അമൃതസര്‍: നിരാങ്കരി പ്രാര്‍ത്ഥനാ ഹാളിലുണ്ടായ ഗ്രനേഡ് അക്രമത്തില്‍ മൂന്ന് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് സാരമായി പരിക്കുണ്ട്.
മുഖം മറച്ചെത്തിയ രണ്ട് പേരാണ് ആക്രമണത്തിന് പിന്നിലെന്ന് ഐ. വിത്‌നെസ് റിപ്പോര്‍ട്ട് ചെയ്തു. മതപരമായ ആഘോഷങ്ങള്‍ നടക്കുന്ന സമയത്താണ് ഗ്രനേഡ് ആക്രമണമുണ്ടായതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ALSO READ:ശബരിമലയിലേക്ക് ബി.ജെ.പി ദേശീയ നേതാക്കളും എം.പിമാരും; കരുതല്‍ തടങ്കലിന് സാധ്യത
അമൃതസര്‍ വിമാനത്താവളത്തിനടുത്താണ് പ്രാര്‍ത്ഥനാ ഹാള്‍. എല്ലാ ഞായറാഴ്ചയും നൂറിലധികം ആളുകള്‍ പ്രാര്‍ത്ഥിക്കാന്‍ വരുന്ന ഹാളാണിത്. ആക്രമണം നടക്കുന്ന സമയത്ത് 500 ആളുകള്‍ ഹാളില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇത് പഞ്ചാബിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണെന്ന് പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് സുനി ഝകാര്‍ പറഞ്ഞു.
മരിച്ചവരെ പോസ്റ്റമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സുരിന്ദര്‍ പാല്‍ സിംഗ് പര്‍മാര്‍ പറഞ്ഞു.
പ്രശ്‌നത്തെ തുടര്‍ന്ന് പഞ്ചാബില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.