| Sunday, 12th July 2015, 4:53 pm

ഇസിസിന്റെ ഉദയം: ഒരു രാഷ്ട്രീയ വായന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസിസിന്റെ സൈനിക മുന്നേറ്റത്തെ കൃത്യമായും സത്യസന്ധമായും വിശദീകരിക്കാന്‍ സാധിക്കുന്നുവെന്നതാണ് പുസ്തകത്തിന്റെ ഏറ്റവും വലിയ നേട്ടം. ഈ മേഖലകളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുള്ള പരിചയം ലേഖകന് ഈ വിഷയത്തില്‍ നല്ല തുണയായിട്ടുണ്ട്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രവും രാഷ്ട്രീയ ബന്ധങ്ങളും വിശദീകരിക്കുന്നിടത്തും ഈ പരിചയ സമ്പത്ത് ഹൃദ്യമായി അനുഭവപ്പെട്ടു. ആ ഒറ്റ കാരണം കൊണ്ട് തന്നെ ഇസിസിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ആദ്യം വായിക്കാന്‍ നിര്‍ദേശിക്കാവുന്ന ഒരു പുസ്തകമായി മാറുന്നുണ്ടിത്.

| പുസ്തക സഞ്ചി |  നസിറുദ്ദീന്‍ ചേന്ദമംഗലൂര്‍ |

ഗ്രന്ഥം : The Rise of Islamic State: ISIS and the New Sunni Revolution
ഗ്രന്ഥരചയിതാവ്: പാട്രിക് കോക്‌ബേണ്‍ (Patrick Cockburn)
പ്രസാദ്ധകര്‍ : വേര്‍സോ ബുക്‌സ് (Verso Books)
പേജ് നമ്പര്‍ : 192 പേജുകള്‍

2014 ജൂണ്‍ 6ന് ഇസിസ് സായുദ്ധധാരികള്‍ ഇറാഖിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ മൊസ്യൂള്‍ ആക്രമിച്ചു.  നാല് ദിവസങ്ങള്‍കൊണ്ട് നഗരം തറപറ്റി. ഇറാഖി സൈന്യം, ഫെഡറല്‍-ലോക്കല്‍ പോലീസുകാര്‍ എന്നിവരടങ്ങുന്ന 60000 സായുദ്ധ ശക്തിയ്‌ക്കെതിരെ കേവലം 1300ഓളം വരുന്ന മറ്റൊരു ശക്തിയുടെ അത്ഭുതപ്പെടുത്തുന്ന വിജയമായിരുന്നു അത്. എന്നിരുന്നാലും ഇറാഖിലെ മറ്റെവിടെയും പോലെ എണ്ണത്തിലെ  ഈ അന്തരം വായിക്കുന്നത്ര സുഖമുള്ളകാര്യമല്ല.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇറാഖിലെ രണ്ടാമത്തെ ഏറ്റവും വലിയ പട്ടണമായ മൊസുല്‍ ഇസിസിന്റെ (ISIS- Islamic State of Iraq and ash-Sham  or  Islamic State of Iraq and Syria ) കൈകളിലെത്തിച്ചേരുന്നത്. അന്നേവരെ ലോകം വലിയ ശ്രദ്ധ കൊടുക്കാതിരുന്ന ഇസിസ് എന്ന പ്രതിഭാസത്തെ പിന്നീട് ലോക മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നതാണ് നമ്മള്‍ കാണുന്നത്.  നിഗൂഢതയും പൈശാചികതയും ഒരുപോലെ കൈമുതലാക്കിയ ഇസിസ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് തങ്ങളുടെ ആധിപത്യം വ്യാപിപ്പിച്ചു.  ഇസിസിന്റെ കൊടുംക്രൂരതകള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും നിറഞ്ഞു നില്‍ക്കുമ്പോഴും ശ്രദ്ധേയമായ പല അടിസ്ഥാന ചോദ്യങ്ങളും വേണ്ട രീതിയില്‍ ഉന്നയിക്കപ്പെടാതെ പോവുന്നത് വിരോധാഭാസമായി തോന്നാം.

