| Sunday, 20th October 2013, 6:40 pm

ഇന്തോ-പാക്ക് എക്‌സ്പ്രസ്സ് വീണ്ടുമൊന്നിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: പുരുഷ ഡബ്ബിള്‍സിലെ മുന്‍നിര ജോഡികളായിരുന്ന ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും പാക്കിസ്താന്റെ ഹിഷാം അഇല്‍ ഖുറേഷിയും ഒരിടവേളക്കു ശേഷം വീണ്ടുമൊന്നിക്കുന്നു.

2014 സീസണിലാണ് ഇന്തോ-പാക്ക് എക്‌സ്പ്രസ്സ് എന്ന പേരിലറിയപ്പെട്ടിരുന്ന ബൊപ്പണ്ണയും ഖുറേഷിയും വീണ്ടുമൊന്നിക്കുന്നത്. 2011 ലെ എ.ടി.പി. ലോക ടൂര്‍ ഫൈനലിലാണ് ഇരുവരും അവസാനമായി ഒരുമിച്ചിറങ്ങിയത്.

അതിനു ശേഷം ഇരുവരും പിരിയുകയായിരുന്നു. ബൊപ്പണ്ണ മഹേഷ് ഭൂപതിക്കൊപ്പം ഒളിംപിക്‌സിനായി ഒരുമിച്ചപ്പോഴായിരുന്നു ഇത്. ഖുറേഷിയുമായി വീണ്ടുമൊന്നിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ബൊപ്പണ്ണ പറഞ്ഞു.

2013 ബൊപ്പണ്ണക്ക് നേട്ടങ്ങളുടേതായിരുന്നു. കരിയറിലെ ഏറ്റവുമയര്‍ന്ന റാങ്കായ മൂന്നാം സ്ഥാനത്ത് കഴിഞ്ഞ ജൂലെയില്‍ ബൊപ്പണ്ണ എത്തിയിരുന്നു. വിംബിള്‍ഡണ്‍ ചാംമ്പ്യന്‍ഷിപ്പില്‍ സെമിഫൈനലിലെത്തിയതോടെയാണിത്.

നിലവില്‍ ഡബ്ബിള്‍സ് റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യന്‍ താരം. ഖുറേഷിയുമൊത്ത് 2007ലാണ് ബൊപ്പണ്ണ ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് കോര്‍ട്ടില്‍ നിരവധി കിരീടങ്ങള്‍ ഇന്തോ-പാക്ക് എക്‌സ്പ്രസ് സ്വന്തമാക്കിയിരുന്നു.

2010ലെ യുസ് ഓപ്പണിലെ രണ്ടാം സ്ഥാനം, 2011ലെ പാരിസ് മാസ്റ്റേര്‍സ് കിരീടം, എ.ടി.പി ലോക ടൂര്‍ ഫൈനല്‍ എന്നിവ രണ്ടുപേരുടെയും നേട്ടങ്ങളില്‍ ചിലത് മാത്രം. 2011 ലെ ജോഹന്നാസ് ഓപ്പണാണ് ഇരുവരും ചേര്‍ന്ന സ്വന്തമാക്കിയ ആദ്യ കിരീടം.

We use cookies to give you the best possible experience. Learn more