ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച് ഇന്ത്യ പരമ്പരയില്‍ അപ്പര്‍ഹാന്‍ഡ് നേരിയിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ 1-0ന് മുമ്പിലാണ്. പെര്‍ത്തില്‍ ഓസ്‌ട്രേലിയയെ ടെസ്റ്റില്‍ പരാജയപ്പെടുത്തുന്ന ആദ്യ ടീമായും ഇതോടെ ഇന്ത്യ മാറി.
ഡിസംബര്‍ ആറ് മുതല്‍ പത്ത് വരെ അഡ്‌ലെയ്ഡില്‍ നടക്കുന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പുതിയ ഒരു താരത്തെ അവതരിപ്പിക്കാനുള്ള മുന്നൊരുക്കത്തിലാണ് ഓസ്‌ട്രേലിയ. ടാസ്മാനിയന്‍ ഓള്‍ റൗണ്ടര്‍ ബ്യൂ വെബ്‌സ്റ്ററിനെയാണ് ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ കളത്തിലിറക്കാന്‍ ഒരുങ്ങുന്നത്.
30കാരനായ വെബ്‌സ്റ്ററിന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് കൂടിയാകും അഡ്‌ലെയ്ഡ് ടെസ്റ്റ് വേദിയാകുന്നത്.
ആഭ്യന്തര തലത്തില്‍ കഴിവ് തെളിയിച്ചാണ് വെബ്സ്റ്റര്‍ ബാഗി ഗ്രീന്‍ ലക്ഷ്യമിടുന്നത്. ഷെഫീല്‍ഡ് ഷീല്‍ഡിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ വെബ്സ്റ്റര്‍ നിലവിലെ ഷെഫീല്‍ഡ് ഷീല്‍ഡ് പ്ലെയര്‍ ഓഫ് ദി സീസണുമാണ്.
ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ ഇതിനോടകം 93 മത്സരം കളിച്ച താരം 37.83 ശരാശരിയില്‍ 5,297 റണ്‍സ് നേടിയിട്ടുണ്ട്. 12 സെഞ്ച്വറിയും 24 അര്‍ധ സെഞ്ച്വറിയും വെബ്‌സ്റ്റര്‍ തന്റെ പേരിന് നേരെ കുറിച്ചിട്ടുണ്ട്. 2020 ഫെബ്രുവരി 24ന് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയ 187 ആണ് മികച്ച സ്‌കോര്‍.
ഫസ്റ്റ് ക്ലാസ് കരിയറില്‍ 37.39 ശരാശരിയിലും 64.8 സ്‌ട്രൈക്ക് റേറ്റില്‍ 148 വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്. 3.45 ആണ് വെബ്സ്റ്ററിന്റെ എക്കോണമി.
അഡ്‌ലെയ്ഡില്‍ കൂടുതല്‍ ശക്തമായി കളത്തിലിറങ്ങാനാണ് ഓസ്‌ട്രേലിയ ഒരുങ്ങുന്നത്.
പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലാബുഷാന്‍, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, നഥാന്‍ മക്സ്വീനി, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യൂ വെബ്സ്റ്റര്‍.
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍.
ട്രാവലിങ് റിസര്‍വുകള്‍.
മുകേഷ് കുമാര്‍, നവ്ദീപ് സെയ്നി, ഖലീല്‍ അഹമ്മദ്.
Content Highlight: Border – Gavaskar Trophy: Beau Webster added to Australian squad for the 2nd test