എന്താണ് അതുവരെ ശ്രദ്ധിക്കപ്പെടാത്ത ഒരു സംഘം ഇത്ര വലിയ നേട്ടങ്ങള്‍ കൊയ്യാനുള്ള കാരണങ്ങള്‍? എന്താണ് ആ രാഷ്ട്രീയ-സാമൂഹിക-സൈനിക സാഹചര്യങ്ങള്‍? ആരെല്ലാമാണ് അതിനുത്തരവാദികള്‍?  ഇത്യാദി ചോദ്യങ്ങള്‍ക്കുത്തരം നല്‍കാനുള്ള ശ്രമമാണ് പാട്രിക് കോക്ക്‌ബേണ്‍ എഴുതിയ The Rise of Islamic State  എന്ന പുസ്തകം. ഇസിസിനെ കുറിച്ചെഴുതപ്പെട്ട പുസ്തകങ്ങളില്‍ ഒരുപക്ഷേ ഏറ്റവും ശ്രദ്ധേയമായത്.

മറ്റെന്തിനെക്കാളുമധികം സൈനിക തലത്തില്‍ ഇസിസിന്റെ മുന്നേറ്റത്തിന്റെ വേഗം കൂട്ടിയത് അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇറാഖി സൈന്യത്തിന്റെ  തകര്‍ച്ചയാണെന്നാണ് കോക്ക്‌ബേണ്‍ വിലയിരുത്തുന്നത്. ചിലവഴിച്ച പണം മാനദണ്ഡമാക്കുകയാണെങ്കില്‍ ലോകോത്തര സൈനിക ശക്തിയായി മാറേണ്ട ഇറാഖ് സൈന്യം ഇന്ന് പരിതാപകരമായ അവസ്ഥയിലാണ്.  ലോകത്തെ ഞെട്ടിച്ച് കൊണ്ട് എങ്ങനെയാണ് ഇസിസിന് മൊസുല്‍ പിടിച്ചടക്കാനായതെന്ന് കോക്ക്‌ബേണ്‍ വിശദീകരിക്കുന്ന ഭാഗം രസകരമാണ്.

കോക്ക് ബേണിന്റെ അഭിപ്രായത്തില്‍ ഭീകരതാവിരുദ്ധ യുദ്ധത്തില്‍ പ്രതിസ്ഥാനത്ത് വരേണ്ടിയിരുന്ന രണ്ട് രാജ്യങ്ങളായിരുന്നു സൗദിയും പാകിസ്താനും. പക്ഷേ, തങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഈ രണ്ട് വമ്പന്‍ സ്രാവുകളെയും വിട്ട് പരല്‍ മീനുകളെ പിടിക്കാന്‍ നോക്കിയതാണ് ഭീകരതാവിരുദ്ധ യുദ്ധം അമ്പേ പരാജയപ്പെടാന്‍ ഇടയാക്കിയതെന്നും പുസ്തകം പറയുന്നു. യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെട്ടെന്ന് മാത്രമല്ല, നിരപരാധികളായ ഒരുപാടുപേരെ ശത്രുക്കളാക്കാനും തീവ്രവാദ പാളയങ്ങളിലെത്തിക്കാനും മാത്രമേ പോരാട്ടം ഉപകരിച്ചുള്ളൂ. ഇങ്ങനെയുള്ള അസംതൃപ്തരായ സുന്നികളാണ് ഇറാഖില്‍ ഇസിസിന്റെ ആദ്യ രൂപമായ “ഇറാഖ് അല്‍ ഖായിദ”യും പിന്നീട് ഐസിസ് ആയും രൂപാന്തരപ്പെട്ടത്.

“2014 ജൂണ്‍ 6ന് ഇസിസ് സായുദ്ധധാരികള്‍ ഇറാഖിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ മൊസ്യൂള്‍ ആക്രമിച്ചു.  നാല് ദിവസങ്ങള്‍കൊണ്ട് നഗരം തറപറ്റി. ഇറാഖി സൈന്യം, ഫെഡറല്‍-ലോക്കല്‍ പോലീസുകാര്‍ എന്നിവരടങ്ങുന്ന 60000 സായുദ്ധ ശക്തിയ്‌ക്കെതിരെ കേവലം 1300ഓളം വരുന്ന മറ്റൊരു ശക്തിയുടെ അത്ഭുതപ്പെടുത്തുന്ന വിജയമായിരുന്നു അത്. എന്നിരുന്നാലും ഇറാഖിലെ മറ്റെവിടെയും പോലെ എണ്ണത്തിലെ  ഈ അന്തരം വായിക്കുന്നത്ര സുഖമുള്ളകാര്യമല്ല.”

