെ മറ്റ് ബൗളര്‍മാരും മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ ഓസ്‌ട്രേലിയ 104ന് പുറത്തായി.
46 റണ്‍സിന്റെ ലീഡുമായി ഇറങ്ങിയ ഇന്ത്യ യശസ്വി ജെയ്‌സ്വാള്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍ എന്നിവരുടെ ബാറ്റിങ് മികവില്‍ പടുകൂറ്റന്‍ സ്‌കോറിലെത്തി.
ഇന്ത്യയുടെ 534 റണ്‍സ് ലക്ഷ്യം താണ്ടിയിറങ്ങിയ കങ്കാരുക്കളുടെ ആദ്യ രക്തം ചിന്തിയ ബുംറ തുടര്‍ന്നും ആക്രമിച്ചു. ബുംറക്ക് പുറമെ സിറാജും വാഷിങ്ടണും അരങ്ങേറ്റക്കാരായ റെഡ്ഡിയും ഹര്‍ഷിത്തും തിളങ്ങിയതോടെ പെര്‍ത്തില്‍ ആദ്യമായി ഓസ്‌ട്രേലിയയുടെ കണ്ണുനീര്‍ വീണു.
ഈ വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും ബുംറക്ക് സാധിച്ചു. ക്യാപ്റ്റന്‍ എന്ന നിലവിയില്‍ ഓസ്‌ട്രേലിയയിലെ ആദ്യ മത്സരം വിജയിക്കുന്ന ചരിത്രത്തിലെ രണ്ടാമത് മാത്രം ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്.
Led from the front ✅
Shone bright with the ball 🌟
Won Player of the Match Award 🙌
Jasprit Bumrah was on an absolute roll in Perth 👏 👏
Scorecard ▶️ https://t.co/gTqS3UPruo#TeamIndia | #AUSvIND pic.twitter.com/Bax8yyXjQS
— BCCI (@BCCI) November 25, 2024
അജിന്‍ക്യ രഹാനെ മാത്രമാണ് ഇതിന് മുമ്പ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യ മത്സരം വിജയിച്ച ഇന്ത്യന്‍ നായകന്‍.
ഓസ്‌ട്രേലിയയില്‍ ഓരോ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെയും ആദ്യ ടെസ്റ്റ് മത്സരം
ലാല അമര്‍നാഥ് – തോല്‍വി
ചന്ദ്രകാന്ത് ബോര്‍ഡേ – തോല്‍വി
മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി – തോല്‍വി
ബിഷന്‍ സിങ് ബേദി – തോല്‍വി
സുനില്‍ ഗവാസ്‌കര്‍ – തോല്‍വി
കപില്‍ ദേവ് – സമനില
മുഹമ്മദ് അസറുദ്ദീന്‍ – തോല്‍വി
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – തോല്‍വി
സൗരവ് ഗാംഗുലി – സമനില
അനില്‍ കുംബ്ലെ – തോല്‍വി
എം.എസ്. ധോണി – തോല്‍വി
വിരേന്ദര്‍ സേവാഗ് – തോല്‍വി
വിരാട് കോഹ്‌ലി – തോല്‍വി
അജിന്‍ക്യ രഹാനെ – വിജയം
ജസ്പ്രീത് ബുംറ – വിജയം
ഈ വിജയത്തിന് പിന്നാലെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യക്കായി. ഡിസംബര്‍ ആറിനാണ് പരമ്പരയിലെ രണ്ടാം മത്സരം. അഡ്ലെയ്ഡാണ് വേദി.
Content highlight: Border Gavaskar Trophy: Jasprit Bumrah became the second Indian captain to win his first Test match as captain in Australia