| Wednesday, 13th February 2019, 9:17 am

400 വര്‍ഷം പഴക്കമുള്ള ബോണ്‍സായി മോഷണം പോയി; എടുത്തത് ആരായാലും കൃത്യമായി വെള്ളമൊഴിക്കണമെന്ന് ഉടമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടോക്യോ: നാനൂറ് വയസ്സായ ബോണ്‍സായി വൃക്ഷം മോഷണം പോയി. ജപ്പാനിലെ ബോണ്‍സായി പ്രേമിയായ ഫുയുമി ഇമുറയുടെ വീട്ടില്‍ നിന്നാണ് ബോണ്‍സായി മോഷണം നടന്നത്.

എന്നാല്‍ അത് ആര് മോഷ്ട്ടിച്ചാലും തന്റെ ബോണ്‍സായി വൃക്ഷത്തിന് കൃത്യമായി വെള്ളമൊഴിക്കണമെന്ന് ഫുയുമി ഫേസ്ബുക്കില്‍ കുറിച്ചു. നഷ്ടപ്പെട്ടത് തന്റെ കുഞ്ഞിനെയാണെന്നും നൂറ്റാണ്ടുകള്‍ നീണ്ട പ്രയത്‌നം ശ്രദ്ധകുറവ് കൊണ്ട് നശിപ്പിക്കരുതെന്നും ഫുയുമി പറഞ്ഞു.

ALSO READ: ടിക് ടോക് സാംസ്‌കാരിക മൂല്യച്യുതിക്ക് കാരണമാകുന്നു; ചൈനീസ് വിഡിയോ ആപ്പ് നിരോധിക്കണമെന്ന് തമിഴ്‌നാട് മന്ത്രി

ലോകത്ത് ഇപ്പോള്‍ നിലവിലുള്ള ഏറ്റവും പഴക്കമേറിയ ബോണ്‍സായി ശേഖരത്തില്‍ നിന്നുള്ള അപൂര്‍വ്വ ഇനമായ ഷിംബാകു ജുനിപേസാണ് മോഷണം പോയത്.

ഫുയുമിയുടെ കുടുംബസ്വത്തായ ബോണ്‍സായി നാലുനൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒരു മലഞ്ചെരുവില്‍ നിന്ന് ശേഖരിച്ചതാണ്.



We use cookies to give you the best possible experience. Learn more