| Friday, 27th September 2024, 8:43 pm

ഓപ്പറേഷന്‍ ജാവക്കും സൗദി വെള്ളക്കയ്‌ക്കും ശേഷം ബോംബെ പോസിറ്റീവ്; ഫസ്റ്റ് ലുക്കുമായി ലുക്മാനും ബിനു പപ്പുവും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൂപ്പര്‍ ഹിറ്റായ ‘ഓപ്പറേഷന്‍ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ തരുണ്‍ മൂര്‍ത്തി ചിത്രങ്ങള്‍ക്ക് ശേഷം ലുക്മാന്‍ അവറാന്‍ – ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബോംബെ പോസിറ്റീവ്’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.

ആസിഫ് അലി, മംമ്ത മോഹന്‍ദാസ്, സണ്ണി വെയ്ന്‍, ഉണ്ണി മുകുന്ദന്‍ എന്നീ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. അജിത്തിന്റെ രചനയില്‍ ജീവനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

എച്ച് ആന്‍ഡ് യു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ബോംബെ പോസിറ്റീവില്‍ നായികയാകുന്നത് പ്രഗ്യ നാഗ്രയാണ്. ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് പ്രഗ്യ.

ഇവര്‍ക്കൊപ്പം ജഗദീഷ്, ജോയ് മാത്യു, നേഹ സക്‌സേന, രാഹുല്‍ മാധവ്, സൗമ്യ മേനോന്‍, ടി.ജി. രവി, ശ്രീജിത്ത് രവി, നന്ദനുണ്ണി, സൗന്ദര്‍ പാണ്ഡ്യന്‍, സുധീര്‍, അനു നായര്‍, ജയകൃഷ്ണന്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ജൂണ്‍ അവസാന വാരമായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്.

ഛായാഗ്രഹണം – വി.കെ. പ്രദീപ്, സംഗീത സംവിധാനം – രഞ്ജിന്‍ രാജ്, എഡിറ്റര്‍ – അരുണ്‍ രാഘവ്, ക്രീയേറ്റീവ് ഡയറക്ടര്‍ – ജോഷി മേടയില്‍, മേക്കപ്പ് – രാജേഷ് നെന്മാറ/ മാളു, വസ്ത്രാലങ്കാരം – സിമി ആന്‍/ ദിവ്യ ജോബി, ചീഫ് അസോസിയേറ്റ് – സൈഗള്‍.

ക്രീയേറ്റീവ് ഡിറക്ഷന്‍ ടീം- അജിത് കെ.കെ., ഗോഡ്വിന്‍, കാസ്റ്റിങ് – സുജിത് ഫീനിക്‌സ്, ആക്ഷന്‍ – ജോണ്‍സന്‍, സ്റ്റില്‍സ് – അനുലാല്‍/സിറാജ്, പോസ്റ്റര്‍ ഡിസൈന്‍ – മില്‍ക്ക് വീഡ്. പി.ആര്‍.ഒ. – ശബരി.

Content Highlight: Bombay Positive Movie First Look Poster Out

We use cookies to give you the best possible experience. Learn more