ജയ്പ്പൂര്‍: രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിലെ സ്‌കൂളുകള്‍ക്ക് ലൗ ജിഹാദിനെ കുറിച്ച് പഠിക്കാനും, പശുവിനെ ഗോമാതാവായി പ്രഖ്യാപിക്കാന്‍ വേണ്ടി ഒപ്പ് ശേഖരണം നടത്താനും വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ക്രിസ്തീയ ഗൂഢാലോചനകളെക്കുറിച്ച് പറയുന്ന പുസ്തകങ്ങള്‍ വാങ്ങിക്കാനും, സസ്യാഹാരം മാത്രമേ കഴിക്കൂ എന്ന് പ്രതിജ്ഞ എടുക്കാനും, ഏതെങ്കിലും ഒരു ജാതിസംഘടനയില്‍ പേര് രജിസ്റ്റര്‍ ചെയ്യാനും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു
വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്നായിനയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജയ്പൂരില്‍ നടക്കുന്ന മേളയിലേക്ക് വേണ്ടിയാണ് ഇത്. മേളയുടെ നടത്തിപ്പിക്കാരുമായി സഹകരിക്കണമെന്നും മേളയില്‍ വിദ്യാര്‍ത്ഥികളുടെ സമ്പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പവരുത്തണമെന്നും തങ്ങള്‍ക്ക് കിട്ടിയ നിര്‍ദേശത്തില്‍ പറയുന്നതെന്ന് ജയ്പൂരിലെ അഡീഷണല്‍ ഡിസ്ട്രിക്ട് എജുക്കേഷന്‍ ഓഫീസര്‍ ദീപക് ശുക്ല പറഞ്ഞു.
ഹിന്ദു സ്പിരിച്ച്വല്‍ ആന്റ് സര്‍വവ്വീസ് ഫെയറിന്റെ സംഘാടകരാണ് സര്‍ക്കാര്‍ സ്‌കൂളുകളിലും സ്വകാര്യ സ്‌കൂളുകളിലും മേളയിലേക്ക് പങ്കെടുപ്പിക്കുന്നതിന് വേണ്ടി അധികൃതരെ സമീപിച്ചത്. എന്നാല്‍ ഉത്തരവ് ലഭിക്കാതെ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്ന് സര്‍ക്കാര്‍ സ്‌കൂള്‍ അധികൃതരും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷിക ദിനമായ നവംബര്‍ 8 ന് ബഹുജനങ്ങളെ പങ്കെടുപ്പിച്ച് വന്ദേമാതരം പാടുന്നതിന് ഹിന്ദു സ്പിരിച്ച്വല്‍ ആന്റ് സര്‍വവ്വീസ് ഫെയറിന്റെ സംഘാടകര്‍ സംസ്ഥാന യുവജന ബോര്‍ഡിനേയും സമീപിച്ചിരുന്നു. എന്നാല്‍ ഇത് നിര്‍ബന്ധമല്ലാത്തതാണെന്നും കഴിഞ്ഞ കുറച്ച് കാലങ്ങളായി വിദ്യാര്‍ത്ഥികളിലെ പഠന വൈഭവം കൂട്ടുന്നതിനായി പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് എന്‍.ജി.ഒ സംഘടനകള്‍ സമീപിച്ചിരുന്നു എന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രത്തന്‍ സിംഗ് യാദവ് പറഞ്ഞു.
മേളയില്‍ വിശ്വ ഹിന്ദുപരിഷത്തിന്റെ സ്റ്റാളില്‍ ലൗ ജിഹാദിനെ കുറിച്ച് ലഘുലേഘകള്‍ വിതരണം നടത്തുന്നുണ്ട്. സൈഫ് അലി ഖാനും അമീര്‍ ഖാനും ഹിന്ദു യുവതികളെ ഭാര്യമാരാക്കുകയും അവരുടെ മതത്തിലേക്ക് മാറ്റിയെന്നും ഇതില്‍ പറയുന്നു. സമ്മര്‍ദ്ദങ്ങളില്‍ വഴങ്ങി മറ്റ് മതത്തിലേക്ക് പോകുന്നതിലും നല്ലത് മരിക്കുകയാണ്. ബ്യൂട്ടി പാര്‍ലറും, റിച്ചാര്‍ജ് കടകളും, സ്ത്രീകളുടെ ടൈലര്‍ കടകളും എല്ലാം ലൗ ജിഹാദിന്റെ ഇടങ്ങളാണെന്നും ടൗണുകളില്‍ ബസ്സില്‍ ഒരു സീറ്റു നല്‍കുന്നത് വരെ ജിഹാദികളുടെ അടവാണെന്നും ലഘുലേഘയില്‍ പറയുന്നു.
അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന മേള ഈ മാസം 20 നാണ് അവസാനിക്കുക. മാന്നാം തവണയാണ് ഇത്തരത്തില്‍ മേള ജയ്പൂരില്‍ നടക്കുന്നത്. രാജസ്ഥാനി ബ്രാഹ്മണ മഹാസഭ, ശ്രീ ധോബി (രാജക്) ഏക്താ മഞ്ച്, അഖില ഭാരതി ഖതിക സമാജ്, ക്ഷത്രിയ യുവ സംഘം തുടങ്ങിയ ജാതി സംഘടനകളും ഈ മേളയില്‍ പങ്കെടുക്കുന്നുണ്ട്.