ന്യൂദല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് പൊതുപരിപാടി നടത്താന്‍ അനുമതി നല്‍കാതിരുന്ന പൊലീസ് നടപടിയില്‍ സംസ്ഥാന സര്‍ക്കാരിനും നാഗ്പൂര്‍ പൊലീസ് കമ്മീഷണര്‍ക്കും നോട്ടീസ്. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് നോട്ടീസയച്ചത്. ഭീം ആര്‍മി ഫയല്‍ ചെയ്ത ഹരജിയിലാണ് നടപടി.
ഫെബ്രുവരി 22 ന്‌റെഷീംഭാഗില്‍ ആയിരുന്നു ചന്ദ്രശേഖര്‍ ആസാദ് പൊതുസമ്മേളനം നടത്താനിരുന്നത്.
ചന്ദ്രശേഖര്‍ ആസാദ് മുംബൈയില്‍ നടത്താനിരുന്ന റാലിക്കും പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ക്രമസമാധാന തകര്‍ച്ച ചൂണ്ടികാട്ടിയാണ് മുംബൈ പൊലീസിന്റെ നടപടി. ഈ മാസം 21 ന് മുംബൈ ആസാദ് മൈതാനിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പൗരത്വഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ചന്ദ്രശഖര്‍ ആസാദിനെ അറസ്റ്റ് ചെയ്യുകയും റിമാന്‍ഡില്‍ വിടുകയുമായിരുന്നു. ജനുവരി 16 ന് ജാമ്യത്തില്‍ ഇറങ്ങിയ ആസാദ് വീണ്ടും സമരങ്ങളില്‍ സജീവമാണ്.