“സത്യത്തില്‍ എന്താണ് സംഭവിച്ചെന്നുവെച്ചാല്‍ ഈ അക്ക വ്യത്യാസം കാണിക്കുന്നത് ഇറാഖി സൈന്യത്തിനുള്ളിലെ അഴിമതിയാണ്. മൊസൂളില്‍ അവരില്‍ മൂന്നിലൊന്നുപേരെ എത്തിയിരുന്നുള്ളു. ബാക്കിയുള്ളവര്‍ തങ്ങളുടെ ശമ്പളത്തിന്റെ പകുതിയും ചിലവഴിച്ചത് തങ്ങളുടെ സ്ഥിരമായ ലീവ് നിലനിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നതിനാണ്.”

2011തൊട്ടുള്ള 3 വര്‍ഷത്തിനിടക്ക് മാത്രം 41.6 ബില്ല്യണ്‍ ഡോളര്‍ ചിലവഴിച്ച ഒരു സൈന്യത്തിന്റെ അവിശ്വസനീയമായ തകര്‍ച്ചയുടെയും ഇറാഖിലെ പൊതുരംഗത്തെ അഴിമതിയുടെയും ദയനീയാവസ്ഥ ഇതില്‍ നിന്ന് വ്യക്തമാണ് !!

ഇറാഖ് സൈന്യത്തിന്റെ അപചയത്തിനപ്പുറം ഐസിസ് എന്ന ഭീകര സ്വത്വം രൂപം പ്രാപിക്കുന്നതിന് അടിസ്ഥാനമായി കോക്ക്‌ബേണ്‍ ചൂണ്ടിക്കാണിക്കുന്നത് പ്രധാനമായും രണ്ട് കാരണങ്ങളാണ്. ഒന്ന്, അമേരിക്കയുടെ നേതൃത്വത്തിലുള്ള ഭീകരതാവിരുദ്ധ യുദ്ധത്തിന്റെ പരാജയം. രണ്ട്, സിറിയന്‍ ആഭ്യന്തര യുദ്ധം.

കോക്ക് ബേണിന്റെ അഭിപ്രായത്തില്‍ ഭീകരതാവിരുദ്ധ യുദ്ധത്തില്‍ പ്രതിസ്ഥാനത്ത് വരേണ്ടിയിരുന്ന രണ്ട് രാജ്യങ്ങളായിരുന്നു സൗദിയും പാകിസ്താനും. പക്ഷേ, തങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഈ രണ്ട് വമ്പന്‍ സ്രാവുകളെയും വിട്ട് പരല്‍ മീനുകളെ പിടിക്കാന്‍ നോക്കിയതാണ് ഭീകരതാവിരുദ്ധ യുദ്ധം അമ്പേ പരാജയപ്പെടാന്‍ ഇടയാക്കിയതെന്നും പുസ്തകം പറയുന്നു. യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെട്ടെന്ന് മാത്രമല്ല, നിരപരാധികളായ ഒരുപാടുപേരെ ശത്രുക്കളാക്കാനും തീവ്രവാദ പാളയങ്ങളിലെത്തിക്കാനും മാത്രമേ പോരാട്ടം ഉപകരിച്ചുള്ളൂ. ഇങ്ങനെയുള്ള അസംതൃപ്തരായ സുന്നികളാണ് ഇറാഖില്‍ ഇസിസിന്റെ ആദ്യ രൂപമായ “ഇറാഖ് അല്‍ ഖായിദ”യും പിന്നീട് ഐസിസ് ആയും രൂപാന്തരപ്പെട്ടത്.

വംശീയതക്കധീതമായി സമാധാനപരമായി ജനങ്ങളില്‍ നിന്നുയര്‍ന്നുവന്ന എല്ലാ പ്രക്ഷോഭങ്ങളെയും മാലിക്കി ഭീകരമായി അടിച്ചമര്‍ത്തുകയും ചെയ്തു. ഈയൊരു സാഹചര്യത്തില്‍ നയനിലപാടുകളോ  പ്രവര്‍ത്തന ശൈലിയോ വിലയിരുത്താതെ തന്നെ ഏതൊരു ബദലിനെയും കണ്ണടച്ച് പിന്തുണക്കുന്ന മാനസികാവസ്ഥയിലേക്ക് സുന്നി ജനവിഭാഗമെങ്കിലും എത്തിച്ചേര്‍ന്നിരുന്നു.

