ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച് ഇന്ത്യ പരമ്പരയില്‍ അപ്പര്‍ഹാന്‍ഡ് നേരിയിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ 1-0ന് മുമ്പിലാണ്. പെര്‍ത്തില്‍ ഓസ്‌ട്രേലിയയെ ടെസ്റ്റില്‍ പരാജയപ്പെടുത്തുന്ന ആദ്യ ടീമായും ഇതോടെ ഇന്ത്യ മാറി.
ഡിസംബര്‍ ആറ് മുതല്‍ പത്ത് വരെ അഡ്‌ലെയ്ഡില്‍ നടക്കുന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പുതിയ ഒരു താരത്തെ അവതരിപ്പിക്കാനുള്ള മുന്നൊരുക്കത്തിലാണ് ഓസ്‌ട്രേലിയ. ടാസ്മാനിയന്‍ ഓള്‍ റൗണ്ടര്‍ ബ്യൂ വെബ്‌സ്റ്ററിനെയാണ് ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ കളത്തിലിറക്കാന്‍ ഒരുങ്ങുന്നത്.
30കാരനായ വെബ്‌സ്റ്ററിന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് കൂടിയാകും അഡ്‌ലെയ്ഡ് ടെസ്റ്റ് വേദിയാകുന്നത്.
ആഭ്യന്തര തലത്തില്‍ കഴിവ് തെളിയിച്ചാണ് വെബ്സ്റ്റര്‍ ബാഗി ഗ്രീന്‍ ലക്ഷ്യമിടുന്നത്. ഷെഫീല്‍ഡ് ഷീല്‍ഡിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ വെബ്സ്റ്റര്‍ നിലവിലെ ഷെഫീല്‍ഡ് ഷീല്‍ഡ് പ്ലെയര്‍ ഓഫ് ദി സീസണുമാണ്.
Ready to continue bringing his game!
Beau Webster is prepared to play a variety of roles if selected to debut for Australia #AUSvIND
ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ ഇതിനോടകം 93 മത്സരം കളിച്ച താരം 37.83 ശരാശരിയില്‍ 5,297 റണ്‍സ് നേടിയിട്ടുണ്ട്. 12 സെഞ്ച്വറിയും 24 അര്‍ധ സെഞ്ച്വറിയും വെബ്‌സ്റ്റര്‍ തന്റെ പേരിന് നേരെ കുറിച്ചിട്ടുണ്ട്. 2020 ഫെബ്രുവരി 24ന് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയ 187 ആണ് മികച്ച സ്‌കോര്‍.