| Sunday, 17th November 2024, 2:38 pm

ഇന്ത്യ തോല്‍ക്കും, എന്നാല്‍ വിരാടിന്റെ... പോര്‍മുഖം തുറന്ന് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിനോട് സ്വന്തം തട്ടകത്തിലേറ്റ പരാജയത്തിന് ശേഷം പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്താനാണ് ഇന്ത്യയൊരുങ്ങുന്നത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ അവസാന പരമ്പരക്കായി ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനത്തിനെത്തിയിരിക്കുകരയാണ്. അഞ്ച് മത്സരങ്ങളാണ് ഇന്ത്യ കങ്കാരുക്കളുടെ തട്ടകത്തില്‍ കളിക്കുക.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പര ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീം ഏതായിരിക്കുമെന്ന് ഈ പരമ്പരയാണ് തീരുമാനിക്കുന്നത്.

ഈ പരമ്പര ആതിഥേയരായ ഓസ്‌ട്രേലിയ സ്വന്തമാക്കുമെന്ന് പറയുകയാണ് മുന്‍ ഓസീസ് വെടിക്കെട്ട് വീരനും ക്രിക്കറ്റ് ഇതിഹാസ ഓപ്പണറുമായ മാത്യു ഹെയ്ഡന്‍. അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1ന് ഓസ്‌ട്രേലിയ 3-1ന് സ്വന്തമാക്കുമെന്നാണ് ഹെയ്ഡന്‍ അഭിപ്രായപ്പെട്ടത്.

‘എനിക്ക് തോന്നുന്നത് ഓസ്‌ട്രേലിയ 3-1ന് വിജയിക്കുമെന്നാണ്,’ ക്ലബ്ബ് പ്രയറി ഫയര്‍ പോഡ്കാസ്റ്റില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍ ഇന്ത്യയെ പൂര്‍ണമായും എഴുതിത്തള്ളാനും ഹെയ്ഡന്‍ തയ്യാറല്ല. വിരാട് കോഹ്‌ലിയുടെയും ജസ്പ്രീത് ബുംറയുടെും ഫോം പരമ്പരയുടെ ഗതി നിര്‍ണയിക്കുമെന്നും ഹെയ്ഡന്‍ പറഞ്ഞു.

‘സ്റ്റീവ് സ്മിത്, വിരാട് കോഹ്‌ലി എന്നിവരുടെ ഫോമും പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിയും ജസ്പ്രീത് ബുംറയുടെ ബൗളിങ് മികവും പരമ്പരയുടെ ഫലം മാറ്റി മറിച്ചേക്കാം,’.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി

നവംബര്‍ 22നാണ് ഇത്തവണത്തെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി മത്സരങ്ങള്‍ ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയായാണ് ഇത്തവണ ബി.ജി.ടി നടത്തുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് അഞ്ച് മത്സരങ്ങളുടെ പരമ്പരയായി ബി.ജി.ടി കളിക്കുന്നത്.

2020-21ലാണ് ഇതിന് മുമ്പ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയത്. നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. തൊട്ടുമുമ്പ് നടന്ന 2018-19ലും ഇന്ത്യ ഇതേ മാര്‍ജിനില്‍ തന്നെ വിജയിച്ചിരുന്നു.

ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പര വിജയത്തിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്.

പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. നവംബര്‍ 22 മുതല്‍ 26 വരെയാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം

ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.

രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്‌ലെയ്ഡ് ഓവല്‍.

മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്‌ബെയ്ന്‍.

ബോക്‌സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍.

ട്രാവലിങ് റിസര്‍വുകള്‍.

മുകേഷ് കുമാര്‍, നവ്ദീപ് സെയ്‌നി, ഖലീല്‍ അഹമ്മദ്.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഓസ്ട്രേലിയന്‍ സ്‌ക്വാഡ് (ആദ്യ ടെസ്റ്റ്)

പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്റ്റീവ് സ്മിത്ത്, സ്‌കോട്ട് ബോളണ്ട്, അലക്സ് കാരി, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാന്‍, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, നഥാന്‍ മക്‌സ്വീനി, മിച്ചല്‍ സ്റ്റാര്‍ക്ക്.

Content Highlight: Border – Gavaskar Trophy 2024-25: Mathew Hayden predicts Australia will win series by 3-1

We use cookies to give you the best possible experience. Learn more