പാട്രിക് കോക്ക്‌ബേണ്‍

ഫലൂജ പോലെ  അധിനിവേശ സൈന്യത്തിന്റെ ക്രൂരതകള്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ച പ്രദേശങ്ങള്‍ പിന്നീട് ഐസിസ് ശക്തികേന്ദ്രങ്ങളായി മാറിയതിന്റെ ഉദാഹരണങ്ങള്‍ അദ്ദേഹം പറയുന്നുണ്ട്. മാലിക്കിയാവട്ടെ ഈ തെറ്റുകള്‍ തിരുത്തുന്നതിന് പകരം വംശീയതയിലും അഴിമതിയിലും പുതിയ മാനങ്ങള്‍ സൃഷ്ടിക്കുന്ന കിരാത ഭരണമാണ് കാഴ്ചവെച്ചത്.

വംശീയതക്കധീതമായി സമാധാനപരമായി ജനങ്ങളില്‍ നിന്നുയര്‍ന്നുവന്ന എല്ലാ പ്രക്ഷോഭങ്ങളെയും മാലിക്കി ഭീകരമായി അടിച്ചമര്‍ത്തുകയും ചെയ്തു. ഈയൊരു സാഹചര്യത്തില്‍ നയനിലപാടുകളോ  പ്രവര്‍ത്തന ശൈലിയോ വിലയിരുത്താതെ തന്നെ ഏതൊരു ബദലിനെയും കണ്ണടച്ച് പിന്തുണക്കുന്ന മാനസികാവസ്ഥയിലേക്ക് സുന്നി ജനവിഭാഗമെങ്കിലും എത്തിച്ചേര്‍ന്നിരുന്നു.

ഈ അനുകൂല സാഹചര്യം സമര്‍ത്ഥമായി ചൂഷണം ചെയ്ത് ഐസിസ് ഇറാഖിലെ സുന്നി മേഖലകളില്‍ ശക്തി പ്രാപിക്കുമ്പോഴാണ് അവര്‍ക്ക് വരദാനം പോലെ അസദ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെടുന്നത്. ഇറാന്‍, ഹിസ്ബുള്ള, റഷ്യ തുടങ്ങിയവര്‍ അസദിനെ പിന്തുണച്ചും സൗദി, ഖത്തര്‍, യു.എ.ഇ, തുര്‍ക്കി, അമേരിക്ക തടങ്ങിയവര്‍  എതിര്‍ത്തും രംഗത്തുവന്നു. ഈ ശാക്തിക ചേരികളുടെ അഭിമാന പ്രശ്‌നമായി മാറിയ പോരാട്ടത്തില്‍ സ്വാഭാവികമായും വന്‍തോതില്‍ പണവും ആയുധവും സിറിയയിലേക്കൊഴുകി.

അസദിനെ മാസങ്ങള്‍ക്കുള്ളില്‍ താഴെയിറക്കാമെന്ന സ്വപ്നം തകര്‍ന്നെന്ന് മാത്രമല്ല ഈ ആയുധങ്ങള്‍ പല കൈകളും മാറി കൂടുതലും എത്തിച്ചേര്‍ന്നത് ഇസിസിന്റെ കൈകളിലേക്കായിരുന്നു (ഈ നയത്തിന്റെ ശില്‍പിയായി കരുതപ്പെട്ടിരുന്ന അമേരിക്കയിലെ സൗദി അംബാസഡറും പിന്നീട് ഇന്റലിജന്‍സ് മേധാവിയുമായിരുന്ന ബന്ദര്‍ രാജകുമാരന്റെ സ്ഥാനം തെറിച്ചു) തുര്‍ക്കിയാവട്ടെ അസദ് വിരുദ്ധ പോരാട്ടത്തിന് ശക്തിയേകാന്‍ വേണ്ടി സിറിയയുമായുള്ള ആയിരത്തോളം കിലോമീറ്റര്‍ അതിര്‍ത്തി തുറന്നിട്ടു. ഇതും ആത്യന്തികമായി ഇസിസിന് ഗുണം ചെയ്തു.

ഇസിസിനേക്കാള്‍ വലിയ ഭീഷണിയായി തുര്‍ക്കി ഇപ്പോഴും കാണുന്നത് കുര്‍ദുകളെയാണ്. മാലിക്കി അസദ് സര്‍ക്കാറുകള്‍ തങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ വേണ്ടി ജീവന്മരണ പോരാട്ടത്തിലേര്‍പ്പെടുമ്പോള്‍ ഇരു രാജ്യങ്ങളിലും വലിയൊരു ഭാഗം ഭൂമിയും സമ്പത്തും നിയന്ത്രിക്കുന്ന ഐസിസിന് പോരാട്ടം എളുപ്പമാവുന്നു.

