മുംബൈ: റിപബ്ലിക്ക് ടിവിക്ക് ബോംബെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിപ്ലബിക്ക് ടിവി തങ്ങളുടെ ട്വിറ്ററില്‍ നടത്തിയ ക്യാംപെയിന്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.
ലൈവ് ലോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒരു കേസില്‍ ആരെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് പൊതുജനങ്ങളോട് അഭിപ്രായം ചോദിക്കുന്നതാണോ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനമെന്ന് കോടതി ചോദിച്ചു.
നരഹത്യയാണോ, ആത്മഹത്യാണോ എന്നറിയുന്നതിന് മുന്‍പ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസില്‍ ഒരു ചാനല്‍ കയറി കൊലപാതകമാണെന്ന് പറയുന്നതാണോ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനമെന്നും ബെഞ്ച് റിപബ്ലിക്ക് ടിവിയുടെ അഭിഭാഷകനോട് ചോദിച്ചു.
അതേസമയം, സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിന് ശേഷം ബോളിവുഡിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച പശ്ചാത്തലത്തില്‍
ബോളിവുഡ് സംവിധായകരടക്കമുള്ളവര്‍ റിപബ്ലിക്ക് ടിവിക്കെതിരെ രംഗത്തെത്തിയിരുന്നു.
ബോളിവുഡ് സംവിധായകര്‍ക്കും താരങ്ങള്‍ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്.
സമൂഹത്തിലെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്കെതിരെ നടത്തുന്ന മാധ്യമ വിചാരണകള്‍ ഇത്തരം ചാനലുകളില്‍ സംപ്രേക്ഷണം ചെയ്തിരുന്നുവെന്നും ഇത് തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Bombay Highcourt aginst Arnab Goswamy