പ്രതി പൂവന്‍ കോഴി ഇനി അന്യഭാഷകളില്‍; റീമേക്ക് അവകാശം വിറ്റുപോയി
Entertainment
പ്രതി പൂവന്‍ കോഴി ഇനി അന്യഭാഷകളില്‍; റീമേക്ക് അവകാശം വിറ്റുപോയി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th October 2020, 1:22 pm

കൊച്ചി: മഞ്ജുവാര്യര്‍ പ്രധാന കഥാപാത്രത്തില്‍ എത്തിയ ചിത്രം പ്രതി പൂവന്‍കോഴി അന്യഭാഷ റീമേക്കുകള്‍ വിറ്റുപോയി. തമിഴ്, തെലുങ്ക്,കന്നഡ, ഹിന്ദി ഭാഷകളിലെ റീമേക്ക് അവകാശമാണ് വിറ്റുപോയത്.

ബോളിവുഡിലെ നിര്‍മ്മാണക്കമ്പനിയായ ബോണി കപൂര്‍ പ്രൊഡക്ഷന്‍സ് ആണ് റീമേക്ക് അവകാശം സ്വന്തമാക്കിയത്. ബോളിവുഡിലെ ഏറ്റവും വലിയ നിര്‍മാണക്കമ്പനിയാണ് ബോണി കപൂര്‍ പ്രൊഡക്ഷന്‍സ്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു പ്രതി പൂവന്‍ കോഴി. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിച്ചത് പ്രതി പൂവന്‍ കോഴിയിലൂടെയാണ്.

മുന്നറിയിപ്പ്, ചാര്‍ലി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഉണ്ണി ആര്‍ തിരക്കഥ എഴുതിയ ചിത്രം കൂടിയാണ് പ്രതി പൂവന്‍ കോഴി. സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രത്തില്‍ വില്ലനായി എത്തിയത്.

ചിത്രത്തില്‍ മാധുരി എന്ന സെയില്‍സ് ഗേള്‍ ആയാണ് മഞ്ജു വാര്യര്‍ എത്തുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Boney kapoor to remake prathi poovankozhi movie unni r rosshan andrews manju warrier