| Friday, 21st February 2020, 3:37 pm

ആര്‍.എസ്.എസ് ആസ്ഥാനത്തിന്റെ കണ്‍മുമ്പില്‍ പ്രകടനം നടത്താന്‍ ഭീം ആര്‍മി; ഹൈക്കോടതി അനുമതി നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തിന് തൊട്ടടുത്തുള്ള രെഷിംബാഗ് മൈതാനത്ത് യോഗം നടത്താന്‍ ഭീം ആര്‍മിക്ക് അനുവാദം കൊടുത്ത് ബോംബെ ഹൈക്കോടതി. നിയന്ത്രണങ്ങളോടെയാണ് യോഗം നടത്താന്‍ അനുമതി കൊടുത്തിരിക്കുന്നത്.

നേരത്തെ യോഗത്തിന് കോട്‌വാളി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭീം ആര്‍മി കോടതിയെ സമീപിച്ചത്. ഇതിനെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാരിനും നാഗ്പൂര്‍ പൊലീസ് കമ്മീഷണര്‍ക്കും കോടതി നോട്ടീസ് അയച്ചിരുന്നു.

സ്ഥലത്തെ ക്രമസമാധാനപാലനം തകരാറിലാവുമെന്നാണ് അനുമതി നിഷേധിക്കുന്നതിനുള്ള കാരണമായി പൊലീസ് വാദിച്ചത്. എന്നാല്‍ കോതി അനുമതി നല്‍കുകയായിരുന്നു.

പ്രവര്‍ത്തക യോഗം നടത്താന്‍ മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. പ്രക്ഷോഭത്തിന്റെ സ്വഭാവത്തിലേക്ക് മാറരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. ചന്ദ്രശേഖര്‍ ആസാദ് യോഗത്തെ അഭിസംബോധന ചെയ്യും.

We use cookies to give you the best possible experience. Learn more