| Friday, 2nd October 2015, 5:29 pm

സൂഫിസത്തിന്റെ ആത്മാവ് തൊട്ട സിദ്ധീഖിയന്‍ കൃതികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിഗൂഢാവബോധത്തിന്റെയും മിസ്റ്റിസിസത്തിന്റെയും ആഴങ്ങളില്‍ ഇറങ്ങി വായനക്കാരില്‍ ഒരു പുതിയ ലോകം തുറന്നിടുന്നതിനൊപ്പം, ഭൗതീകവും ബാഹ്യവുമായ ലോകത്ത് ആത്മീയതുടെ ആവശ്യകതയും അവ പരസ്പരം എങ്ങിനെ ബന്ധപ്പെട്ടു കിടക്കുന്നുവെന്നും ഒരു ഫിലോസഫറെ പോലെ അതീവലളിതമായി അദ്ദേഹം വിവരക്കുന്നു. ഇത്തരത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു സവിശേഷ രചനാ രീതിയാണു സിദ്ധീഖ് മുഹമ്മദിനെ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളിലും കാണുവാന്‍ കഴിയുന്നതാണു ഈ പ്രത്യേകത.



| പുസ്തക സഞ്ചി : നാസര്‍ മാലിക് |


“സൂഫിസം പഠിക്കുകയെന്നത്
അന്ധന്‍ പുല്‍മേടുകളൊ ജലപ്രവാഹമോ
തൊട്ടറിയാന്‍ ശ്രമിക്കുന്ന പോലെയാണു”

അല്‍ ഗസ്സാലിയുടെ മഹത്തരമായ  വാക്കുകളാണിത്. സിദ്ധീഖ് മുഹമദിന്റെ “സൂഫിസവും അനുഭൂതിയും ആസ്വാദനവും” എന്ന പുസ്തകത്തിലെ ആദ്യ തലക്കെട്ട് ഗസ്സാലി ഇമാമിന്റെ ഈ വാക്കുകളായത്  “ദിവ്യാനുരാഗാത്തിന്റെ തൂലികയില്‍ നിന്നും പൊഴിയുന്ന വാക്കുകളെ, അക്ഷരങ്ങള്‍ക്ക് അപ്പുറം അനുഭവിച്ചറിയുവാന്‍ “പ്രകാശ പൂരിതമായ” ഹൃദയത്തോടൊപ്പം അകക്കണ്ണിന്റെ കാഴ്ച കൂടി വേണമെന്ന മഹത്തായ സന്ദേശമായത് കൊണ്ടായിരിക്കണം.

“വാക്കുകള്‍ക്ക് അതീതമായി ദിവ്യാനുരാഗത്തിന്റെയും ആത്മജ്ഞാനത്തിന്റെയും വാതായനങ്ങള്‍ വായനക്കാരില്‍ തുറന്നിടുന്നതാണു സിദ്ധീഖ് മുഹമ്മദിന്റെ ഒരോ കൃതികളുമെന്നത് ഗസ്സാലി ഇമാമിന്റെ വാക്കുകളെ ധന്യമാക്കുക കൂടി ചെയ്യുന്നു. ഗസ്സാലി ഇമാമിന്റെ വാക്കുകള്‍ കേവലാര്‍ത്ഥത്തില്‍ പ്രയോഗിച്ച് വായനക്കാരില്‍ സന്ദേഹം വിതച്ച് ഓടിയൊളിക്കുന്ന ഒരു എഴുത്തുകാരനേയല്ല സിദ്ധീഖ് മുഹമ്മദിലൂടെ കാണുവാന്‍ കഴിയുക. സ്വന്തം അറിവുകളെ സമര്‍ത്ഥിച്ച് വായനക്കാരില്‍ അടിച്ചേല്‍പ്പിച്ച് ബുദ്ധി ജീവി നാട്യം ചമയുന്ന കാപട്യക്കാരനെയുമല്ല.

ആത്മീയ അവബോധത്തിന്റെയും ദിവ്യാനുരാഗത്തിന്റെയും അനന്തവും അനശ്വരവുമായ പാതയിലേക്ക് നാമറിയാതെ നമ്മെ കൈ പിടിച്ച് നടത്തുന്ന, സ്വയം അനുഭവിച്ചറിയേണ്ടതാണ് ദിവ്യാനുരാഗവും ആത്മബോധവുമെന്ന്, വായനക്കാരുടെ ഉള്ളുണര്‍ത്തുന്ന ഒരു ദിവ്യ സ്പര്‍ശമാണു സിദ്ധീഖ് മുഹമ്മദിന്റെ തൂലിക. പ്രകാശം പരത്തുന്ന അക്ഷരങ്ങളുടെ ആത്മാവ് മൗനമായി സംവദിക്കുന്ന ഒരിടമാണു അദ്ദേഹത്തിന്റെ ഒരോ പുസ്തകത്താളുകളും.

നിഗൂഢാവബോധത്തിന്റെയും മിസ്റ്റിസിസത്തിന്റെയും ആഴങ്ങളില്‍ ഇറങ്ങി വായനക്കാരില്‍ ഒരു പുതിയ ലോകം തുറന്നിടുന്നതിനൊപ്പം, ഭൗതീകവും ബാഹ്യവുമായ ലോകത്ത് ആത്മീയതുടെ ആവശ്യകതയും അവ പരസ്പരം എങ്ങിനെ ബന്ധപ്പെട്ടു കിടക്കുന്നുവെന്നും ഒരു ഫിലോസഫറെ പോലെ അതീവലളിതമായി അദ്ദേഹം വിവരക്കുന്നു. ഇത്തരത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു സവിശേഷ രചനാ രീതിയാണു സിദ്ധീഖ് മുഹമ്മദിനെ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളിലും കാണുവാന്‍ കഴിയുന്നതാണു ഈ പ്രത്യേകത.

സൂഫിസത്തിലെ മൂന്ന് മാര്‍ഗ്ഗങ്ങളെ കുറിച്ചും (ഭക്തി മാര്‍ഗ്ഗം, ജ്ഞാന മാര്‍ഗ്ഗം, ദിവ്യ പ്രണയത്തിന്റെ മാര്‍ഗ്ഗം) ഒരോ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ച സൂഫികളെ പറ്റിയും അവ പരസ്പരം എങ്ങിനെ ബന്ധപ്പെട്ട് കിടക്കുന്നുവെന്നും അതത് കാലത്തെ ചരിത്രവുമായി ബന്ധപ്പെടുത്തി ആഴത്തില്‍ ഉള്ള പഠനങ്ങളാണു ഒരോ പുസ്തകത്തിലും നിറഞ്ഞ് നില്‍ക്കുന്നത്. ഇമാം ഗസ്സാലി, ഇബ്‌നു അറബി, ജുനൈദ് ബാഗ്ദാനി, ഹല്ലാജ്, ഹാഫിസ്, അത്താര്‍, ജലാലുദ്ധീന്‍ റൂമി, റാബിയ ബസ്‌രി, ശൈഖ് അഹമ്മദ് സര്‍ഹിന്ദി, ശാ വലിയുള്ള തുടങ്ങി സൂഫി ചരിത്രത്തിലെ അമൂല്യ രത്‌നങ്ങളെ കുറിച്ചുള്ള വിവരണങ്ങള്‍ മലയാളത്തില്‍ ഇത്രയും ആധികാരികമായി ആദ്യമാണെന്ന് തന്നെ പറയാം.

പൊതുവെ കാണുന്ന സൂഫി സാഹിത്യത്തിലും സൂഫി ചരിത്രത്തിലും ഇസ്‌ലാമിക വിശ്വാസത്തിന്റെ ആദ്യപടിയും അല്ലെങ്കില്‍ ശരീരമെന്ന് വിളിക്കാവുന്ന “ശരീഅ”യെ പറ്റിയോ അത് ഏത് രീതിയില്‍ ത്വരീഖത്തിന്റെ (സൂഫിസം) മാര്‍ഗ്ഗത്തില്‍ സൂഫി ദാര്‍ശനികര്‍ അവതരിപ്പിച്ചുവെന്നോ പ്രതിപാദിക്കുന്നില്ല. അതിനെല്ലാം തീര്‍ത്തും അപവദമാണു ഈ രചനകള്‍. ശരീഅത്ത് (ഇസ്‌ലാമിന്റെ ബാഹ്യനിയമം) മുതല്‍ ത്വരീഖത്ത്, ഹഖീകത്ത്, മഹ്‌രിഫത്ത് തുടങ്ങിയ എല്ലാ ആത്മീയ വിശ്വാസ അവസ്ഥാതലങ്ങളെയും സൂഫി വര്യന്മാര്‍ എങ്ങിനെ വിശദീകരിച്ചുവെന്ന് അതീവ ലളിതമായി അവതരിപ്പിക്കുന്നു. കാലത്തിന്റെ അനിവാര്യത കൂടിയായി ഈ കര്‍മ്മം മാറുമ്പോള്‍ അതിന് ഇരട്ടി മധുരവും അനുഭവപ്പെടുന്നു.

ശരീഅത്ത് എന്തെന്നും അത് ഏത് വിധേനയാണു സൂഫിസത്തില്‍ എത്തുന്നതെന്നും ഖുറാനിക അടിത്തറയിലൂടെയും പ്രവാചക ചരിത്രത്തിലൂടെയും വിശദമായി ഈ പുസ്തകങ്ങള്‍ക്ക് വിവരിക്കുവാന്‍ കഴിയുമ്പോള്‍ ഒരു കേവല വിശ്വാസിക്ക് പോലും പൗരോഹത്യത്തിന്റെ മതില്‍ കെട്ടുകളും യാഥാസ്ഥികതയുടെ ചങ്ങലകളും അവര്‍ പോലുമറിയാതെ പൊട്ടിച്ചെറിയാന്‍ കഴിയുന്നു. അതോടൊപ്പം മാനുഷികമായ മൂല്യങ്ങളും നന്മയും ഉള്ളില്‍ കാത്ത് സൂക്ഷിച്ച് ജീവിതം മുന്നോട്ട് നയിക്കാനും സിദ്ധീഖ് മുഹമ്മദിന്റെ തൂലിക വെളിച്ചം വീശുന്നു.


മെര്‍നീസി (മംദാനിയും) തികച്ചും രാഷ്ട്രീയവും സാമൂഹികവും ചരിത്രപരവുമായി മാത്രം ഈ വിഷയത്തെ നിരീക്ഷിക്കുമ്പോള്‍ വരുന്ന പല പോരായ്മകളും പലയിടങ്ങളിലും വ്യക്തമാണ്. വിശ്വാസികള്‍ അല്ലാത്തതൊ അല്ലെങ്കില്‍ ആത്മീയ മേഖലയിലുള്ള അവബോധത്തിന്റെയൊ കുറവായിരിക്കാം ഇത്. എന്നിരുന്നാലും സുവ്യക്തമായി ഇത്തരം വിഷയത്തില്‍ നിരീക്ഷണങ്ങളും പഠനങ്ങളും നടത്തുമ്പോള്‍ ആത്മീയ തലത്തില്‍ കൂടിയുള്ള അന്വേഷണം കൂടിയുണ്ടെങ്കിലെ പരിപൂര്‍ണത കൈവരികയുള്ളൂ എന്നത് നിസ്തര്‍ക്കമാണു. ഇവിടെയാണു സിദ്ധീഖ് മുഹമ്മദ് എന്ന എഴുത്തുകാരന്‍ വ്യത്യസ്തനാവുന്നത്.


ഫാത്തിമ മെര്‍നീസി (ഇടത്)


മതപൗരോഹത്യത്തെയും, ഇസ്‌ലാമൊ ഫോബിയയെയും, സൂഫി ചിന്താധാരയെയും കമ്പോളവത്ക്കരിക്കുന്ന പ്രവണതയെ സത്യസന്ധമായ രീതിയില്‍ ചരിത്ര പാശ്ചാത്തലത്തിലൂടെ വിമര്‍ശനവിധേയമായി ഊന്നി കൊണ്ടല്ലാതെ തന്നെ പൊള്ളത്തരങ്ങളെ തുറന്ന് കാണിക്കുവാന്‍ കഴിയുന്നുവെന്നത് പ്രശംസനീയമാണ്. പൗരോഹത്യത്തിന്റെ ശക്തമായ സ്വാധീനം ഇസ്‌ലാമൊ ഫോബിയക്ക് എങ്ങിനെ മുതല്‍ ക്കൂട്ടാവുന്നുവെന്നും ഇത് പരസ്പരം ഒന്നിനോടൊന്ന് എങ്ങിനെ ബന്ധപെട്ട് കിടക്കുന്നുവെന്നതിനെ കുറിച്ചും നിരവധി പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ട്.

മഹ്മൂദ് മംദാനിയുടെ ഗുഡ് മുസ്‌ലിം ബാഡ് മുസ്‌ലിം, കാരണ്‍ ആംസ്‌ട്രോങ്ങിന്റെ ഇസ്‌ലാം സംക്ഷിപ്ത ചരിത്രം, മെര്‍നീസി വായിക്കുന്ന ഇസ്‌ലാം തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഇതില്‍ പ്രധാനപ്പെട്ടതാണു.മെര്‍നീസി വായിക്കുന്ന ഇസ്‌ലാമില്‍ മാത്രമാണു ഇതില്‍ ചരിത്രത്തിനും രാഷ്ട്രീയത്തിനും അപ്പുറം ആത്മീയമായ മേഖല കൂടി ചര്‍ച്ച ചെയ്യുന്നത്, എന്നാല്‍ ഇതും സൂഫിസത്തിന്റെ ആഴങ്ങളില്‍ സ്പര്‍ശിക്കുന്നില്ല.

മംദാനിയും തികച്ചും രാഷ്ട്രീയവും സാമൂഹികവും ചരിത്രപരവുമായി മാത്രം ഈ വിഷയത്തെ നിരീക്ഷിക്കുമ്പോള്‍ വരുന്ന പല പോരായ്മകളും പലയിടങ്ങളിലും വ്യക്തമാണ്. വിശ്വാസികള്‍ അല്ലാത്തതൊ അല്ലെങ്കില്‍ ആത്മീയ മേഖലയിലുള്ള അവബോധത്തിന്റെയൊ കുറവായിരിക്കാം ഇത്. എന്നിരുന്നാലും സുവ്യക്തമായി ഇത്തരം വിഷയത്തില്‍ നിരീക്ഷണങ്ങളും പഠനങ്ങളും നടത്തുമ്പോള്‍ ആത്മീയ തലത്തില്‍ കൂടിയുള്ള അന്വേഷണം കൂടിയുണ്ടെങ്കിലെ പരിപൂര്‍ണത കൈവരികയുള്ളൂ എന്നത് നിസ്തര്‍ക്കമാണു. ഇവിടെയാണു സിദ്ധീഖ് മുഹമ്മദ് എന്ന എഴുത്തുകാരന്‍ വ്യത്യസ്തനാവുന്നത്.

രാഷ്ട്രീയവും സാമൂഹികവും ചരിത്രപരവുമായ വിഷയങ്ങള്‍ക്കൊപ്പം അതിസൂക്ഷമമായ “ആത്മീയതലവും” സമന്വയിപ്പിക്കുന്ന ഗവേഷണ രീതി, അതുകൊണ്ട് തന്നെ കാര്യങ്ങള്‍ സുവ്യക്തവുമാകുന്നു. സൂഫിസം അനുഭൂതിയും ആസ്വാദനവും എന്ന പുസ്തകവും മലയാളത്തിലെ ഇസ്‌ലാമിക തത്വചിന്തയെ പറ്റിയുള്ള പ്രഥമ ഗ്രന്ഥമായ “ഇസ്‌ലാമിക തത്വചിന്തയും ചേര്‍ത്ത് വച്ചൊന്ന് പഠനവിധേയമാക്കിയാല്‍ ഭൗതീകതലവും ആത്മീയതലവും ചരിത്രപരമായി എങ്ങിനെ ബന്ധപ്പെട്ട് കിടക്കുന്നുവെന്നത് തൊട്ട് ആത്മീയതലത്തിനു സംഭവിച്ച രാഷ്ട്രീയവും സാമൂഹികവുമായ അപചയവും  അതിന്റെ കാരണങ്ങളും അതിന്ന് എവിടെ എത്തി നില്‍ക്കുന്നുവെന്നതും വിശദമായി ഗ്രഹിക്കാം. എന്തിന്റെയെല്ലാം അഭാമവമാണു ഈ പ്രതി സന്ധിക്ക് കാരണമെന്ന ചോദ്യത്തിനുള്ള ഉത്തരവും ഇതില്‍ നിന്നും ലഭിക്കും.

സൂഫിസവും അനുഭൂതിയും എന്ന പുസ്തകത്തിന്റെ തുടക്കത്തില്‍ തന്നെ സൂഫിസത്തിന്റെ നിഗൂഢതയുടെ ചരിത്രവഴിയും വര്‍ത്തമാന കാലവും വിവരിക്കുന്ന അര്‍ത്ഥവത്തായ വിശദീകരണം നല്‍കുന്നുണ്ട്. “ഔന്നത്യവും പൊരുളുകളുടെ ഗഹനതയും ഉള്‍വഹിക്കുന്നതിനാല്‍ സൂഫിസം പലര്‍ക്കും അപ്രാപ്യമായി, പൊരുളറിഞ്ഞവര്‍ സൂഫിസത്തെ ഇസ്‌ലാമിക ചിന്തയുടെ ആഴങ്ങളില്‍ ഒളിച്ചു വെക്കാനും ഗ്രഹിക്കാനാവാതെ ഇരുന്ന ചിലര്‍ അതിനെ ഇസ്‌ലാമിന്റെ വേരില്‍ നിന്നും അടര്‍ത്തി മാറ്റാനും ശ്രമിച്ചത് അതുകൊണ്ടാണു.


ചരിത്രത്തിലൂടനീളം ശരിയായ മതവീക്ഷണത്തിനു ശ്രമിച്ചതിന് ക്രൂരമായി പീഡിപ്പിക്കപ്പെട്ടവരും മരണം വരെ വരിച്ചവരുമാണു സൂഫികള്‍. പൗരോഹത്യ മതത്തിനു “മതനിന്ദ” യായി തോന്നിയ സൂഫികളുടെ മത നവീകരണം “യഥാര്‍ത്ഥ ഇസ്‌ലാമിക” ചിന്താധാരയും ഖുറാനിക ജ്ഞാനവും പ്രവാചക ചര്യയും മുറുകെ പിടിച്ച് കൊണ്ടും ആഴത്തില്‍ ഗ്രഹിച്ചുമായിരുന്നുവെന്ന് വര്‍ത്തമാന കാലത്തെ സൂഫിസത്തിന്റെ സ്വീകാര്യതയും പ്രസക്തിയും വ്യക്തമാക്കി കൊണ്ടാണു പിന്നീട് ഈ ഗ്രന്ഥത്തിലെ ഒരോ അധ്യായവും കടന്ന് പോവുന്നത്.


മന്‍സൂര്‍ അല്‍ ഹല്ലാജിനെ മതനിന്ദ ആരോപിച്ച് തൂക്കിലേറ്റുന്നു


ഈ നിരീക്ഷണത്തിലൂടെ സഞ്ചരിച്ചാല്‍ തന്നെ പൗരോഹത്യമതത്തിന്റെ രാഷ്ട്രീയതാല്‍പര്യവും സൂഫിസം ഇസ്‌ലാമിന്റെ വേരില്‍ നിന്നും അടര്‍ത്തി മാറ്റുക എന്ന പൗരോഹത്യം നിര്‍വ്വഹിച്ച് കൊണ്ടിരുന്ന ജോലി ഇന്ന് അതിലും ഭംഗിയായി ഏറ്റെടുത്ത “ഇസ്‌ലാമൊ ഫോബിയയുടെ” വക്താക്കളുടെ അജണ്ടയും വ്യക്തമായി തെളിഞ്ഞ് വരും. ഇസ്‌ലാമികചിന്തയുടെ ആഴങ്ങളില്‍ ഒളിച്ചുവെച്ചത് എന്ത് കൊണ്ടായിരുന്നുവെന്നതിനുള്ള വ്യക്തമായ ഉത്തരമാണു “ഹല്ലാജ്”.

ചരിത്രത്തിലൂടനീളം ശരിയായ മതവീക്ഷണത്തിനു ശ്രമിച്ചതിന് ക്രൂരമായി പീഡിപ്പിക്കപ്പെട്ടവരും മരണം വരെ വരിച്ചവരുമാണു സൂഫികള്‍. പൗരോഹത്യ മതത്തിനു “മതനിന്ദ” യായി തോന്നിയ സൂഫികളുടെ മത നവീകരണം “യഥാര്‍ത്ഥ ഇസ്‌ലാമിക” ചിന്താധാരയും ഖുറാനിക ജ്ഞാനവും പ്രവാചക ചര്യയും മുറുകെ പിടിച്ച് കൊണ്ടും ആഴത്തില്‍ ഗ്രഹിച്ചുമായിരുന്നുവെന്ന് വര്‍ത്തമാന കാലത്തെ സൂഫിസത്തിന്റെ സ്വീകാര്യതയും പ്രസക്തിയും വ്യക്തമാക്കി കൊണ്ടാണു പിന്നീട് ഈ ഗ്രന്ഥത്തിലെ ഒരോ അധ്യായവും കടന്ന് പോവുന്നത്.

ഒരു ആത്മാന്വേഷിയുടെ അതീന്ദ്രീയ സ്വപ്നസഞ്ചാരത്തില്‍ ആത്മജ്ഞാനികളുടെ ചക്രവര്‍ത്തി ശൈഖ് അബ്ദുള്‍ ഖാദിര്‍ ജീലാനി പ്രത്യക്ഷമായ നിഗൂഢാവബോധത്തിന്റെ തലത്തില്‍ നിന്ന് ഈ നിരീക്ഷണത്തിനു കൂടുതല്‍ വ്യാഖ്യാനം നല്‍കുന്നുണ്ട് സിദ്ധീഖ് മുഹമ്മദ്. മുസ്ലിം സമൂഹത്തിന്റെ സമകാലിക ദുരിതങ്ങളില്‍ നിന്നുതിര്‍ന്ന ആത്മവിലപങ്ങളായിരുന്നു ആ അഭൗമ ധിഷണക്ക് മുന്നില്‍ സന്ദേഹങ്ങളായി വിരിഞ്ഞ് നിന്നത്.

ജ്ഞാനത്തിലും ബുദ്ധിയിലും ശക്തിയിലും സര്‍വ്വവിധ ശാസ്ത്രീയതയിലും അതുല്യരായിരുന്ന യൂറോപ്പിന് നവോത്ഥാനത്തിന്റെ പ്രകാശം പകര്‍ന്ന് നല്‍കിയ മഹാനായ  പ്രവാചകന്റെ അനുയായികള്‍ പിന്നീട് എന്തുകൊണ്ട് അവരുടെ കാല്‍ കീഴിലായി. ചരിത്രപരവും ബുദ്ധിപരവുമായ ഉത്തരമായിരുന്നില്ല എനിക്കാവശ്യം. അതിന്റെ ആഴങ്ങളിലെ തത്വജ്ഞാനപരമായ പൊരുളുകളെ തേടിയപ്പോള്‍ ആ മഹാഗുരുവില്‍ നിന്നും ലഭിച്ച പ്രതിവചസുകള്‍ ചിന്തനീയമായിരുന്നു.


അല്‍ ഫറാബി , അല്‍ കിന്ദി , അല്‍  റാസി , ഇബ്‌നു സീനാ, അല്‍ ഗസ്സാലി, ഇബ്‌നു റുശ്ദ് തുടങ്ങിയ ഇസ്‌ലാമിക തത്ത്വചിന്താമേഖലയിലെ ചരിത്ര പുരുഷന്മാരുടെ രീതിയും അവര്‍ സീകരിച്ച മാര്‍ഗ്ഗത്തില്‍ നിന്നും അഭിനവ മുസ്‌ലിം പണ്ഡിത സമൂഹം എത്രത്തോളം വ്യതിചലിച്ചുവെന്നതും സുവ്യക്തമാകും. അറിവിനെ രണ്ടായി (ഭൗതീകവും,  ആത്മീയവും) തരം തിരിക്കാതെ ഒന്നായി തന്നെ അവര്‍ കണ്ടുവെന്നത് സിദ്ധീഖ് മുഹമ്മദ് അതീവ ലളിതമായി നമുക്ക് മനസ്സിലാക്കി തരുന്നു.


റാബിഅ അല്ഡ ബസ്‌രിയുടെ ദര്‍ഗ


ഒന്നായി നിലകൊള്ളേണ്ട അടിസ്ഥാനപരമായ മൂന്ന് സംജ്ഞകള്‍ വിഭജിക്കപ്പെട്ടതാണു  ഇതിന്റെ പ്രധാന കാരണങ്ങള്‍ എന്ന് വിശദീകരിക്കപ്പെട്ടു. ഒന്ന്, പ്രവാചകാനുധാവനവും (ഇത്തിബാഅ ) പ്രവാചകാനുരാഗവും (മഹബ്ബത്) രണ്ട് വിഭാഗങ്ങളിലായി മാറി. രണ്ട്. ആരാധന (ഇബാദത്ത്)യുടെ ആളുകളും സ്വഭാവ മഹിമ (അഖ്‌ലാഖ്)യുടെ ആളുകളും രണ്ടായി തീര്‍ന്നു. മൂന്ന്, ഞ്ജാനത്തെ (ഇല്‍മു) ആത്മീയവും ഭൗതീകവുമെന്ന് വേര്‍ തിരിച്ചു.

കര്‍മ്മങ്ങളില്‍ മാത്രം ഊന്നി മത നിയമങ്ങളെ പൗരോഹത്യം വിശ്വാസികളെ ചൂഷണം ചെയ്യാനുള്ള ഉപാധിയായി മാറ്റിയതും കര്‍മ്മത്തിനപ്പുറം സ്വഭാവ മഹിമയും മാനുഷിക മൂല്യങ്ങളും കാത്ത് സൂക്ഷിക്കുന്നതില്‍ നിന്നും വിശ്വാസികളും  അവരെ നേര്‍വഴിക്ക് നയിക്കേണ്ട പണ്ഡിതരും വ്യതിചലിച്ചുവെന്ന കാതലായ സത്യം ഇതിലെ ഒന്നും രണ്ടും സംജ്ഞകളില്‍ നിന്നും വ്യക്തമാവും. ഇവ രണ്ടും തികച്ചും ആത്മീയ തലത്തില്‍ വരേണ്ട മാറ്റവുമാണ്. എന്നാല്‍ ഇതിലെ മൂന്നാമത്തെ വിഷയം എടുക്കുമ്പോഴാണു ഇസ്‌ലാമിക തത്ത്വചിന്ത എന്ന സിദ്ധീഖ് മുഹമ്മദിന്റെ അതുല്യ രചനയായ ഗ്രന്ഥത്തിന്റെ പ്രസക്തി ഈ വിഷയത്തില്‍ വരുന്നത്.

അല്‍ ഫറാബി , അല്‍ കിന്ദി , അല്‍  റാസി , ഇബ്‌നു സീനാ, അല്‍ ഗസ്സാലി, ഇബ്‌നു റുശ്ദ് തുടങ്ങിയ ഇസ്‌ലാമിക തത്ത്വചിന്താമേഖലയിലെ ചരിത്ര പുരുഷന്മാരുടെ രീതിയും അവര്‍ സീകരിച്ച മാര്‍ഗ്ഗത്തില്‍ നിന്നും അഭിനവ മുസ്‌ലിം പണ്ഡിത സമൂഹം എത്രത്തോളം വ്യതിചലിച്ചുവെന്നതും സുവ്യക്തമാകും. അറിവിനെ രണ്ടായി (ഭൗതീകവും,  ആത്മീയവും) തരം തിരിക്കാതെ ഒന്നായി തന്നെ അവര്‍ കണ്ടുവെന്നത് സിദ്ധീഖ് മുഹമ്മദ് അതീവ ലളിതമായി നമുക്ക് മനസ്സിലാക്കി തരുന്നു.

ശൈഖ് ജീലാനി പറഞ്ഞ ആദ്യ രണ്ട് സംജ്ഞകളെ നികത്തുവാന്‍ മൂന്നാമത് പറഞ്ഞ സംജ്ഞയിലെ പോരയ്മ പരിഹരിക്കുക എന്ന മഹത്തായ കര്‍മ്മമാണു ഇസ്‌ലാമിക തത്ത്വചിന്തകര്‍ കൈക്കൊണ്ട മാര്‍ഗമെന്ന് നമുക്ക് ഇവിടെ വ്യക്തമാവും. ഈ തത്ത്വചിന്തകരില്‍ പലരും ആത്മജ്ഞാനത്തിലെ ഔന്നിത്യങ്ങള്‍ പുല്‍കിയവരായിരുന്നു. അതിനാല്‍ തന്നെ “മതനവീകരണം” എന്നത് ആത്മീയതലത്തിലും പൗരോഹത്യത്തിന്റെ എതിര്‍പ്പുകള്‍ അവഗണിച്ച് അവര്‍ക്ക് സാധ്യമാക്കുവാന്‍ സാധിച്ചു.

അടുത്തപേജില്‍ തുടരുന്നു


ഇസ്‌ലാമിക തത്ത്വചിന്തകള്‍ക്ക് തുടക്കമിട്ട അല്‍ കിന്ദി തൊട്ട് ഇബ്‌നു സീന, ഇബ്‌നു ബാജ, ഇബ്‌നു തുഫൈല്‍, ഇബ്‌നു റുഷ്ദ്, സൂഫി  ജ്ഞാനമാര്‍ഗത്തിലെ അതുല്യരായ ഫറാബി, ഇമാം ഗസ്സാലി, തുടങ്ങിയവരിലൂടെ വിശദമായി തുടര്‍ന്നുള്ള അദ്ധ്യായങ്ങളിലൂടെ സഞ്ചരിച്ച് ഇരുപതാം നൂറ്റാണ്ടിലെ കവിയും ദാര്‍ശികനും തത്ത്വ ചിന്തകനുമായ അല്ലാമ ഇഖ്ബാല്‍ വരെ എത്തുന്നു ഈ പുസ്തകം.


ഖുറാനും പ്രവാചകചര്യയും ദൈവീകവിശ്വാസവും മുറകെ പിടിച്ചും ആഴത്തില്‍ ഗ്രഹിച്ചും തന്നെയാണു ഒരേ സമയം എല്ലാവിധ തത്ത്വചിന്താരീതികളെയും തത്ത്വചിന്തകരെയും മുകളില്‍ പറഞ്ഞ ഇസ്‌ലാമിക ചരിത്രത്തിലെ തത്ത്വചിന്തകര്‍ പഠന വിധേയമാക്കിയതും വ്യാഖ്യാനിച്ചതും. ഭൗതീകതലത്തിലെ തത്ത്വചിന്തകളെയും അതിഭൗതീകതലത്തിലെ തത്ത്വചിന്തകളെയും അതിസൂക്ഷമമായി തന്നെ ഇവര്‍ വ്യാഖ്യാനിച്ചതായി ഒരോ തത്ത്വ ചിന്തകരെയുടെയും ചരിത്ര പാശ്ചാത്തലവും പഠന ഗവേഷണ ചിന്താരീതിയും വ്യക്തമായി പ്രതിപാതിച്ച് കൊണ്ട് സിദ്ധീഖ് മുഹമ്മദ് ഇതില്‍ വിശദീകരിക്കുന്നുണ്ട്.

“അല്‍ ഹിക്മ ” എന്നാണു തത്ത്വജ്ഞാനം എന്നതിനു ഖുര്‍ആനില്‍ പറയുന്നെ അല്‍ ഹക്കീം (തത്ത്വജ്ഞന്‍)  എന്നത് ദൈവത്തിന്റെ ഒരു നാമമാണ്. ” വിശുദ്ധ ഖുറര്‍ആന്‍” 2:269ല്‍ ഇങ്ങനെ പറയുന്നു;

” ദൈവം ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അല്‍ ഹിക്മ (തത്ത്വജ്ഞാനം) നല്‍കുന്നു. അല്‍ ഹിക്മ കൈ ലഭിച്ചവര്‍ സമൃദ്ധമായ നന്മ കൈ വന്നവരാണ്. എന്നാല്‍ തിരിച്ചറിവ് ഉള്ളവര്‍ മാത്രമെ ഇത് ഗ്രഹിക്കുന്നുള്ളു.” 3:48ല്‍  ഇങ്ങനെ പറയുന്നു; “അല്‍ കിതാബും (ഗ്രന്ഥം) ” അല്‍ ഹിക്മയും (തത്ത്വജ്ഞാനം) അവര്‍ക്ക് പഠിപ്പിച്ച് കൊടുക്കും.”

ഖുറാനിക സൂക്തത്തെ ആധാരമാക്കി ആദ്യ അധ്യായത്തില്‍ തന്നെ സിദ്ധീഖ് മുഹമ്മദ് ഈ ദാര്‍ശനികരുടെയെല്ലാം തത്ത്വചിന്തകളുടെ ഉറവിടം ഖുര്‍ആനും പ്രവാചകന്റെ തത്ത്വജ്ഞാന മാര്‍ഗവുമായിരുന്നെന്ന് സൂക്ഷമമായി നിരീക്ഷിക്കുന്നു. ഇബ്‌നു സീന, മുല്ലാ സദ്‌റാ, ഇമാം ഗസ്സാലി തുടങ്ങിയവരുടെ രചനകളെ ഉദ്ധരിച്ച് ഇതിന്റെ ആധികാരികതയും വ്യക്തമായി ആദ്യ അധ്യായത്തില്‍ വ്യക്തമാക്കുന്നുണ്ട്.

വ്യാവഹാരികമായ ഖുര്‍ആന്‍ വ്യാഖാനത്തിനൊപ്പം ദൈവശാസ്ത്രവും, തത്ത്വജ്ഞാനവും, സൂഫിസവും അടങ്ങിയ വ്യാഖ്യാനങ്ങളെ അവഗണിച്ചതിന്റെ പേരിലാണു  പാശ്ചാത്യപഠനങ്ങള്‍ ഇസ്‌ലാമിക തത്ത്വചിന്ത ഗ്രീക്ക് തത്ത്വചിന്തയുടെ തുടര്‍ച്ച മാത്രമാണെന്ന് കരുതിയതെന്നും തത്ത്വജ്ഞാനപരമായ വ്യാഖ്യാന മേഖലയില്‍ പാശ്ചാത്യ ലോകം വേണ്ടത്ര പഠനം നടത്താത്തതിന്റെ അഭാവവും പ്രസിദ്ധപണ്ഡിതന്‍ സയ്യിദ് ഹുസൈന്റെ നിരീക്ഷണത്തിലൂടെ ഇതേ അധ്യായത്തില്‍ തന്നെ വിശദീകരിക്കുന്നുണ്ട്.


ഇസ്‌ലാമിക തത്ത്വചിന്തകള്‍ക്ക് തുടക്കമിട്ട അല്‍ കിന്ദി തൊട്ട് ഇബ്‌നു സീന, ഇബ്‌നു ബാജ, ഇബ്‌നു തുഫൈല്‍, ഇബ്‌നു റുഷ്ദ്, സൂഫി  ജ്ഞാനമാര്‍ഗത്തിലെ അതുല്യരായ ഫറാബി, ഇമാം ഗസ്സാലി, തുടങ്ങിയവരിലൂടെ വിശദമായി തുടര്‍ന്നുള്ള അദ്ധ്യായങ്ങളിലൂടെ സഞ്ചരിച്ച് ഇരുപതാം നൂറ്റാണ്ടിലെ കവിയും ദാര്‍ശികനും തത്ത്വ ചിന്തകനുമായ അല്ലാമ ഇഖ്ബാല്‍ വരെ എത്തുന്നു ഈ പുസ്തകം.


സിദ്ദീഖ് മുഹമ്മദ്‌


ഇസ്‌ലാമിക തത്ത്വചിന്തകര്‍ക്ക് പ്രേരകമായ ഘടകങ്ങള്‍ എന്തെന്ന് പാശ്ചാത്യര്‍ക്ക് മനസ്സിലാവതെ പോയത് ഖുര്‍ആനികമായി ഉള്ള അവബോധത്തിന്റെ കുറവാണ് എന്നത് ഇതിലൂടെ തന്നെ വ്യക്തമാവുന്നു. ചരിത്രവശവും ആത്യാത്മീയമേഖലയും ഒരു പോലെ വിശദമായും അതിസൂക്ഷമമായും രേഖപ്പെടുത്തിയ രീതിയിലൂടെയാണു ഗ്രന്ഥ കര്‍ത്താവ് ഇവിടെ വിഷയത്തെ അവതരിപ്പിക്കുന്നത് എന്നതിനാല്‍ സന്ദേഹങ്ങള്‍ തികച്ചും അപ്രസക്തമാവുന്നു.

ഇസ്‌ലാമിക തത്ത്വചിന്തകള്‍ക്ക് തുടക്കമിട്ട അല്‍ കിന്ദി തൊട്ട് ഇബ്‌നു സീന, ഇബ്‌നു ബാജ, ഇബ്‌നു തുഫൈല്‍, ഇബ്‌നു റുഷ്ദ്, സൂഫി  ജ്ഞാനമാര്‍ഗത്തിലെ അതുല്യരായ ഫറാബി, ഇമാം ഗസ്സാലി, തുടങ്ങിയവരിലൂടെ വിശദമായി തുടര്‍ന്നുള്ള അദ്ധ്യായങ്ങളിലൂടെ സഞ്ചരിച്ച് ഇരുപതാം നൂറ്റാണ്ടിലെ കവിയും ദാര്‍ശികനും തത്ത്വ ചിന്തകനുമായ അല്ലാമ ഇഖ്ബാല്‍ വരെ എത്തുന്നു ഈ പുസ്തകം.

അറബി സാഹിത്യം, വ്യാകരണം, വൈദ്യ ശാസ്ത്രം, ഭൂമി ശാസ്ത്രം, ജ്യോതി ശാസ്ത്രം, ചരിത്രം, ഗണിതം, സംഗീതം, രാഷ്ട്രീയ മീമാംസ, തത്ത്വചിന്ത തുടങ്ങിയവയില്‍ ഈ തത്ത്വചിന്തകരെല്ലാം സഞ്ചരിച്ച രീതിയും ചരിത്രവും അവര്‍ ഒരോ വിഷയങ്ങളില്‍ രചിച്ച ഗ്രന്ഥങ്ങളെപ്പറ്റിയും വിശദീകരിക്കുന്നു. ആത്മീയമായ അറിവും ഭൗതീകമായ അറിവും എങ്ങനെ ഒരുമിച്ച് കൊണ്ടുപോയി എന്നതും ഖുര്‍ആനും ദൈവീകതയും എങ്ങനെ അതോടൊപ്പം ചേര്‍ത്തുപിടിച്ചിരുന്നുവെന്നും വ്യക്തമായി നിരീക്ഷിക്കുന്നു സിദ്ധീഖ് മുഹമ്മദ്.

പ്രാചീന തത്ത്വചിന്തകളായ അരിസ്റ്റോട്ടില്‍, സോക്രട്ടീസ്, പ്ലാറ്റോ തുടങ്ങിയവരെ കുറിച്ചും നവ പ്ലാറ്റോണിസ്റ്റ്, പൈതഗോറിയന്‍ ചിന്താഗതി വിവിധ മതദര്‍ശനങ്ങള്‍ എന്നിവയിലും ഇസ്‌ലാമിക തത്ത്വചിന്തകര്‍ പുലര്‍ത്തിയ താല്‍പര്യവും മതദര്‍ശനങ്ങളെ തത്ത്വചിന്തയുമായി കൂട്ടിയിണക്കാനുള്ള ഇവരുടെ ശ്രമങ്ങളെയും ഒരോ തത്ത്വചിന്തകരെയും പ്രത്യേകം പരാമര്‍ശിക്കുന്ന അധ്യായങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്.


അരിസ്റ്റോട്ടില്‍ തിയറിക്ക് പുതിയ മാനം നല്‍കിയ ഗസ്സാലി അരിസ്റ്റോട്ടിലിയന്‍ തത്ത്വചിന്തയുടെ ഏറ്റവും നല്ല വ്യാഖ്യാതാവും ഏറ്റവും മികച്ച പഠനം നടത്തിയ ചിന്തകനുമാണെന്ന് ഈ വ്യാഖ്യാനത്തെ ലത്തീനിലേക്ക് പരിഭാഷപ്പെടുത്തിയ ഡൊമിനിക്ക് ഗുന്‍ഡി സാല്‍വല്‍സ് വിശേഷിപ്പിക്കുന്നു. എന്നാല്‍ അരിസ്റ്റോട്ടിലിയന്‍ തത്ത്വചിന്തയുടെ ഏറ്റവും വലിയ വിമര്‍ശകനും ഗസ്സാലി ആയിരുന്നു എന്നുള്ളത് മറ്റൊരു വശമായിരുന്നു.



വിശ്വാസത്തിന്റെ തട്ടില്‍ നിന്നുള്ള ശാഖാപരമായ ഇതേ തത്ത്വചിന്തകരുടെ വ്യതസ്ത അഭിപ്രായങ്ങളും വിമര്‍ശന-മറുവിമര്‍ശനങ്ങളും വ്യക്തമായി ഇതോടൊപ്പം രേഖ പ്പെടുത്തുന്നു. ആത്മീയമേഖല വ്യക്തമായി വിശദീകരിക്കുന്നു എന്നതിനാലും കാലഘട്ടത്തെ ആസ്പദമാക്കി ഒരോ ചിന്തകരുടെയും ചിന്താശേഷിയെയും നിരീക്ഷണങ്ങളെയും വിലയിരുത്തലിലൂടെയും തത്ത്വചിന്തക്കിടയില്‍ ഉള്ള വിമര്‍ശനങ്ങളുടെയും അഭിപായവിത്യാസങ്ങളുടെ തലം പോലും വായനക്കാര്‍ക്ക് പലതും ചിന്തിച്ചെടുക്കാന്‍ ഉതകുന്ന തരത്തിലാക്കുന്നു.

വൈദ്യശാസ്ത്രത്തിനും ജ്യോതിശാസ്ത്രത്തിനും ഉള്‍പ്പടെ ഭൗതീക തലത്തില്‍ നിരവധി ഗ്രന്ഥങ്ങള്‍ ഇവയുടെ മുന്നോട്ടുള്ള പ്രയാണത്തിന് നിമിത്തമാകും വിധം ഈ തത്ത്വചിന്തകരില്‍ പലരും നല്‍കിയിട്ടുണ്ട്. ഇബ്‌നു സീന, അല്‍ ഫറാബി, ഇമാം ഗസ്സാലി തുടങ്ങിയവരുടെ നിരവധി ഗ്രന്ഥങ്ങള്‍ ഈ വിഷയത്തിലും ദൈവീക ശാസ്ത്ര സംബന്ധമായും പാശ്ചാത്യ ലോകം കടംകൊണ്ടിട്ടുമുണ്ട്. വൈദ്യശാസ്ത്ര രംഗത്ത് ഇന്നും ഇബ്‌നു സീനയുടെ തിയറികള്‍ പഠന വിഷയമായുണ്ട്. ഇതോടൊപ്പം തന്നെയായിരുന്നു പ്രാചീനതത്ത്വചിന്തകരായ  അരിസ്റ്റോട്ടില്‍,  പ്ലാറ്റൊ, തുടങ്ങിയവരെ ആധാരമാക്കി ഇവരുടെയെല്ലാം തത്ത്വചിന്ത മുന്നേറിയതെന്നും കാണാം.

പലതും സ്വീകരിച്ചും തിരസ്‌ക്കരിച്ചും കൂടുതല്‍ വ്യക്തത വരുത്താനായിരുന്നു ഒരോ കാലഘട്ടത്തെയും ചിന്തകര്‍ ശ്രമിച്ചത്. ഇത്തരം പ്രാചീനചിന്തകരെ ആധാരമാക്കുമ്പോള്‍ത്തന്നെ ഖുര്‍ആനിക അടിത്തറയില്‍ നിന്നായിരുന്നു ഇവരുടെ തത്ത്വചിന്താമേഖലയെ വളര്‍ത്തിയതെന്നതാണു ഇവരുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ഒരോ അദ്ധ്യായങ്ങളില്‍ വ്യക്തം. അരിസ്റ്റോട്ടില്‍ തിയറിക്ക് പുതിയ മാനം നല്‍കിയ ഗസ്സാലി അരിസ്റ്റോട്ടിലിയന്‍ തത്ത്വചിന്തയുടെ ഏറ്റവും നല്ല വ്യാഖ്യാതാവും ഏറ്റവും മികച്ച പഠനം നടത്തിയ ചിന്തകനുമാണെന്ന് ഈ വ്യാഖ്യാനത്തെ ലത്തീനിലേക്ക് പരിഭാഷപ്പെടുത്തിയ ഡൊമിനിക്ക് ഗുന്‍ഡി സാല്‍വല്‍സ് വിശേഷിപ്പിക്കുന്നു. എന്നാല്‍ അരിസ്റ്റോട്ടിലിയന്‍ തത്ത്വചിന്തയുടെ ഏറ്റവും വലിയ വിമര്‍ശകനും ഗസ്സാലി ആയിരുന്നു എന്നുള്ളത് മറ്റൊരു വശമായിരുന്നു.

അരിസ്റ്റോട്ടില്‍, പ്ലാറ്റോ തുടങ്ങിയവരെയും ഗ്രീക്ക് തത്ത്വചിന്താശാഖയെ അന്തമായി പിന്തുടരുന്നവരെയും ഗസ്സാലി  ആദ്യകാല കൃതികളില്‍ ശക്തമായി വിമര്‍ശിച്ചു. ഇബ്‌നു സീനയും, അല്‍ ഫറാബിയുമായിരുന്നു ഗ്രീക്ക് അരിസ്റ്റോട്ടില്‍, പ്ലാറ്റോ ചിന്തകളാല്‍ സ്വാധീനിക്കപ്പെട്ടവരില്‍ പ്രമുഖര്‍.  ഗസ്സാലിയുടെ വിമര്‍ശനത്തിനു ഇരയായവരില്‍  പ്രമുഖരും ഇവര്‍ തന്നെയായിരുന്നു.  ഇന്ദ്രിയങ്ങളെയും അനുഭവങ്ങളെയും പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ അതീന്ദ്രീയമായ ജ്ഞാനത്തിനെ ദൈവീകതയെ അറിയാന്‍ കഴിയൂ എന്നും പഞ്ചേന്ദ്രിയങ്ങള്‍ വഴി ആര്‍ജ്ജിക്കുന്ന അനുഭവങ്ങള്‍ക്കും അറിവിനും സ്ഖലിതങ്ങള്‍ സംഭവിക്കുമെന്നും ഉറച്ച് വിശ്വസിച്ച ഗസ്സാലി അരിസ്റ്റോട്ടിലിയന്‍ ചിന്തയെയും അതിനെ പിന്‍പറ്റിയവരെയും വിമര്‍ശിക്കാന്‍ ഉന്നയിച്ചതില്‍ മുഖ്യകാരണവും ഇതായിരുന്നെന്ന് വ്യക്തമാക്കുന്നു. ഗസ്സാലിയെ പറ്റിയുള്ള അധ്യായത്തില്‍ പൂര്‍ണ്ണമായും അതീന്ദ്രീയ മാര്‍ഗ്ഗത്തിന്റെ വഴിയിലെത്തുവാനും സൂഫി ദാര്‍ശനിക ചരിത്രത്തിലെ ഉന്നതനാവാനും ഗസ്സാലിക്ക് കഴിഞ്ഞത് ഈ ചിന്താശകലത്തില്‍ നിന്നാണെന്ന് വിശദമായി തുടര്‍ന്ന് വിശദീകരിക്കുന്നു.


” ഇന്ദ്രിയജ്ഞാനം യുക്തിയാല്‍ വിമര്‍ശിക്കപ്പെടുന്നു. യുക്തിവിവരങ്ങള്‍ കുറച്ച് കൂടി ഉന്നതമായ ശേഷിയാല്‍ ചോദ്യം ചെയ്യപ്പെടുന്നു. ദെക്കാര്‍ത്തെ സന്ദേഹത്തില്‍ ആരംഭിച്ച് ഇന്ദ്രിയങ്ങളെ അവിശ്വസിച്ച് അനുഭവത്തിലൂടെ ലഭിക്കുന്ന വിവരങ്ങളെ വിശ്വസിക്കാതെ യുക്തിയില്‍ എത്തി നിന്നു.”  ഞാന്‍ ചിന്തിക്കുന്നു അതുകൊണ്ട് ഞാന്‍ ഉണ്ട് എന്ന ചിന്തയില്‍ അദ്ദേഹം അഭയം തേടിയപ്പോള്‍ ഒരു പടി കൂടി കടന്ന് ഗസ്സാലി ചിന്തയെയും സംശയിച്ച് കൊണ്ട്  ” ഞാന്‍ ഇച്ഛിക്കുന്നു അതു കൊണ്ട് ഞാനുണ്ട് എന്ന രൂപപ്പെടുത്തി.


സന്ദേഹത്തില്‍ തുടങ്ങിയ ഗസ്സാലി അന്വേഷിക്കാനും എന്തിനെയും സംശയിക്കാനുള്ള ധൈര്യവും കാണിച്ചു. സ്വന്തമായി ബോധ്യമാവും വരെ സംശയ രഹിതമായ അറിവ് വിശ്വസിക്കരുത് എന്ന ബോധ്യത്തിലാണു ഒടുവില്‍  അദ്ദേഹം എത്തിയത്. തത്ത്വചിന്തകരുടെ സൈദ്ധാതിക രീതി വളരെ അപൂര്‍ണ്ണമാണെന്ന് അദ്ദേഹം യുക്തി ഭദ്രമായി തന്നെ സ്ഥാപിച്ചു. ഇതിനായി തര്‍ക്കശാസ്ത്രത്തിലും (logic) തത്ത്വശാസ്ത്രത്തിലും അദ്ദേഹം ആഴത്തില്‍ പഠനം നടത്തി. ഒരു ചിന്താപദ്ധതിയുടെ ന്യൂനത ബോധ്യപ്പെടണമെങ്കില്‍ അത് പൂര്‍ണ്ണമായും ആഴത്തില്‍ പഠിക്കണമെന്ന ഉത്തമ ബോധ്യം ഗസ്സാലിക്ക് ഉണ്ടായിരുന്നെന്ന് അദ്ദേഹത്തിന്റെ ” മഖാസിദുല്‍ ഫലാസിഫ (തത്ത്വ ചിന്തകരുടെ ഉദ്ദേശ്യങ്ങള്‍) യെ അടിസ്ഥാനമാക്കി വിവരിക്കുന്നു.

ഇന്ദ്രിയാനുഭവത്തിന്റെ യാദര്‍ത്ഥ്യത്തെ ഗസ്സാലി സംശയിച്ചു, ഒരു നക്ഷത്രത്തെ കണ്ടാല്‍ സ്വര്‍ണ്ണനാണയത്തിന്റെ വലിപ്പമേ തോന്നുകയുള്ളു. എന്നാല്‍ ആ നക്ഷത്രം ഭൂമിയേക്കാള്‍ വലുതാണ്. ഇന്ദ്രിയാനുഭവവും ബുദ്ധിയും വഞ്ചിച്ചേക്കാം. യുക്തിയുടെ തെളിവും ഇന്ദ്രിയാനുഭവങ്ങളെ പോലെ പലതിലും അപൂര്‍ണ്ണമാണെന്നതിനെ സമര്‍ത്ഥിക്കാന്‍ മുകളില്‍ നിരത്തിയ തരത്തിലുള്ള  നിരവധി ഉദാഹരണങ്ങള്‍ നിരത്തി ഗസ്സാലി.

” ഇന്ദ്രിയജ്ഞാനം യുക്തിയാല്‍ വിമര്‍ശിക്കപ്പെടുന്നു. യുക്തിവിവരങ്ങള്‍ കുറച്ച് കൂടി ഉന്നതമായ ശേഷിയാല്‍ ചോദ്യം ചെയ്യപ്പെടുന്നു. ദെക്കാര്‍ത്തെ സന്ദേഹത്തില്‍ ആരംഭിച്ച് ഇന്ദ്രിയങ്ങളെ അവിശ്വസിച്ച് അനുഭവത്തിലൂടെ ലഭിക്കുന്ന വിവരങ്ങളെ വിശ്വസിക്കാതെ യുക്തിയില്‍ എത്തി നിന്നു.”  ഞാന്‍ ചിന്തിക്കുന്നു അതുകൊണ്ട് ഞാന്‍ ഉണ്ട് എന്ന ചിന്തയില്‍ അദ്ദേഹം അഭയം തേടിയപ്പോള്‍ ഒരു പടി കൂടി കടന്ന് ഗസ്സാലി ചിന്തയെയും സംശയിച്ച് കൊണ്ട്  ” ഞാന്‍ ഇച്ഛിക്കുന്നു അതു കൊണ്ട് ഞാനുണ്ട് എന്ന രൂപപ്പെടുത്തി.

പിന്നീട് പൂര്‍ണ്ണമായും “സൂഫി” മാര്‍ഗത്തിലൂടെ സഞ്ചരിച്ച ഗസ്സാലി സത്യന്വേഷണത്തിന്റെ അവസാനത്തില്‍ സന്ദേഹത്തിന്റെ ഒരു തരിപോലും അവിശേഷിക്കാത്ത വിധത്തിലുള്ള സത്യഞ്ജാനം ബോധ്യപ്പെട്ടതായി ഈ അധ്യായത്തില്‍ വിശദീകരിക്കുന്നു. നീണ്ട ആത്മീയ ജീവിതത്തിനൊടുവില്‍ സൂഫിമാര്‍ഗ്ഗത്തിന്റെ വഴിത്താരയിലൂടെ അദ്ദേഹം അതീന്ദ്രീയമായി ദര്‍ശിച്ച സത്യങ്ങളെ അദ്ദേഹത്തിന്റെ ജീവസത്തയായ “ഇഹ്‌യാ ഉലുമുദ്ദീനിലൂടെ  ( മതവിഞ്ജാനങ്ങളുടെ പുനരുജ്ജീവനം) ലോകത്തിനു പകര്‍ന്നുനല്‍കി.

ബുദ്ധിപരമായ തെളിവുകളൊ യുക്തിയുടെ വാദമുഖങ്ങളൊ ആയിരുന്നില്ല തന്റെ സന്ദേഹങ്ങള്‍ക്ക് ഉത്തരം നല്‍കിയതെന്നും മറിച്ച് അതൊരു പ്രകാശമായിരുന്നെന്ന് ഗസ്സാലി പറയുന്നു , ഇബ്‌നു സീനയും , ഗസ്സാലിയും, അല്‍ ഫറാബിയും, ഇബ്‌നു റുഷ്ദും ഉള്‍പ്പെടുന്ന തത്ത്വചിന്തകരുടെ മാത്രം കാര്യമെടുത്താല്‍ തന്നെ ബോധ്യമാവുന്ന പലകാര്യങ്ങളും ഉണ്ട്.

അഭിനവ മത നേതാക്കള്‍ ഇന്ന് എവിടെ എത്തി നില്‍ക്കുന്നു എന്ന ഒരു വലിയ അന്തരം തന്നെയാണതിലെ മുഖ്യഘടകം , മുകളില്‍ പറഞ്ഞ നാലു തത്ത്വചിന്തകരെ യഥാ ക്രമം സിദ്ധീഖ് മുഹമ്മദ് ഇഴകീറി അതിസൂക്ഷ്മമായി അവതരിപ്പിക്കുമ്പോള്‍ ഉരുത്തിരിഞ്ഞു വരുന്ന സത്യങ്ങള്‍ , ഇബ്‌നു സീനയും അല്‍ ഫറാബിയും മത ദര്‍ശനങ്ങളെ തത്ത്വചിന്തയുമായി ബന്ധപ്പെടുത്തി വിശ്വാസി സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു ഈ രീതിയെ അന്ധമായ രീതിയില്‍ ഗസ്സാലി എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്തു എന്നാല്‍ ആത്മീയ ഔന്നിത്യത്തിന്റെ പരകോടിയില്‍ എത്തിയ ഗസ്സാലിയുടെ അവസാനഘട്ടങ്ങളില്‍ ഇബ്‌നു സീനക്കും അല്‍ ഫറാബിക്കുമെതിരെയാ വിമര്‍ശനങ്ങള്‍ ഗസ്സാലി തിരുത്തി, പലതും പിന്‍വലിച്ചു.

ഇവിടെയാണു ഇബ്‌നു ഗസ്സാലി വിമര്‍ശകനായ സ്പാനിഷ് തത്ത്വചിന്തകന്‍ റുശ്ദിന്റെ ചിന്തയും വിശദീകരണവും പ്രസക്തമാവുന്നത്. സൂഫികള്‍ വഴികാണിച്ച ആധ്യാത്മീകതലത്തിനു അതിന്റേതായ പൂര്‍ണ്ണതയും ഗുണങ്ങളുമുണ്ടെങ്കിലും വളരെ കുറഞ്ഞ ആളുകള്‍ക്ക് മാത്രമെ അത് ഗ്രഹിക്കാനാവൂ.  ബുദ്ധിജീവികള്‍ക്ക് പോലും ഗ്രഹിക്കാനോ നിര്‍വ്വചിക്കാനോ കഴിയാത്ത വിധം നിഗൂഢാവബോധം നിറഞ്ഞ പല ചിന്താരീതിയും രേഖപ്പെടുത്തിയ സൂഫിയായിരുന്നു ഇമാം ഗസ്സാലി.

സൂഫികളുടെ തലത്തില്‍  സാധരണ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ഗ്രഹിക്കുവാന്‍ അതീവ ദുഷ്‌ക്കരമാണെന്ന സത്യമാണു ഇബ്‌നു റുശ്ദ് ഇതിലൂടെ വെളിപ്പെടുത്തുന്നത്. ഇബ്‌നു സീനയെയും അല്‍ ഫറാബിയെയും ഗസ്സാലി വിമര്‍ശിച്ചത് പ്രാചീന തത്ത്വചിന്താ രീതിയിലൂടെ മതദാര്‍ശനീകത പകരാന്‍ ശ്രമിച്ചു എന്നതിനായിരുന്നു. എന്നാല്‍ ആതീന്ദ്രീയമായ രീതിയിലൂടെ ദൈവീകത അനുഭവിച്ചറിയാന്‍ എത്ര സഞ്ചരിക്കേണ്ടതുണ്ടെന്ന ഉത്തമബോധ്യവും സാധരണക്കാര്‍ക്ക് ഈ രീതി എത്രത്തോളം സങ്കീര്‍ണ്ണമാവുമെന്ന തിരിച്ചറിവുമാണ് “ഗസ്സാലി” യെ അവസാനഘട്ടത്തില്‍ ഇബ്‌നു സീനക്കും അല്‍ ഫറാബിക്കും എതിരായ വിമര്‍ശനത്തില്‍ നിന്നും പിന്തിരിയാന്‍ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തമാവുന്നു.

അടുത്തപേജില്‍ തുടരുന്നു


ശാഖാപരമായ അഭിപ്രായവിത്യാസങ്ങളെ പോലും തെരുവുയുദ്ധമാക്കി മാറ്റുന്ന നിലവിലെ ഇസ്‌ലാമിക നേതാക്കള്‍ ഇവരില്‍ നിന്നും എത്ര അകലത്തിലാണെന്ന് ഇത്തരം ഉരുത്തിരിഞ്ഞുവരുന്ന ചിന്താശകലങ്ങള്‍ വഴി ഈ  ഗ്രന്ഥം ഒരോ  വായനക്കാര്‍ക്കും അനുഭവേദ്യമാക്കും.


ഗസ്സാലിയെ അംഗീകരിച്ച് കൊണ്ടാണു ഇബ്‌നു റുശ്ദ് ഗസ്സാലിയെ വിമര്‍ശിക്കുന്നത്. ഇവിടെ തന്റെ ആദ്യകാലവാദങ്ങളും വിമര്‍ശനങ്ങളും തിരുത്തിയത് കൊണ്ട് ഗസ്സാലി ചെറുതാവുന്നില്ല. ഗസ്സാലിയെ വിമര്‍ശിച്ചുകൊണ്ട് ഇബ്‌നു റുശ്ദ് വിജയിക്കാന്‍ ശ്രമിക്കുന്നില്ല. ഗസ്സാലിയുടെ തിരുത്തലിലൂടെ വിമര്‍ശനവിധേയമായ അല്‍ ഫറാബിയും , ഇബ്‌നു സീനയും വിമര്‍ശന വിധേയമായി തുടരുന്നുമില്ല എന്നാല്‍ തുടര്‍ന്നുവന്ന ചിന്തകര്‍ക്ക് അന്വേഷണപാതയില്‍ വിളക്കായും ഇവര്‍ ജ്വലിച്ചു നിന്നു.

ശാഖാപരമായ അഭിപ്രായവിത്യാസങ്ങളെ പോലും തെരുവുയുദ്ധമാക്കി മാറ്റുന്ന നിലവിലെ ഇസ്‌ലാമിക നേതാക്കള്‍ ഇവരില്‍ നിന്നും എത്ര അകലത്തിലാണെന്ന് ഇത്തരം ഉരുത്തിരിഞ്ഞുവരുന്ന ചിന്താശകലങ്ങള്‍ വഴി ഈ  ഗ്രന്ഥം ഒരോ  വായനക്കാര്‍ക്കും അനുഭവേദ്യമാക്കും.

ഗസ്സാലിയെ മുഖ്യമായും ഉദ്ധരിച്ച് കൊണ്ട് ഈ പുസ്തകത്തെ നിരൂപണം ചെയ്യുന്നത് ഭൗതീകവും ആത്മീയവുമായ വിദ്യഭ്യാസം എത്രത്തോളം ചേര്‍ന്ന് കിടക്കുന്നു ആത്മീയമായ വഴിയില്‍ എന്നതിലേക്ക് ശ്രദ്ധകൊണ്ടുവരാനാണ്. (ഗസ്സായിലില്‍ ഒതുങ്ങുന്നു ഈ പുസ്തകമെന്ന് ഒരിക്കലും ഇതിനര്‍ത്ഥമില്ല ഇതിനപ്പുറം പലതും ചര്‍ച്ച ചെയ്യുന്നതാണ് ഇസ്ലാമിക തത്ത്വ ചിന്തകര്‍ എന്നാ ഗ്രന്ഥം) അതീന്ദ്രീയജ്ഞാനം എന്തെന്ന് ഗ്രഹിക്കുവാന്‍ തര്‍ക്കശാസ്ത്രവും ഭൗതീകതത്ത്വശാസ്ത്രവും ആഴത്തില്‍ പഠന വിധേയമാക്കി യുക്തിയുടെയും ബുദ്ധിയുടെയും പരിമിതികള്‍ തിരിച്ചറിയുക എന്നതാണു ആദ്യപടി എന്ന മഹത്തായ സന്ദേശമായിരുന്നു ഗസ്സാലി പില്‍ക്കാല തത്ത്വ ചിന്തകര്‍ക്ക് നല്‍കിയത്.

എന്നാല്‍ സമകാലീന മുസ്‌ലിം പണ്ഡിതലോകത്തില്‍ ഭൂരിഭാഗവും ഭൗതീകമായ അറിവുകളും ശാസ്ത്രവും തത്ത്വചിന്താരീതിയും മാറ്റി നിര്‍ത്തുക എന്നതാണു ആത്മീയ അറിവിലേക്ക് ഉള്ള മാര്‍ഗ്ഗമെന്ന മിഥ്യാ ധാരണയാണു പുലര്‍ത്തിപ്പോരുന്നത്. ഗസ്സാലിയില്‍ നിന്നും കിട്ടിയ മഹത്തായ സന്ദേശത്തെ പൗരോഹിത്യ യാഥാസ്ഥിതികവാദികളുടെ ശ്രമഫലമായി സാമാന്യ മുസ്‌ലിംലോകത്തിനും അന്യമായി നില്‍ക്കുന്നു.


അതെ, ഭൗതീകവും ആത്മീയവുമായ ഒരേ വൃക്ഷത്തിന്റെ രണ്ട് ശാഖകളായിരുന്ന അറിവ് രണ്ട് തട്ടിലായതാണു മുസ്‌ലിം സമുദായം നേരിടുന്ന ഏറ്റവും വലിയ അപചയവും പിന്നോക്കാവസ്ഥയുമെന്ന സൂഫിസവും അനുഭൂതിയും എന്ന ഗ്രന്ഥത്തിലെ ശൈഖ് ജീലാനിയുടെ ഉത്തരം അര്‍ത്ഥവത്താക്കുന്നു ഇസ്‌ലാമികത്വത്തചിന്തകരിലെ ഗസ്സാലി , അല്‍ ഫാറാബി, ഇബ്‌നു സീന, ഇബ്‌നു റുശ്ദ് എന്നിവരിലൂടെ.



പാണ്ഡിത്യത്തിന്റെ ഉന്നതിയില്‍ എത്തി ആത്മീയതയുടെ ഔന്നിത്യം പുല്‍കിയപ്പോഴും തന്റെ ആദ്യകാല രചനകളിലെ വിമര്‍ശനങ്ങളും പരാമര്‍ശങ്ങളും തിരുത്തി പില്‍ക്കാലത്തെ ശാഖപരമായ സങ്കീര്‍ണ്ണതകള്‍ മൂര്‍ച്ചിക്കാതെ നോക്കിയ ഗസ്സാലിയുടെ വിനയവും ദീര്‍ഘവീക്ഷണവും പക്വതയും സംഘടനാ അതിപ്രസരം കൊണ്ടും  തന്‍പ്രമാണിത്തം  കൊണ്ടും പരസ്പരം ചെളി വാരിയെറിയുന്ന സമകാലീന  പണ്ഡിതര്‍ക്കും നേതാക്കള്‍ക്കും മുന്നില്‍ ഒരു ചോദ്യശരമായി നില്‍ക്കുന്നു.

അതെ, ഭൗതീകവും ആത്മീയവുമായ ഒരേ വൃക്ഷത്തിന്റെ രണ്ട് ശാഖകളായിരുന്ന അറിവ് രണ്ട് തട്ടിലായതാണു മുസ്‌ലിം സമുദായം നേരിടുന്ന ഏറ്റവും വലിയ അപചയവും പിന്നോക്കാവസ്ഥയുമെന്ന സൂഫിസവും അനുഭൂതിയും എന്ന ഗ്രന്ഥത്തിലെ ശൈഖ് ജീലാനിയുടെ ഉത്തരം അര്‍ത്ഥവത്താക്കുന്നു ഇസ്‌ലാമികത്വത്തചിന്തകരിലെ ഗസ്സാലി , അല്‍ ഫാറാബി, ഇബ്‌നു സീന, ഇബ്‌നു റുശ്ദ് എന്നിവരിലൂടെ.

ഇസ്‌ലാമിക തത്ത്വചിന്തയിലെ ഗസ്സാലിയെ കുറിച്ചുള്ള വിശേഷണത്തില്‍ നിന്ന് തുടങ്ങാം ഇസ്‌ലാമോ ഫോബിയയുടെ പൊള്ളത്തരങ്ങള്‍. ഗസ്സാലിയുടെ “ഇഹ്‌യാ ഉലൂം” അഥവാ മതവിജ്ഞാനങ്ങാളുടെ പുനരുജ്ജീവനം  മാത്രം മതി ഇസ്‌ലാമികമായ സര്‍വ്വവിധ വിജ്ഞാനഗ്രന്ഥങ്ങള്‍ നശിപ്പിക്കപ്പെട്ടാലും ഇസ്‌ലാമിനെ പുനരുജ്ജീവിപ്പിക്കാന്‍ എന്ന് ചിന്തകന്മാര്‍ എന്നും അഭിപ്രായപ്പെടുന്നു.

എന്നാല്‍ സ്‌പെയിനില്‍ “ഇഹ്‌യാ ഉലൂം” കൈവശം വെക്കുന്നവര്‍ക്ക് വധശിക്ഷ വരെ നല്‍കിയിരുന്നു അക്കാലത്തെ പൗരോഹത്യം. ഇത്തരം പൗരോഹത്യനടപടികള്‍ കൈ കൊണ്ടവരെയാണു പാശ്ചാത്യലോകം അന്നും ഇന്നും ഇസ്‌ലാമിന്റെ വക്താക്കാളായി വിശേഷിപ്പിക്കുന്നത്. ഇഹ്‌യാ ഊലൂം മാത്രം മതി ഇസ്‌ലാമികമായ എല്ലാത്തിനെയും പുനരുജ്ജീവിപ്പിക്കാനെന്ന് ചിന്തകര്‍ അഭിപ്രായപ്പെടുമ്പോള്‍ അതെ ഗ്രന്ഥം കയ്യില്‍ വെക്കുന്നവരെ വധശിക്ഷക്ക് വിധേയമാക്കിയ പൗരോഹിത്യത്തെ ഇസ്‌ലാമിന്റെ വക്താക്കാളാക്കി പ്രതിഷ്ഠിക്കുന്നവരുടെ വാദം എത്ര ബാലിശമാണെന്ന് ഈ വൈരുദ്ധ്യത്തില്‍ നിന്നും മാത്രം മനസ്സിലാക്കിയെടുക്കാം.


പൗരോഹിത്യത്തെ എന്നും ഇസ്‌ലാമിക ലോകം പുറംകാലുകൊണ്ട് തൊഴിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെടുവാന്‍ ഗസ്സാലിയെ ആസ്പദമാക്കിയുള്ള സിദ്ധീഖ് മുഹമ്മദിന്റെ ഈ താരതമ്യനിരീക്ഷണം മാത്രം മതി. ഗസ്സാലിയില്‍ ഒതുങ്ങുന്നതുമല്ല പുരോഹിത വര്‍ഗ്ഗത്തിന്റെ ഇത്തരം ചെയ്തികള്‍. ഹല്ലാജ്, ഇബ്‌നു അറബി, ശൈഖ് അഹമ്മദ് സര്‍ഹിന്ദി, ശൈഖ് രിഫാഈ, ശൈഖ് ജീലാനി, റാബിയ, തുടങ്ങി സൂഫി ആത്യാത്മികപരമ്പരയിലെ അമൂല്യരത്‌നങ്ങളെല്ലാം പുരോഹിത വര്‍ഗ്ഗത്തിന്റെ വിമര്‍ശനത്തിനും പീഡനത്തിനും വാളിനും ഇരയായിട്ടുണ്ട്.


പില്‍ക്കാലത്ത് ഇഹ്‌യാ ഉലൂം മുസ്‌ലിംങ്ങള്‍ക്കിടയില്‍ നിര്‍ണ്ണായക ഗ്രന്ഥമായി സ്വീകാര്യമായതില്‍ നിന്ന് പൗരോഹത്യ മതവും ഗസ്സാലിയും ഇസ്‌ലാമും വിപരീത ധ്രുവത്തിലാണെന്ന് സുവ്യക്തമാവുന്നു. ചരിത്രപരമായി തന്നെ ഇസ്‌ലാമില്‍  പൗരോഹിത്യത്തിനു സ്ഥാനമില്ലെന്നും ഗസ്സാലിക്ക് കിട്ടിയ അനിഷേധ്യമായ സ്വീകാര്യത വിളിച്ചോതുന്നു.

പൗരോഹിത്യത്തെ എന്നും ഇസ്‌ലാമിക ലോകം പുറംകാലുകൊണ്ട് തൊഴിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെടുവാന്‍ ഗസ്സാലിയെ ആസ്പദമാക്കിയുള്ള സിദ്ധീഖ് മുഹമ്മദിന്റെ ഈ താരതമ്യനിരീക്ഷണം മാത്രം മതി. ഗസ്സാലിയില്‍ ഒതുങ്ങുന്നതുമല്ല പുരോഹിത വര്‍ഗ്ഗത്തിന്റെ ഇത്തരം ചെയ്തികള്‍. ഹല്ലാജ്, ഇബ്‌നു അറബി, ശൈഖ് അഹമ്മദ് സര്‍ഹിന്ദി, ശൈഖ് രിഫാഈ, ശൈഖ് ജീലാനി, റാബിയ, തുടങ്ങി സൂഫി ആത്യാത്മികപരമ്പരയിലെ അമൂല്യരത്‌നങ്ങളെല്ലാം പുരോഹിത വര്‍ഗ്ഗത്തിന്റെ വിമര്‍ശനത്തിനും പീഡനത്തിനും വാളിനും ഇരയായിട്ടുണ്ട്.

ജീവിച്ചിരിക്കുന്ന കാലമത്രയും ഒരു സൂഫിയും സര്‍വ്വാത്മക സ്വീകാര്യമായിട്ടില്ല എന്നത് ഒരു അനിഷേധ്യസത്യമാണ്. അതിന്നും തുടര്‍ന്ന് കൊണ്ടേയിരിക്കുന്ന കാര്യവുമാണ്. എന്നാല്‍ എക്കാലവും സൂഫികളെ മതനിന്ദകരായി മുദ്രകുത്തി ഇസ്‌ലാമിനോടും ഖുര്‍ആനോടും പ്രവാചകനോടും പുറംതിരിഞ്ഞ് നിന്നവരായി ചിത്രീകരിക്കുവാനാണു പാശ്ചാത്യ ലോകം ശ്രമിച്ചത്. ഇന്ന് ഇസ്‌ലാമോ ഫോബിയയുടെ വക്താക്കള്‍ കഠിന പരിശ്രമം നടത്തുന്നതും ഇതിനു വേണ്ടി തന്നെയാണ്.

സൂഫിസത്തെയും സൂഫികളെയും മതനിന്ദാസിദ്ധാന്തമായും മതനിന്ദകരായും യഥാക്രമം അവതരിപ്പിക്കുക, സൂഫികളെ മതനിന്ദകരായി മുദ്രകുത്തിയ പൗരോഹിത്യ വര്‍ഗത്തെ ഇസ്‌ലാമിന്റെ വക്താക്കാളായി അവരോധിക്കുക എന്നതാണ് ഇത്തരക്കാര്‍ ഇതിനു ഉപയോഗിക്കുന്ന മുഖ്യതന്ത്രം. ഇസ്‌ലാമുമായോ ഖുര്‍ആനുമായൊ പ്രവാചകനുമായൊ “സൂഫിസത്തിനൊ സൂഫികള്‍ക്കൊ” യാതൊരു വിധത്തിലുള്ള ബന്ധവുമില്ല, സൂഫികള്‍ എന്നും ഇസ്‌ലാമിക വിശ്വാസത്തോട് പുറംതിരിഞ്ഞ് നിന്നവരായിരുന്നു എന്ന ഒരു പ്രാമാണിക അടിത്തറയുമില്ലാത്ത ശുദ്ധ അസംബന്ധമായ നുണപ്രചരണമാണു ഇവര്‍ പടച്ചുവിടുന്നത്.


വിശ്രുത സൂഫിവര്യന്‍ മൗലാന റൂമി (റൂമിയുടെ പിതാവിന്റെ വംശപരമ്പര ഒന്നാം ഖലീഫ അബൂബക്കറിലും മാതാവിന്റെ വംശപരമ്പര നാലാം ഖലീഫ അലിയിലും എത്തിച്ചേരുന്നു) തന്റെ ലോക പ്രശസ്തവും അതുല്യവുമായ “മസ്‌നവി (പേര്‍ഷ്യന്‍ ഖുറാന്‍)യെ പറ്റി മൊഴിയുന്നു. “മസ്‌നവിയില്‍ വിശുദ്ധ ഖുര്‍ആനിന്റെ  വേരിന്റെ വേരുണ്ട്” എന്ന ഈ ഒറ്റ വാരി മാത്രം മതി റൂമി എന്ന “ദൈവത്തിന്റെ മഹാ രഹസ്യത്തിനു (സിര്‍റുല്ലാഹില്‍ അഅലം) ആത്മാത്മീകമായ ദിവ്യ പ്രണയത്തിന്റെ വിതാനങ്ങളിലേക്ക് പറക്കുവാന്‍ ചിറക് നല്‍കിയതെന്തായിരുന്നുവെന്ന് സംശയ രഹിതമായി ബോധ്യപ്പെടുവാന്‍.



ഇതിനു പിന്നിലാവട്ടെ വ്യക്തമായ അധിനിവേശ വിദ്വേഷ രാഷ്ട്രീയവുമുണ്ട്, വിശുദ്ധ ഖുന്‍ആനെയും പ്രവാചകനെയും അടിസ്ഥാനമാക്കിയല്ലാതെ ഇസ്‌ലാമിക ലോകത്ത് ജീവിച്ച ഒരു സൂഫിയും ഉണ്ടായിരുന്നില്ല എന്ന് പ്രമാണികമായും ലളിതമായും “സൂഫിസവും അനുഭൂതിയും” എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കിത്തരുന്നു.

വിശ്രുത സൂഫിവര്യന്‍ മൗലാന റൂമി (റൂമിയുടെ പിതാവിന്റെ വംശപരമ്പര ഒന്നാം ഖലീഫ അബൂബക്കറിലും മാതാവിന്റെ വംശപരമ്പര നാലാം ഖലീഫ അലിയിലും എത്തിച്ചേരുന്നു) തന്റെ ലോക പ്രശസ്തവും അതുല്യവുമായ “മസ്‌നവി (പേര്‍ഷ്യന്‍ ഖുറാന്‍)യെ പറ്റി മൊഴിയുന്നു. “മസ്‌നവിയില്‍ വിശുദ്ധ ഖുര്‍ആനിന്റെ  വേരിന്റെ വേരുണ്ട്” എന്ന ഈ ഒറ്റ വാരി മാത്രം മതി റൂമി എന്ന “ദൈവത്തിന്റെ മഹാ രഹസ്യത്തിനു (സിര്‍റുല്ലാഹില്‍ അഅലം) ആത്മാത്മീകമായ ദിവ്യ പ്രണയത്തിന്റെ വിതാനങ്ങളിലേക്ക് പറക്കുവാന്‍ ചിറക് നല്‍കിയതെന്തായിരുന്നുവെന്ന് സംശയ രഹിതമായി ബോധ്യപ്പെടുവാന്‍.

ഒരേ സമയം തന്നെ സാത്വികനും ഭക്തനും ദിവ്യാനുരാഗിയുമായിരുന്നു റൂമി എന്നും “പ്രണയസാഗരങ്ങളുടെ ദിവ്യസാഗരം” എന്ന അധ്യായത്തില്‍ വിശദീകരിക്കുന്നുണ്ട്. ഭക്തിയുടെ മാര്‍ഗവും നിഗൂഢവബോധത്തിന്റെ മാര്‍ഗവും ദിവ്യപ്രണയത്തിന്റെ മാര്‍ഗവും ഒരുപോലെ റൂമി പുല്‍കിയിരുന്നുവെന്നതില്‍ നിന്നും ഇസ്‌ലാമിക ആത്മീയ തലത്തിലെ വിവിധ മേഖലകളില്‍ കൂടി തന്നെ സഞ്ചരിച്ചാണ് റൂമി ആധ്യാത്മീകമാര്‍ഗത്തിന്റെ പൊരുളറിഞ്ഞതെന്ന് വ്യക്തം.

വിശുദ്ധ പ്രവാചകന്റെ ഭൗതീക തലത്തിനപ്പുറം ആത്മീയമായ വഴികളില്‍ ആഴത്തില്‍ ഇറങ്ങിയായിരുന്നു ഇസ്‌ലാമിക ചരിത്രത്തിലെ എല്ലാ സൂഫി വര്യരും നിഗൂഢാവബോധത്തിന്റെ പൊരുളറിഞ്ഞത്. പ്രവാചകന്റെ ഭൗതീകമാനങ്ങള്‍ക്ക് അപ്പുറം “മുഹമ്മദീയ പ്രകാശത്തെ (നൂര്‍ മുഹമ്മദ്) പ്രണയാര്‍ദ്രമായി “പുല്‍കിയ സൂഫികളെ എങ്ങിനെ പ്രവാചകനില്‍ നിന്നും അടര്‍ത്തി മാറ്റാന്‍ കഴിയുമെന്ന് “പ്രവാചകനുരാഗം : ആകാശം പൂക്കള്‍ വര്‍ഷിക്കുന്നു” എന്ന അദ്ധ്യായത്തിലുടെ പ്രശസ്ത സൂഫി രത്‌നങ്ങള്‍ അവരുടെ പ്രവാചക പ്രകീര്‍ത്തന വചനങ്ങളിലൂടെ തന്നെ ചോദിക്കുന്നു. സൂഫിയായ സര്‍മദ് പറയുന്നു അഹമ്മദ് ആകാശാരോഹണം നടത്തിയെന്ന് പുരോഹിതര്‍ പറയുന്നു.


അലീ ശരീഅത്തി പറയുന്നു  “അത്ഭുതം” തന്റെ മദീനാ ജീവിത കാലത്ത് അറുപത് തവണ സൈന്യത്തെ നയിച്ച യുദ്ധവും സമരവും ധര്‍മ്മത്തിന്റെ ഭാഗങ്ങളായി ഉള്ള ഭാവനയും ലാളിത്യവും ഉപനിഷത്ത് പോലുള്ള സോക്രട്ടീസിന്റെത് പോലുള്ള യുക്തിയും വിവേകവും ചൈനക്കാരനായ ലാവോയുടെ സൗന്ദര്യവും മനോഞ്ജയും ഉണ്ടാവുകയെന്നത് വിശ്വസിക്കാനാവുമൊ ?


അലീ ശരീഅത്തി


എന്നാല്‍ വാനലോകം അഹമ്മദിനെ തേടി വന്നതാണെന്ന് സര്‍മദ് പറയുന്നു. അത്താര്‍ ഇങ്ങനെ പാടുന്നു “ഇരു ലോകത്തിന്റെയും വെളിച്ചം പരിശുദ്ധ പ്രവാചകന്റെ ഹൃദയാന്തരത്തിന്റെ വെളിച്ചമല്ലാതെ മറ്റൊന്നുമല്ല”. “മൗലാന ജലാലുദ്ധീന്‍ റൂമി മസ്‌നവിയില്‍ മൊഴിയുന്നു” കാവ്യ സമാഹരങ്ങളായ ഒരായിരം ഗ്രന്ഥങ്ങള്‍ “ഉമ്മിയ്യ്” (നിരക്ഷരന്‍) എന്ന ഒരൊറ്റ പദത്തിനു മുന്നില്‍ ലജ്ജാ വിവശമായി തീരുന്നല്ലോ” ഫിഹി മാഫീഹിയില്‍ റൂമി തുടരുന്നു “എഴുത്തും വായനയും അറിയാത്തത് കൊണ്ടല്ല വിശുദ്ധ നബിയെ “ഉമ്മിയ്യ്” (നിരക്ഷരന്‍) എന്ന് വിളിച്ചത്; മറിച്ച് എഴുത്തും വായനയും ജ്ഞാനവുമെല്ലാം പരിശുദ്ധ നബിയില്‍ അന്തസ്ഥമായിരുന്നു, ആര്‍ജ്ജിക്കേണ്ടതായിരുന്നില്ല എന്നര്‍ത്ഥം.

ചന്ദ്രമുഖത്ത് നിന്ന് അക്ഷരവിദ്യ അഭ്യസിക്കുന്നവന്‍ അക്ഷരമറിയാത്തവനോ? ഉമ്മിയ്യിന്റെ ആന്തരീകാര്‍ത്ഥം അറിഞ്ഞവര്‍ പ്രവാചകസ്‌നേഹത്തിന്റെ അഗ്‌നിജ്വാല തേടി പറക്കുന്ന ഇയ്യാം പാറ്റയായി മാറുന്നു. സനായി മൊഴിഞ്ഞത് ഇങ്ങനെ അഹമ്മദിന്റെ ബാഹ്യത ആദാമില്‍ നിന്ന് പ്രാദുര്‍ഭവിച്ചതാണു എന്നാല്‍ ആദമിന്റെ സത്ത അഹമ്മദില്‍ നിന്ന് പ്രത്യക്ഷീഭവിച്ചതാണ്. വീണ്ടും സനായി പറയുന്നു ഞാന്‍ മാരുതനോട് ചോദിച്ചു നീ എന്തിനാണു സോളമനെ സേവിക്കുന്നത്, സോളമന്റെ മോതിരത്തില്‍ അഹമ്മദിന്റെ നാമം മുദ്രണം ചെയ്തിരിക്കുന്നു” കാറ്റ് പ്രതിവചിച്ചു.

അലീ ശരീഅത്തി പറയുന്നു  “അത്ഭുതം” തന്റെ മദീനാ ജീവിത കാലത്ത് അറുപത് തവണ സൈന്യത്തെ നയിച്ച യുദ്ധവും സമരവും ധര്‍മ്മത്തിന്റെ ഭാഗങ്ങളായി ഉള്ള ഭാവനയും ലാളിത്യവും ഉപനിഷത്ത് പോലുള്ള സോക്രട്ടീസിന്റെത് പോലുള്ള യുക്തിയും വിവേകവും ചൈനക്കാരനായ ലാവോയുടെ സൗന്ദര്യവും മനോഞ്ജയും ഉണ്ടാവുകയെന്നത് വിശ്വസിക്കാനാവുമൊ ?

അടുത്തപേജില്‍ തുടരുന്നു


പുരോഹിതവര്‍ഗ്ഗത്തിന്റെ യാഥാസ്ഥിതിക പിന്തിരിപ്പന്‍നയങ്ങളാണ് ഈ ജോലി എളുപ്പമാക്കി കൊടുക്കുന്നതെന്നും വ്യക്തം. 800 വര്‍ഷങ്ങള്‍ക്കിപ്പുറം പാശ്ചാത്യര്‍ ഉണ്ടാക്കി വച്ച പ്രവാചകനെയും ഇസ്‌ലാമിനെയും പറ്റിയുള്ള അപനിര്‍മ്മിതികള്‍ റൂമിയുടെ മസ്‌നവിയിലൂടെയും ഫിഹി മാഫീഹിയിലൂടെയും പാശ്ചാത്യനാടുകളില്‍ തന്നെ തകര്‍ന്നടിയുമ്പോള്‍ സൂഫിസത്തെയും സൂഫികളെയും ഇസ്‌ലാമില്‍  നിന്നും അടര്‍ത്തിമാറ്റുക എന്ന ഗൂഢതന്ത്രമാണു ഇസ്‌ലാമോ ഫോബിയയുടെ  വക്താക്കള്‍ നിലവില്‍ കൈ കൊണ്ടിരിക്കുന്നത്.



സൂഫി കവി അല്ലാമ ഇഖ്ബാല്‍ പാടുന്നു  “നിങ്ങള്‍ക്ക് ദൈവത്തെ നിഷേധിക്കാം പക്ഷെ പരിശുദ്ധ പ്രവാചകനെ നിഷേധിക്കുവാന്‍ ആവില്ലല്ലൊ ?”

പൂര്‍ണ്ണ മന്യുഷ്യനായ (ഇന്‍സാനുല്‍ കാമില്‍) പരിശുദ്ധ റസൂല്‍ ആകുന്ന സാഗരത്തിനാഴങ്ങളില്‍ ചെന്ന് പൊരുളറിഞ്ഞ അനുരാഗികളുടെ ഹൃദയ നക്ഷത്രമായ മൗലാന ജലാലുദ്ധീന്‍ റൂമി വീണ്ടും മൊഴിയുന്നു

“ഓ അള്ളാഹുവിന്റെ പ്രണയ ഭാജനമെ, അള്ളാഹുവിന്റെ ദൂതരെ, അങ്ങെത്ര അതുല്യനാണ്. അത്യുന്നതനായ നാഥന്‍ തിരഞ്ഞെടുത്ത അങ്ങ് എത്ര വിശുദ്ധനാണ്! ഓ ദൈവ ദൂതരെ അങ്ങേക്ക് അറിയാം അങ്ങയുടെ സമൂഹം എത്ര അശക്തരാണെന്ന്. ശിരസും പാദവുമില്ലാത്ത ദുര്‍ബ്ബലരുടെ മാര്‍ഗ്ഗ ദര്‍ശ്ശിയാണല്ലോ അങ്ങ്. റൂമി കൂട്ടി ചേര്‍ക്കുന്നു ദുര്‍ബ്ബലരുടെ മാര്‍ഗ്ഗദര്‍ശ്ശിയായ പരിശുദ്ധ പ്രവാചകന്‍ പ്രവാചകത്വത്തിന്റെ ഉദ്യാനത്തിലെ ജ്ഞാന വസന്തവും യൗഗികതയുടെ താഴ്‌വരയിലെ പ്രദീപ്ത പ്രകാശവുമാണ്.”  അതെ അങ്ങ് ഉണ്ടാകുമായിരുന്നില്ല എങ്കില്‍ ലോകം തന്നെ സൃഷ്ടിക്കുമായിരുന്നില്ല എന്നര്‍ത്ഥം വരുന്ന ” ലൗലാക്ക ലൗലാക്ക ” എന്ന വചനം ഉരുവിട്ട ഈ സൂഫി വര്യന്മാരില്‍ നിന്നും മുഹമ്മദീയ പ്രകാശത്തെ എങ്ങിനെ എടുത്ത് മാറ്റും?

ആത്യാത്മീകപാതയില്‍ സൂഫികള്‍ക്ക് വിളക്കും വെളിച്ചവുമായി നിന്ന മുഹമ്മദീയപ്രകാശം എടുത്തുമാറ്റിയാല്‍ പിന്നെ റൂമിയുണ്ടോ?  അത്താര്‍ ഉണ്ടോ ? ഹല്ലാജ് ഉണ്ടോ? അല്ലാമ ഇഖ്ബാലുണ്ടൊ? ഗസ്സാലിയുണ്ടൊ? വിശുദ്ധ പ്രവാചകനില്ല എങ്കില്‍ തങ്ങളില്ല എന്നല്ലെ അര്‍ത്ഥശങ്കക്കിടയില്ലാതെ മുകളിലെ ഒരോ സൂഫിവര്യരും മൊഴിയുന്നത് എന്ന ചോദ്യമാവും ഒരോ വായനക്കാരിലും ഈ അധ്യായം തീരുമ്പോള്‍ അവശേഷിക്കുക. ഇതിനര്‍ത്ഥം സൂഫികള്‍ ഇസ്‌ലാമിക ലോകത്തിന് വേണ്ടി മാത്രം നിലകൊള്ളേണ്ടവര്‍ ആണെന്ന യഥാസ്ഥിക മതാത്മകചിന്തയല്ല. വിശുദ്ധപ്രവാചകനും വിശുദ്ധഖുറാനും സൂഫിസവും മാനവരാശിക്കും സര്‍വ്വ ലോകത്തിനുമാണു വഴി കാട്ടിയാവുന്നെന്നതില്‍ ഒരു തര്‍ക്കവുമില്ല.

ഖുര്‍ആന്‍ മുസ്‌ലിംങ്ങള്‍ക്ക് മാത്രമെന്ന ഖുര്‍ആനില്‍ പോലുമില്ലാത്ത പൗരോഹത്യചിന്തക്ക് ആധികാരികത ചമക്കുകയുമല്ല. പ്രവാചകനെയും ഖുര്‍ആനെയും ഒഴിവാക്കി റൂമിയെയും ഹല്ലാജിനെയും ഗസ്സാലിയെയും റാബിയെയുമെല്ലാം പുനപ്രതിഷ്ഠ നടത്തുന്ന അസഹിഷ്ണുത തുളുമ്പുന്ന രാഷ്ട്രീയത്തെ തുറന്നുകാട്ടുകായാണ്. സാമ്പത്തികവും രാഷ്ട്രീയവുമായ നേട്ടങ്ങളുടെ വക്താക്കളും വംശീയതയുടെ വക്താക്കളും ഇത്തരം പുന പ്രതിഷ്ഠക്ക് ഒരു പോലെ കൈകോര്‍ത്തവരാണ്.

പുരോഹിതവര്‍ഗ്ഗത്തിന്റെ യാഥാസ്ഥിതിക പിന്തിരിപ്പന്‍നയങ്ങളാണ് ഈ ജോലി എളുപ്പമാക്കി കൊടുക്കുന്നതെന്നും വ്യക്തം. 800 വര്‍ഷങ്ങള്‍ക്കിപ്പുറം പാശ്ചാത്യര്‍ ഉണ്ടാക്കി വച്ച പ്രവാചകനെയും ഇസ്‌ലാമിനെയും പറ്റിയുള്ള അപനിര്‍മ്മിതികള്‍ റൂമിയുടെ മസ്‌നവിയിലൂടെയും ഫിഹി മാഫീഹിയിലൂടെയും പാശ്ചാത്യനാടുകളില്‍ തന്നെ തകര്‍ന്നടിയുമ്പോള്‍ സൂഫിസത്തെയും സൂഫികളെയും ഇസ്‌ലാമില്‍  നിന്നും അടര്‍ത്തിമാറ്റുക എന്ന ഗൂഢതന്ത്രമാണു ഇസ്‌ലാമോ ഫോബിയയുടെ  വക്താക്കള്‍ നിലവില്‍ കൈ കൊണ്ടിരിക്കുന്നത്.

പാശ്ചാത്യലോകം യഥാര്‍ത്ഥ ഇസ്‌ലാമിന്റെ വക്താക്കളായി ചൂണ്ടി കാണിക്കുന്ന പൗരോഹിത്യമതം യഥാര്‍ത്ഥ ഇസ്‌ലാമില്‍  നിന്നും പ്രവാചകനില്‍ നിന്നും ഖുര്‍ആനില്‍ നിന്നും നേര്‍വിപരീത ദിശയിലാണെന്ന സത്യം പുറത്ത് വരുമ്പോള്‍ തകര്‍ന്നടിയുന്നത് അറബ് മേഖല കലുഷിതമാക്കി നേട്ടം കൊയ്യുവാന്‍ ഉണ്ടാക്കിയെടുത്ത ഇസ്‌ലാമോഫോബിയയുടെ അസ്ഥിവാരങ്ങളാണ്. ഈ നഗ്‌നസത്യം സര്‍ഗ്ഗാത്മകായി തന്നെ ഇവയോടെല്ലാം കലഹിച്ചുകൊണ്ട് സിദ്ധീഖ് മുഹമ്മദിന്റെ രചനകള്‍ തുറന്ന് കാട്ടുന്നു.

സൂഫിസവും മിസ്റ്റിസവും തമ്മിലുള്ള വ്യക്തമായ അന്തരത്തെ പറ്റിയുള്ള വേണ്ടത്ര അവബോധമില്ലായ്മയും സൂഫിസം ഇസ്‌ലാമികമല്ല എന്ന വാദത്തിനു ശക്തി പകരുന്നതാണ്. എന്നാല്‍ സൂക്ഷമമായി നിരീക്ഷിച്ചാല്‍ ഇതിന്റെ പ്രകടമായ അന്തരം ആര്‍ക്കും മനസ്സിലാക്കിയെടുക്കാം. പല മിസ്റ്റിക് കവികള്‍ക്കും ദാര്‍ശനീകര്‍ക്കും തത്വചിന്തകര്‍ക്കും ശാസ്ത്രഞ്ജര്‍ക്കും സൂഫികളുടെ മിസ്റ്റിക് തലത്തോട് ഗാഢമായ ബന്ധം കാണാം ഇത് മതാത്മക ആത്മീയചിന്തയോടോ സൂഫിസത്തോടൊ നേരിട്ടുള്ള ബന്ധമല്ല എന്ന് ഈ ഗണത്തില്‍പ്പെടുന്നവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സമകാലീന വിശ്വസാഹിത്യത്തിലെ മൂന്ന് പ്രതിഭകളായ ഒര്‍ഹാന്‍ പാമുക്ക്, ഡോറിസ് ലെസ്സിംഗ്, അഡോണിസ് എന്നിവരുടെ കൃതികളിലൂടെ സഞ്ചരിച്ചാല്‍ ഇത് വ്യക്തമാവും. വര്‍ണ്ണങ്ങള്‍ പ്രകാശത്തിന്റെ പദാര്‍ത്ഥാധിഷ്ഠിതമായ  ഒരു വസ്തുതുത്വ പ്രതിഭാസമാണെന്ന ന്യൂട്ടോണിയന്‍ ദര്‍ശ്ശനത്തെ നൂറ്റാണ്ടുകള്‍ക്ക് ശേഷം ഗെയ്‌ഥെയും ഹെഗലും പ്രതിരോധിച്ചത് ജലാലുദ്ധീന്‍ റൂമിയുടെ ആത്മീയ വൈരുദ്ധ്യത്തെ ആശ്രയിച്ചായിരുന്നു.

ഹെഗലിന്റെ വൈരുദ്ധ്യാത്മകദര്‍ശനം റൂമിയുടെ മധ്യകാല രചനകളില്‍ പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു. ഹെഗലിലൂടെയാണ് ഗെയ്‌ഥെ ഈ മിസ്റ്റിക് ഡയലിറ്റിക്‌സ് അറിയുന്നത്. ഹെഗല്‍ ജലാലുദ്ധീന്‍ റൂമിയെ മാനവ ചരിത്രം ദര്‍ശിച്ച ഏറ്റവും പ്രതിഭാധനനായ കവിയെന്ന് വാഴ്ത്തിയതിന്റെ കാരണം അദ്ദേഹത്തിന്റെ കവിതകളില്‍ തുളുമ്പി നില്‍ക്കുന്ന പ്രപഞ്ച-പദാര്‍ത്ഥ സൃഷ്ടിതത്വവും ചൈതന്യരഹസ്യവും കൊണ്ടുമായിരുന്നു.


യൂറോപ്പില്‍ വില്യം ബ്ലെയ്ക്കിനോടും റിംബോയോടും നില നിര്‍ത്തുന്ന ഹൃദയ ബന്ധം അറബി ഭാഷയില്‍ ഇബ്‌നു അറബി, ഹല്ലാജ് തുടങ്ങിയ എണ്ണമറ്റ സൂഫികളോട് എനിക്ക് ഉണ്ട്. റിംബോ വില്യം, വില്യം ബ്ലേക്ക് തുടങ്ങിയവര്‍ മിസ്റ്റിക് വഴിയിലും കാവ്യത്മകവുമായി മാത്രമാണു സൂഫികളോട് സാദൃശ്യമെന്ന് ഇവിടെ വ്യക്തമാവുന്നു. എന്നാല്‍ ഇവരില്‍ നിന്നും എങ്ങിനെ സൂഫിസം വേറിട്ട് കിടക്കുന്നുവെന്നും സൂഫിസത്തിന്റെ ഉത്ഭവതലം മിസ്റ്റിസമല്ലയെന്നും പിയറി ജോറിസ് വിശദീകരിക്കുന്നു.


ഇത്തരം പ്രചോദനങ്ങള്‍ ദാര്‍ശനീകവും ശാസ്ത്രീയവുമായ തലത്തില്‍ നിന്ന് കൊണ്ടുള്ളതാണെന്ന് ഹെഗലും ഗെയ്‌ഥെയും നിരീക്ഷിച്ചത് റൂമിയിലെ തങ്ങള്‍ക്ക് വേണ്ട  മിസ്റ്റിക് മേഖലയാണെന്ന് ഇതില്‍ നിന്നും തന്നെ വ്യക്തമാവുന്നു. ഒരിക്കലും സൂഫിസം എന്ന മതാത്മക നിഗൂഢാവബോധത്തോട് തല്‍പരമായിരുന്നില്ല ഇത്. എന്നാല്‍ ഇതിനര്‍ത്ഥം റൂമിയും ഹെഗലും ഗെയ്‌ഥെയും പോലെ കേവലമായ ഒരു ചിന്താഗതിയില്‍ ഒതുങ്ങിയൊന്നുമല്ല മസ്‌നവിയും ഫിഹാ മാഫീഹിയും നിരീക്ഷിച്ചാല്‍ റൂമി എങ്ങി നെ വേറിട്ട് നില്‍ക്കുന്നുവെന്നും ലളിതമായി ഗ്രഹിക്കാം.

പിയറി ജോറിസ് ഇത് വ്യക്തമാക്കിക്കൊണ്ട് പറയുന്നു. “സൂഫിസത്തിന്റെ വിഭിന്നങ്ങളായ ശാഖാ പരമ്പരകളിലൂടെ ആര്‍ജ്ജിച്ചെടുത്ത ധ്യാനരീതികളോട് ഉള്ള താല്‍പര്യം എന്നെ സൂഫിസത്തോട് ഏറെ ആകര്‍ഷിതനാക്കിയിട്ടുണ്ട് ദൈവശാസ്ത്രത്തിന്റെയൊ മതത്തിന്റെയൊ വീക്ഷണകോണിലല്ല അത്. കവിതയോടും കാവ്യ മീമാംസയോടുമുള്ള ആഭിമുഖ്യത്തിലൂടെ മാത്രമാണത്.

യൂറോപ്പില്‍ വില്യം ബ്ലെയ്ക്കിനോടും റിംബോയോടും നില നിര്‍ത്തുന്ന ഹൃദയ ബന്ധം അറബി ഭാഷയില്‍ ഇബ്‌നു അറബി, ഹല്ലാജ് തുടങ്ങിയ എണ്ണമറ്റ സൂഫികളോട് എനിക്ക് ഉണ്ട്. റിംബോ വില്യം, വില്യം ബ്ലേക്ക് തുടങ്ങിയവര്‍ മിസ്റ്റിക് വഴിയിലും കാവ്യത്മകവുമായി മാത്രമാണു സൂഫികളോട് സാദൃശ്യമെന്ന് ഇവിടെ വ്യക്തമാവുന്നു. എന്നാല്‍ ഇവരില്‍ നിന്നും എങ്ങിനെ സൂഫിസം വേറിട്ട് കിടക്കുന്നുവെന്നും സൂഫിസത്തിന്റെ ഉത്ഭവതലം മിസ്റ്റിസമല്ലയെന്നും പിയറി ജോറിസ് വിശദീകരിക്കുന്നു.

മതാത്മകമല്ലാത്ത മിസ്റ്റിസത്തിനു ഒരോന്നിനും അതിന്റെതയാ നാമവും സവിശേഷതയും തന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്. നീഷെയുടെ നിഹിലിസ്റ്റിക് മിസ്റ്റിസം അനാര്‍ക്കയില്‍ ഊന്നിയുള്ളാതാണു ഹെയ് ദഗ്ഗറിന്റെ എക്സ്റ്റന്‍ഷ്യല്‍ മിസ്റ്റിസം ദാര്‍ശനീകതിന്മയില്‍ ഊന്നിയതാണു ഇത്രയും പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായിരുന്നിട്ടും സൂഫിസവും മിസ്റ്റിസിസവും ഒന്നാണെന്ന ധാരണ തീര്‍ത്തും അബദ്ധവും ദുരുദ്ദേശപരവുമാണ്.


“സൂഫി മിസ്റ്റിക് തന്നെയാണ് മിസ്റ്റിക് സൂഫിയും എന്നാല്‍ സൂക്ഷമാര്‍ത്ഥത്തതിലെ സവിശേഷ വഴികളിലേക്ക് പ്രവേശിക്കാനുള്ള വകഭേദത്തെ തിരിച്ചറിയലും ഒരു ആത്മാന്വേഷിക്ക് അനിവാര്യമാണ്. ആ വിതാനത്തിലിരുന്നു കാണുമ്പോള്‍ എല്ലാ സൂഫിയും മിസ്റ്റിക് ആ്ണ്. പക്ഷെ എല്ലാ മിസ്റ്റിക്കും സൂഫിയല്ല.


വിശദമായി പ്രതിപാദിക്കേണ്ട ഈ അന്തരം സിദ്ധീഖ് മുഹമ്മദ് തന്റെ “സൂഫിസം പ്രണയം മൗനം ആനന്ദം എന്ന ഗ്രന്ഥത്തിലെ “സൂഫിയും മിസ്റ്റിക്കും” എന്ന അധ്യായത്തിലൂടെ അതീവ ലളിതവും സുന്ദരവുമായി വിവരിക്കുന്നത് ഇങ്ങനെ “സൂഫി മിസ്റ്റിക് തന്നെയാണ് മിസ്റ്റിക് സൂഫിയും എന്നാല്‍ സൂക്ഷമാര്‍ത്ഥത്തതിലെ സവിശേഷ വഴികളിലേക്ക് പ്രവേശിക്കാനുള്ള വകഭേദത്തെ തിരിച്ചറിയലും ഒരു ആത്മാന്വേഷിക്ക് അനിവാര്യമാണ്. ആ വിതാനത്തിലിരുന്നു കാണുമ്പോള്‍ എല്ലാ സൂഫിയും മിസ്റ്റിക് ആ്ണ്. പക്ഷെ എല്ലാ മിസ്റ്റിക്കും സൂഫിയല്ല.

സാകല്യതയെയും സവിശേഷതയെയും വിവേവിച്ചിറിയേണ്ടിടത്ത് നാം വ്യക്തത കൈ വരിക്കേണ്ടതുണ്ട് അതില്ലാതെ വന്നാല്‍ ശരിയായതിനെ തെറ്റായ ഇടങ്ങളില്‍ വെക്കേണ്ടതിന് കാരണമാവും അത് അക്രമമാണ്. വെക്കേണ്ടത് വെക്കേണ്ട സമയത്ത് വെക്കേണ്ടിടത്ത് വെക്കാനിയറിയുന്ന ജാഗ്രത ആത്മാന്വേഷിക്ക് ഉണ്ടാവേണ്ടതുണ്ട് അതില്ലാത്തവര്‍ വഴി തെറ്റുകയും വഴി തെറ്റിക്കുകയും ചെയ്‌തെക്കാം.

ഇവിടെ വഴിതെറ്റുകയും തെറ്റിക്കുകയും ചെയ്‌തേക്കാം എന്ന പരാമര്‍ശം ഇന്നൊരു യാഥാര്‍ത്ഥ്യമാണ്. മിസ്റ്റിസവും സൂഫിസവും സ്വതാല്‍പര്യങ്ങള്‍ക്ക് വേണ്ടി കൂട്ടിക്കൂഴച്ച്  “ഭൗതികതയിലൂന്നിയ രാഷ്ട്രീയ കച്ചവട താല്‍പര്യങ്ങള്‍ എന്ന അക്രമം തന്നെയാണു സൂഫിസത്തിന്റെ പേരില്‍ പല മേഖലയിലും നടമാടിക്കൊണ്ടിരിക്കുന്നത്. ആത്മീയവും ദാര്‍ശനീകവുമായ ജീവിതവഴിയില്‍ പൂര്‍ണ്ണമായും സമര്‍പ്പിക്കപ്പെട്ടപ്പോഴും അതത് കാലത്തെ പൗരോഹത്യത്തോടും ഭരണാധിപന്മാരോടും രക്തംചിന്താതെ ശക്തമായ പോരാട്ടം മാനുഷ്യനന്മക്കായി തങ്ങളുടെ അറിവിന്റെ ശക്തികൊണ്ട് നടത്തിയവരായിരുന്നു പല സൂഫികളും.

ശൈഖ് അഹമ്മദ് സര്‍ഹിന്ദി. ബു അറബി, ശൈഖ് ജീലാനി , തുടങ്ങിയവര്‍ ഭരണാധിപന്മാരെയും ആത്മീയതയെ കച്ചവടവത്ക്കരിച്ച പുരോഹിതന്മാരെയും അല്ലാത്തവരെയും ആശയപരമായി എതിര്‍ത്തതിന്റെ വിശദീകരണവും ചരിത്രവും സിദ്ധീഖ് മുഹമ്മദിന്റെ നിരവധി രചനകളില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് അതെ സൂഫിവര്യന്മാരുടെ “ത്വരീഖത്ത് ” സില്‍ സില്‍സിലയുടെ” മേല്‍ വിലാസം പതിച്ച് അക്രമിയും, ക്രൂരതയുടെ പര്യായവുമായ വംശഹത്യക്ക് ആഹ്വാനം ചെയ്യുന്ന നേതാക്കളെ വെള്ള പൂശാന്‍ ഇറങ്ങിയിരിക്കുന്ന ആത്മീയവ്യാപരികളുടെ വിളനിലമാണു പലയിടത്തും കാണാന്‍ കഴിയുന്നത്. മതത്തെ പൗരോഹത്യം എങ്ങിനെ ഹൈജാക്ക് ചെയ്തുവൊ അതെ രീതിയില്‍ സൂഫി ആത്മീയമാര്‍ഗ്ഗത്തെ ഇത്തരം വ്യാപാരികള്‍ തൂക്കിവില്‍ക്കുവാന്‍ ശ്രമിക്കുന്നു.


കവിതയായും മൊഴിയായും കഥയായും സൂഫി മിസ്റ്റിക് ചിന്താധാരകളെ കോര്‍ത്തിണക്കിയ ഈ സമാഹാരം മൊത്തം സിദ്ധീഖ് മുഹമ്മദിന്റെ  ആത്മാവിഷ്‌ക്കാരങ്ങാളാണ്. കവിയില്‍ നിന്നും മിസ്റ്റിക് എങ്ങിനെ വേറിട്ട് നില്‍ക്കുവെന്നും ദൈവശാസ്ത്രജ്ഞനില്‍ നിന്ന് സൂഫി എത്ര കാതം അകലയെന്നും ഫിലോസഫറില്‍ നിന്നും ആത്മാഞ്ജാനിയുടെ അന്തരമെന്തെന്നും ഇതിലെ ഒരോ താളുകളിലും നിറഞ്ഞ് നില്‍ക്കുന്നു.


അത്യാസക്തിക്ക് പിറകെ പായുന്ന മനുഷ്യരൂപങ്ങളെ സൂഫികള്‍ “ശവത്തിനു പിറകെ പായുന്നവര്‍ ” എന്ന പ്രവാചകന്റെ വചനം കൊണ്ട് ഉദാഹരിക്കാറുണ്ട് അത്തരക്കാരും സൂഫിചിന്താധാരയും തമ്മില്‍ എത്രത്തോളം വൈരുദ്ധ്യമായി നിലകൊള്ളുന്നുവെന്ന് സൂഫി മിസ്റ്റിക് എന്ന അധ്യായത്തില്‍ തെളിഞ്ഞുകിടക്കുന്നു. ഓരോ മതസംഹിതകള്‍ക്കും അതിന്റെതായ അന്തസത്തയും അകക്കാമ്പും കാതലായ ആത്മീയദര്‍ശനരീതിയും ഉണ്ട്. മാനുഷിക മൂല്യങ്ങളോടും ദൈവികതയോടും സമൂഹത്തോടും ചേന്ന് നില്‍ക്കുന്നതും ഈ ഘടകങ്ങളാണ്. ആ അര്‍ത്ഥത്തില്‍ ഇസ്‌ലാമീകസമൂഹത്തിലെ യാഥസ്ഥിതിക തീവ്ര-മൗലീകചിന്തകളെ ഏറ്റുപിടിച്ച പൗരോഹിത്യത്തില്‍ നിന്നും ഇസ്‌ലാമികസമൂഹത്തെ മാനുഷികതയില്‍ ഊന്നിയ അത്മീയതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരിക എന്ന കര്‍മ്മമാണ് മഹത്തരം.

അല്ലാതെയുള്ള വംശവെറിപൂണ്ട അടച്ചാക്ഷേപം അരക്ഷിതബോധവും അതുവഴി തീവ്രചിന്താഗതിയിലേക്ക് വഴുതിമാറാനുമേ ഉപകരിക്കൂ. പൗരോഹിത്യത്തേക്കാള്‍ തരംതാണ നിലവാരത്തില്‍ വംശവെറി പേറിനടക്കുന്നവരുടെ ഗൂഢചിന്ത തന്നെയാണു ഇസ്‌ലാമിക ആത്മീയബോധത്തിന്റെ കാതലായ മാനുഷികവും സാമൂഹികനന്മയും ഉയര്‍ത്തിപ്പിടിക്കുന്ന “സൂഫിസത്തെ” ഇസ്‌ലാമില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്നതെന്ന് സംശയരഹിതമായ കാര്യമാണ്. ഈ സങ്കീര്‍ണ്ണാവസ്ഥയില്‍ സിദ്ധീഖ് മുഹമ്മദിന്റെ തൂലിക നിര്‍വ്വഹിക്കുന്നത് തിന്മക്ക് എതിരെ നന്മ കൊണ്ട് പോരാടുക എന്ന മഹത്തായ കര്‍മ്മമാണ്.

സംഘടനാ ബാഹുല്യത്തിന്റെയും പൗരോഹിത്യത്തിന്റെയും ചുഴിയില്‍ ഉലയുന്ന കേരള മുസ്ലിം യുവതലമുറയും അന്ധമായ ഇസ്ലാമൊ ഫോബിയൊ തലക്ക് പിടിച്ച ഇസ്ലാം വിരുദ്ധരും ഒരിക്കലെങ്കിലും ഈ  പുസ്തകങ്ങള്‍ വായിച്ചിരുന്നുവെങ്കില്‍ എന്ന് ആത്മാര്‍ത്ഥായി ആഗ്രഹിച്ച് കൊണ്ട് നിര്‍ത്തുന്നു.

We use cookies to give you the best possible experience. Learn more