ബെംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിന് മുന്നേയുള്ള അവസാന ബജറ്റില്‍ വ്യത്യസ്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. ചെവിയില്‍ പൂവ് വെച്ചാണ് ബജറ്റ് അവതരണത്തിനായി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും മറ്റ് കോണ്‍ഗ്രസ് അംഗങ്ങളും പാര്‍ലമെന്റില്‍ എത്തിച്ചേര്‍ന്നത്.
ബൊമ്മൈ സര്‍ക്കാരിന് കീഴില്‍ ജനങ്ങളുടെ അവസ്ഥ ഇതാണെന്നും സര്‍ക്കാര്‍ ജനങ്ങളെ ചതിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആരോപിച്ചു.
കഴിഞ്ഞ ബജറ്റിലെ നിര്‍ദേശങ്ങളും 2018ലെ പ്രകടന പത്രികയിലെ നിര്‍ദേശങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കിയില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ ബജറ്റിനെ ‘കിവിമേലേഹൂവാ’എന്ന പഴഞ്ചൊല്ലിനോടാണ് പ്രതിപക്ഷം ഉപമിച്ചത്. ഈ പഴഞ്ചൊല്ല് പ്രകാരം ഒരാള്‍ മറ്റൊരാളെ ചതിക്കുകയാണെങ്കില്‍ അയാള്‍ പൂവ് വെച്ച് നില്‍ക്കുമെന്നും പ്രതിപക്ഷം പറഞ്ഞു.
തുടര്‍ന്ന് സഭയില്‍ ഭരണപക്ഷ-പ്രതിപക്ഷ വാക്‌പോരുകള്‍ നടക്കുകയും ബജറ്റ് അവതരണം നടത്താന്‍ അനുവദിക്കണം എന്ന് സ്പീക്കര്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇത്തരത്തിലുള്ള പ്രതിഷേധ രീതികള്‍ ആദ്യമായാണ് പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ നടക്കുന്നത്.
3.09 ലക്ഷം കോടിയുടെ ബജറ്റ് ആണ് ബൊമ്മെ അവതരിപ്പിക്കുന്നത്. സ്ത്രീകള്‍, കുട്ടികള്‍, തൊഴിലാളികള്‍ തുടങ്ങി ശബ്ദമില്ലാത്തവരുടെ ബജറ്റ് ആയിരിക്കുമിതെന്ന് ബൊമ്മൈ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
രാമനഗറില്‍ രാമ മന്തിരത്തിന്റെ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്നും ബൊമ്മൈ പറഞ്ഞു.
30 ലക്ഷം കര്‍ഷകര്‍ക്ക് 25000 കോടിയുടെ ലോണ്‍, കാര്‍ഷിക മേഖലക്ക് മൊത്തം 39,031 രൂപ, മഹാദായ പദ്ധതിക്ക് 1000 കോടി രൂപ, കര്‍ണാടകയില്‍ മഠങ്ങളുടെയും ക്ഷേത്രങ്ങളുടെയും നിര്‍മാണത്തിന് 1000 കോടി രൂപ മക്‌സ ബസ് സ്‌കീം തുടങ്ങിയ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
content highlight: Bommai’s final budget; Congress put flowers in their ears in protest