അടുത്തപേജില്‍ തുടരുന്നു

ഇസിസിനെ അല്ലെങ്കില്‍ അതുപോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങളെ നേരിടാനുള്ള ഒരു “പ്ലാന്‍ ബി” ആരുടെ പക്കലും ഇല്ല. അതുകൊണ്ട് തന്നെ ഇസിസ് ഒരു യാഥാര്‍ത്ഥ്യമായി തുടരും എന്നാണ് കോക്ക്‌ബേണ്‍ നിരീക്ഷിക്കുന്നത്. എല്ലാ പക്ഷവും യുദ്ധം ചെയ്ത് മടുത്തത് കൊണ്ട് താല്‍ക്കാലികാശ്വാസത്തിനുള്ള നടപടികളില്‍ സഹകരിക്കാന്‍ സാധ്യതയുണ്ടെന്ന് മാത്രം. ഏതെങ്കിലും കക്ഷികളില്‍ അദ്ദേഹം പ്രതീക്ഷയര്‍പ്പിക്കുന്നുമില്ല. ഐസിസില്‍ നിന്ന് രൂപം പ്രാപിക്കുകയും ആശയപരമാല്ലാത്ത കാരണങ്ങളാല്‍ മാത്രം വേറിട്ട് പോവുകയും ചെയ്ത “അല്‍ നുസ്‌റ” പോലുള്ള സംഘങ്ങളെ “മിതവാദികള്‍” ആയി അവതരിപ്പിക്കാനുള്ള സഖ്യകക്ഷികളുടെ ശ്രമം പരിഹാസ്യമാണെങ്കിലും ഐസിസ് തൊട്ട് ഫ്രീ സിറിയന്‍ ആര്‍മി വരെയുള്ള സംഘടനകളെയെല്ലാം ഒരേ അച്ചില്‍ കെട്ടുന്ന കോക്ക്‌ബേണിന്റെ ശൈലി അപക്വമായി  തോന്നി.

മാധ്യമങ്ങള്‍ പുസ്തകത്തിലുടനീളം നിശിതമായ വിമര്‍ശനത്തിന് കാരണമാവുന്നുണ്ട്. വസ്തുതകള്‍ സത്യസന്ധമായി അവതരിപ്പിക്കുന്നതിന് പകരം പ്രൊപ്പഗണ്ടയുടെ ഭാഗമായ പ്രചാരണങ്ങളോ തങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങളോ ആണ് ഭൂരിഭാഗം വാര്‍ത്തകളും എന്നാണ് കോക്ക്‌ബേണ്‍ അഭിപ്രായപ്പെടുന്നത്. സാമാന്യയുക്തിക്ക് പോലും നിരക്കാത്ത പല വാര്‍ത്തകളും ഏറ്റുപിടിക്കുകയും പിന്നീട് തെറ്റാണെന്ന് തെളിയുമ്പോള്‍ മിണ്ടാതിരിക്കുകയും ചെയ്ത നിരവധി ഉദാഹരണങ്ങള്‍ പുസ്തകത്തില്‍ പറയുന്നുണ്ട്.

അറബ് വസന്തം പരാജയപ്പെടാനുള്ള കാരണം ഒരു കൃത്യമായ രാഷ്ട്രീയ വീക്ഷണമോ ആശയമോ മുന്നോട്ട് വെക്കുന്നതിന് പകരം  ഇങ്ങനെയുള്ള വാര്‍ത്തകളും പ്രചാരണങ്ങളുമായി പ്രക്ഷോഭം വഴി മാറിപ്പോയതാണെന്നാണ് പുസ്തകം വിലയിരുത്തുന്നത്. ഇസിസിനെ സംബന്ധിച്ച വാര്‍ത്തകളും കൂടുതലും ഇങ്ങനെയാണ് വരുന്നത്. യാഥാര്‍ത്ഥ്യമാണെങ്കില്‍ നേരെ മറിച്ചും.

