തിരുവനന്തപുരം: മഴക്കെടുതിയില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള പുസ്തകം തയ്യാറായതായി പൊതുവിദ്യഭ്യാസവകുപ്പ്. വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക സന്ദേശമനുസരിച്ച് പുതിയ പാഠപുസ്തകങ്ങള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്.
മഴക്കെടുതിയില്‍ നഷ്ടപ്പെട്ട പാഠപുസ്തകങ്ങള്‍ക്ക് പകരം പുതിയ പാഠപുസ്തകങ്ങള്‍ ഓഗസ്റ്റ് 19 മുതല്‍ വിതരണം നടത്തും. പാഠപുസ്തകങ്ങള്‍ക്ക് പുറമേ നഷ്ടപ്പെട്ടുപോയ പഠനോപകരണങ്ങളും വിതരണം ചെയ്യാന്‍ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
നോട്ടുപുസ്തകം, സ്കൂള്‍ബാഗ്, കുട, പേന, പെന്‍സില്‍, ചോറ്റുപാത്രം, ഇന്‍സ്ട്രുമെന്റ് ബോക്സ് എന്നിവയാണ് ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.പി. അനില്‍ കുമാര്‍ വ്യക്തമാക്കി.
WATCH THIS VIDEO: