|

സ്വാതന്ത്ര്യസമരത്തില്‍ ഞങ്ങളുമുണ്ടായിരുന്നു; അതൊന്നും പരസ്യമാക്കുന്നതില്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് ആരുമറിയാതെ പോയതെന്ന് ആര്‍.എസ്.എസ് നേതാവ് നരേന്ദ്ര സെഹ്ഗാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വാതന്ത്ര്യ സമരത്തില്‍ ആര്‍.എസ്.എസിന് പങ്കില്ലെന്ന് വിമര്‍ശിക്കുന്നവര്‍ക്കെതിരെ ആര്‍.എസ്.എസ് നേതാവ് നരേന്ദ്ര സെഹ്ഗാള്‍. സ്വാതന്ത്ര്യസമരത്തില്‍ ആര്‍.എസ്.എസിന് പങ്കുണ്ടെന്നും ഇതൊന്നും അങ്ങനെ പരസ്യമാക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് ആരും അറിയാതെ പോയതെന്നാണ് അദ്ദേഹം പറഞ്ഞത്.

സ്വാതന്ത്ര്യസമരത്തിലെ ആര്‍.എസ്.എസിന്റെ പങ്കുകള്‍ എന്ന അവകാശവാദത്തോടെ സംഘടന പുറത്തിറക്കിയ പുസ്തകത്തെക്കുറിച്ച് സംസാരിക്കവേ ന്യൂസ് 18നോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“സ്വാതന്ത്ര്യ സമരത്തില്‍ ആര്‍.എസ്.എസിന് പങ്കില്ലെന്ന് വര്‍ഷങ്ങളായി നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നുണ്ട്. സത്യത്തില്‍, സംഘ് സ്വാതന്ത്ര്യസമരത്തില്‍ എല്ലായ്‌പ്പോഴുമുണ്ടായിരുന്നു. തങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രചരിപ്പിക്കുന്നതില്‍ സംഘിന് വിശ്വാസമില്ല. അതുകൊണ്ടാണ് ആരും അറിയാതെ പോയത്.” നരേന്ദ്ര സെഹ്ഗാള്‍ പറഞ്ഞു.


Must Read:ബംഗാളില്‍ സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമണത്തില്‍ ഗുരുതര പരിക്ക്; ആക്രമണം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍


ഹെഡ്ഗവറിനെ തിരിച്ചറിയാതെ പോയ സ്വാതന്ത്ര്യ സമര സേനാനിയായാണ് ആര്‍.എസ്.എസ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. “ഹെഡ്ഗവര്‍ തിരിച്ചറിയാതെ പോയ സ്വാതന്ത്ര്യസമര സേനാനിയാണ്. അദ്ദേഹം ആത്മകഥയെഴുതുകയോ തന്നെക്കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ പത്രങ്ങള്‍ക്കു പിന്നാലെ നടക്കുകയോ ചെയ്തിട്ടില്ല.” എന്നും അദ്ദേഹം പറഞ്ഞു.

പേരും പ്രശസ്തിയും വേണ്ടയെന്ന വിശ്വാസത്തിലാണ് അദ്ദേഹം മുന്നോട്ടുപോയതെന്നും സെഹ്ഗാള്‍ പറയുന്നു.

രണ്ടരവര്‍ഷമെടുത്താണ് ഇത്തരമൊരു പുസ്തകം തയ്യാറാക്കിയതെന്നാണ് സെഹ്ഗാള്‍ അവകാശപ്പെടുന്നത്. സ്വാതന്ത്ര്യ സമര സേനാനി ഡോ. ഹെഡ്‌ഗേവാറിന്റെ അവസാന ലക്ഷ്യം- ഭാരതത്തിന് പൂര്‍ണ സ്വാതന്ത്ര്യം” എന്ന തലക്കെട്ടിലാണ് ആര്‍.എസ്.എസ് പുസ്തകം തയ്യാറാക്കിയത്.


Related News: ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യാതിരിക്കാനും മുസ്‌ലീങ്ങളെ കൊല്ലാനും ചന്ദ്രശേഖര്‍ ആസാദിന് സവര്‍ക്കര്‍ പണം വാഗ്ദാനം ചെയ്‌തെന്ന് രേഖകള്‍


Latest Stories