ഇസിസിനെ അല്ലെങ്കില്‍ അതുപോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങളെ നേരിടാനുള്ള ഒരു “പ്ലാന്‍ ബി” ആരുടെ പക്കലും ഇല്ല. അതുകൊണ്ട് തന്നെ ഇസിസ് ഒരു യാഥാര്‍ത്ഥ്യമായി തുടരും എന്നാണ് കോക്ക്‌ബേണ്‍ നിരീക്ഷിക്കുന്നത്. എല്ലാ പക്ഷവും യുദ്ധം ചെയ്ത് മടുത്തത് കൊണ്ട് താല്‍ക്കാലികാശ്വാസത്തിനുള്ള നടപടികളില്‍ സഹകരിക്കാന്‍ സാധ്യതയുണ്ടെന്ന് മാത്രം. ഏതെങ്കിലും കക്ഷികളില്‍ അദ്ദേഹം പ്രതീക്ഷയര്‍പ്പിക്കുന്നുമില്ല. ഐസിസില്‍ നിന്ന് രൂപം പ്രാപിക്കുകയും ആശയപരമാല്ലാത്ത കാരണങ്ങളാല്‍ മാത്രം വേറിട്ട് പോവുകയും ചെയ്ത “അല്‍ നുസ്‌റ” പോലുള്ള സംഘങ്ങളെ “മിതവാദികള്‍” ആയി അവതരിപ്പിക്കാനുള്ള സഖ്യകക്ഷികളുടെ ശ്രമം പരിഹാസ്യമാണെങ്കിലും ഐസിസ് തൊട്ട് ഫ്രീ സിറിയന്‍ ആര്‍മി വരെയുള്ള സംഘടനകളെയെല്ലാം ഒരേ അച്ചില്‍ കെട്ടുന്ന കോക്ക്‌ബേണിന്റെ ശൈലി അപക്വമായി  തോന്നി.

പുസ്തകം പല പ്രസക്തമായ വിഷയങ്ങളും പ്രതിപാദിക്കാത്തത് മുഴച്ചു നിന്ന പോലെ അനുഭവപ്പെട്ടു. ഇസ്രായേലിനെ കുറിച്ചോ അവരുടെ താല്‍പര്യങ്ങളെ കുറിച്ചോ പുസ്തകത്തില്‍ കാര്യമായ പരാമര്‍ശങ്ങളേ ഇല്ല. സൗദി ഇസ്രായേലുമായി കൂടുതല്‍ അടുക്കുന്നതിനെ കുറിച്ചോ അമേരിക്കയും ഇറാനുമായി രമ്യതയിലെത്താന്‍ നോക്കുന്ന പുതിയ സാഹചര്യത്തെ കുറിച്ചോ പുസ്തകം ഒന്നും പറയുന്നില്ല (ആണവ കരാര്‍ വിഷയത്തിലെ മഞ്ഞുരുക്കം പുസ്തകം തയ്യാറാക്കിയതിനു ശേഷമാണെന്ന് തോന്നുന്നു).

സൂക്ഷ്മത പുലര്‍ത്താതെയുള്ള വേറെയും ചില പരാമര്‍ശങ്ങളുണ്ട് പുസ്തകത്തില്‍. ജിഹാദ്, ശരീഅത്ത് തുടങ്ങിയ പദങ്ങളെല്ലാം ഇസിസ് നല്‍കുന്ന ഒരേ ഒരു നിര്‍വചനം മാത്രമേ പുസ്തകത്തിലുള്ളൂ. ഇവയൊന്നും ഏകാശിലാരൂപത്തിലുള്ള സംജ്ഞകളാണോ, ഇസിസിന്റെ ഹിംസാത്മകമായ നിര്‍വചനങ്ങള്‍ക്കപ്പുറമുള്ള വേറെ നിര്‍വചനങ്ങള്‍ സാധ്യമാണോ തുടങ്ങിയ അന്വേഷണമൊന്നും പുസ്തകം നടത്തുന്നില്ല.

പുസ്തകം പല പ്രസക്തമായ വിഷയങ്ങളും പ്രതിപാദിക്കാത്തത് മുഴച്ചു നിന്ന പോലെ അനുഭവപ്പെട്ടു. ഇസ്രായേലിനെ കുറിച്ചോ അവരുടെ താല്‍പര്യങ്ങളെ കുറിച്ചോ പുസ്തകത്തില്‍ കാര്യമായ പരാമര്‍ശങ്ങളേ ഇല്ല. സൗദി ഇസ്രായേലുമായി കൂടുതല്‍ അടുക്കുന്നതിനെ കുറിച്ചോ അമേരിക്കയും ഇറാനുമായി രമ്യതയിലെത്താന്‍ നോക്കുന്ന പുതിയ സാഹചര്യത്തെ കുറിച്ചോ പുസ്തകം ഒന്നും പറയുന്നില്ല (ആണവ കരാര്‍ വിഷയത്തിലെ മഞ്ഞുരുക്കം പുസ്തകം തയ്യാറാക്കിയതിനു ശേഷമാണെന്ന് തോന്നുന്നു).

പക്ഷേ പുസ്തകലുള്ളതു പോലെ ഇസിസിനെ നേരിടാന്‍ കഴിവുള്ളത് ഷിയാ മിലീഷ്യകള്‍ക്കോ ഇറാനോ മാത്രമാണെന്ന തിരിച്ചറിവ് അമേരിക്കക്കും ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ഈ ബാന്ധവം എന്ന് അനുമാനിക്കാം. പോള്‍ ബ്രമറെ കുറിച്ചും പുസ്തകം പ്രത്യേകിച്ച് സംസാരിക്കുന്നൊന്നുമില്ല. ഒപ്പം പലയിടത്തും ചില വാക്യങ്ങള്‍ അതേ പോലെ ആവര്‍ത്തിക്കുകയും ചെയ്യുന്നു. പല പോരായ്മകളും പുസ്തകം പെട്ടെന്ന് പ്രസിദ്ധീകരിക്കാനുള്ള വ്യഗ്രതയില്‍ വന്ന് പെട്ട പോലെയാണ് അനുഭവപ്പെട്ടത്.

മിഡില്‍ ഈസ്റ്റിന്റെ ഭാവി തന്നെ ചോദ്യം ചെയ്യുന്ന ഈ ഭീഷണിക്ക്  പിന്നിലെ സാമ്പത്തിക-സാമൂഹിക-മത സാഹചര്യങ്ങളും കാരണങ്ങളും കൂടി വിലയിരുത്തേണ്ടത് അനിവാര്യമാണ്. അതില്‍ കേവല “ഭീകരതാവിരുദ്ധ പോരാട്ടവും” വംശീയതയും മാത്രമല്ല, തികഞ്ഞ” സമാധാനകാംക്ഷികളും” മനുഷ്യാവകാശ സംരക്ഷകരുമായ രാജ്യങ്ങള്‍ വരെ ഉള്‍പ്പെടുന്ന ആയുധ വ്യവസായത്തിന്റെ താല്‍പര്യങ്ങള്‍ തൊട്ട് യൂറോപ്യന്‍ കോളോണിയലിസത്തിന്റെ ബാക്കിപത്രങ്ങള്‍ വരെ ചര്‍ച്ച ചെയ്യേണ്ടി വരും. വഹാബിസം പിന്തുടരുന്നു എന്ന ഒറ്റ വാക്കിനപ്പുറം ഇസിസിന്റെ സൈദ്ധാന്തിക അടിത്തറയെയും ഘടനയെയും കുറിച്ചും പുസ്തകം വിശദീകരിക്കുന്നില്ല.  

ഇസിസിന്റെ സൈനിക മുന്നേറ്റത്തെ കൃത്യമായും സത്യസന്ധമായും വിശദീകരിക്കാന്‍ സാധിക്കുന്നുവെന്നതാണ് പുസ്തകത്തിന്റെ ഏറ്റവും വലിയ നേട്ടം. ഈ മേഖലകളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുള്ള പരിചയം ലേഖകന് ഈ വിഷയത്തില്‍ നല്ല തുണയായിട്ടുണ്ട്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രവും രാഷ്ട്രീയ ബന്ധങ്ങളും വിശദീകരിക്കുന്നിടത്തും ഈ പരിചയ സമ്പത്ത് ഹൃദ്യമായി അനുഭവപ്പെട്ടു. ആ ഒറ്റ കാരണം കൊണ്ട് തന്നെ ഇസിസിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ആദ്യം വായിക്കാന്‍ നിര്‍ദേശിക്കാവുന്ന ഒരു പുസ്തകമായി മാറുന്നുണ്ടിത്.

രാഷ്ട്രീയ കാരണങ്ങള്‍ വിലയിരുത്തുന്നതിലും പുസ്തകം വലിയൊരളവില്‍ വിജയിച്ചിട്ടുണ്ട്. അതേ സമയം സാമൂഹികവും ചരിത്രപരവുമായ കാരണങ്ങള്‍ വിലയിരുത്താന്‍ പുസ്തകം ശ്രമിക്കുന്നേയില്ല എന്നത് വലിയൊരു പോരായ്മയായി തോന്നി. ലേഖകന്റെ തന്നെ ഭാഷ കടമെടുത്താല്‍ ഒന്നാം ലോക മഹായുദ്ധത്തോടനുബന്ധിച്ച് റഷ്യയും ബ്രിട്ടണും ഫ്രാന്‍സും ചേര്‍ന്ന് മിഡില്‍ ഈസ്റ്റിനെ  “വീതം വെച്ച” സൈക്‌സ്  പൈകോട്ട് ഉടമ്പടിക്ക് ശേഷം ( ട്യസലജെശരീ േഅഴൃലലാലി)േ നടന്ന ഏറ്റവും സുപ്രധാന സംഭവ വികാസമാണ് ഐസിസിന്റെ അപ്രതീക്ഷിതവും അല്‍ഭുതകരവുമായ മുന്നേറ്റം.

മിഡില്‍ ഈസ്റ്റിന്റെ ഭാവി തന്നെ ചോദ്യം ചെയ്യുന്ന ഈ ഭീഷണിക്ക്  പിന്നിലെ സാമ്പത്തിക-സാമൂഹിക-മത സാഹചര്യങ്ങളും കാരണങ്ങളും കൂടി വിലയിരുത്തേണ്ടത് അനിവാര്യമാണ്. അതില്‍ കേവല “ഭീകരതാവിരുദ്ധ പോരാട്ടവും” വംശീയതയും മാത്രമല്ല, തികഞ്ഞ” സമാധാനകാംക്ഷികളും” മനുഷ്യാവകാശ സംരക്ഷകരുമായ രാജ്യങ്ങള്‍ വരെ ഉള്‍പ്പെടുന്ന ആയുധ വ്യവസായത്തിന്റെ താല്‍പര്യങ്ങള്‍ തൊട്ട് യൂറോപ്യന്‍ കോളോണിയലിസത്തിന്റെ ബാക്കിപത്രങ്ങള്‍ വരെ ചര്‍ച്ച ചെയ്യേണ്ടി വരും. വഹാബിസം പിന്തുടരുന്നു എന്ന ഒറ്റ വാക്കിനപ്പുറം ഐസിസിന്റെ സൈദ്ധാന്തിക അടിത്തറയെയും ഘടനയെയും കുറിച്ചും പുസ്തകം വിശദീകരിക്കുന്നില്ല.

ഫലുജയടക്കമുള്ള സ്ഥലങ്ങളില്‍ നിരപരാധികളായ  ആളുകളെ ഷിയാ വിശ്വാസികളായതിന്റെ  പേരില്‍ മാത്രം വേട്ടയാടുന്ന നിരവധി ഉദാഹരണങ്ങള്‍ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. തങ്ങള്‍  “സഫാവിദ് മാലിന്യത്തില്‍” നിന്നും നാടിനെ രക്ഷിക്കുകയാണെന്ന ആക്രോശത്തോടെയായിരുന്നു പലപ്പോഴും ഇവര്‍ ശിയാക്കളെ നേരിട്ടതെന്നും  കോക്ക്‌ബെണ്‍ വിശദീകരിക്കുന്നു.

16 ാം നൂറ്റാണ്ട് തൊട്ട് 250 വര്‍ഷക്കാലം പേര്‍ഷ്യ ഭരിച്ച സഫാവിദ് ഭരണമാണ് മേഖലയിലെ ഷിയാ ആധിപത്യത്തിന് അടിത്തറ പാകിയത് എന്നത് മാത്രമല്ല ആ ഭരണത്തിന്റെ സവിശേഷത. ബഹുസ്വരതയിലും കലാസാംസ്‌കാരിക മുന്നേറ്റങ്ങളിലും പേര്‍ഷ്യന്‍ ചരിത്രത്തിലെ ഏറ്റവും തിളങ്ങുന്ന കാലഘട്ടമാണ് സഫാവിദ് ഭരണം. അതേ മേഖലയില്‍ ഇതിന് കടകവിരുദ്ധമായ ആശയം പേറുന്ന ഇസിസ് എന്ന ഭീകര കൂട്ടം ആധിപത്യം നേടിയെങ്കില്‍ അതിന് മതപരവും ചരിത്രപരവും സാമൂഹികവുമായ നിരവധി കാരണങ്ങളുണ്ടാവും. ആ കാരണങ്ങള്‍ കണ്ടെത്തി ചികില്‍സിച്ചാലേ ഇസിസ് എന്ന മൂന്നക്ഷരത്തിനപ്പുറമുള്ള ഈ ഭീകരതയെ നേരിടാനാവൂ!

We use cookies to give you the best possible experience. Learn more