| Friday, 25th September 2020, 5:31 pm

ലൈംഗിക തൊഴില്‍ കുറ്റകൃത്യമല്ല; പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ഏതു തൊഴിലും തെരഞ്ഞെടുക്കാന്‍ അവകാശമുണ്ട്;ബോംബെ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ഏതു തൊഴില്‍ തെരഞ്ഞെടുക്കാനും അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി. ലൈംഗിക തൊഴില്‍ ചെയ്ത് ജീവിക്കുന്ന മൂന്ന് സ്ത്രീകളെ വെറുതേ വിട്ടുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

ഇമ്മോറല്‍ ട്രാഫിക്ക്(പ്രിവന്‍ഷന്‍) ആക്ട് 1956, ലൈംഗികവൃത്തി തടയുന്നതിനുള്ളതല്ലെന്ന് കോടതി വ്യക്തമാക്കി.

ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമാക്കി മാറ്റുന്നതിനോ ഒരു വ്യക്തി
ആ തൊഴിലില്‍ ഏര്‍പ്പെടുന്നതുകൊണ്ട് ശിക്ഷിക്കാനോ നിയമപ്രകാരം വ്യവസ്ഥയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഒരു വ്യക്തിയെ അയാളുടെ അനുവാദപ്രകാരമല്ലാതെ ചൂഷണം ചെയ്യുകയോ ദുരുപയോഗം ചെയ്യുകയോ പൊതുസ്ഥലങ്ങളില്‍ അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യുന്നതാണ് കുറ്റകരമെന്ന് ജസ്റ്റിസ് പൃത്വിരാജ് ചവാന്‍ പറഞ്ഞു. തുടര്‍ന്ന് 20, 22, 23 വയസുള്ള യുവതികളെ കോടതി വെറുതേ വിട്ടു.

2019 സെപ്റ്റംബറിലാണ് യുവതികളെ മുംബൈ പൊലീസിന്റെ സാമൂഹിക സേവന വിഭാഗം മലാഡിലെ ചിഞ്ചോളി ബിന്ദാര്‍ മേഖലയില്‍ നിന്ന് പിടികൂടുന്നത്. പിന്നീട് ഇവരെ മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി.

യുവതികളെ ഉത്തര്‍പ്രദേശിലെ ഒരു ഹോസ്റ്റലിലേക്ക് മാറ്റുകയും പ്രൊബേഷന്‍ ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ മൂന്ന് യുവതികളും ലൈംഗികവൃത്തി പരമ്പരാഗതമായി പിന്തുടരുന്ന ഗ്രാമത്തില്‍ നിന്നുള്ളവരാണെന്ന് കണ്ടെത്തി.

യുവതികളില്‍ രണ്ട് പേര്‍ 2019 നവംബര്‍ 22 ന് അഭിഭാഷകനായ അശോക് സാരോഗി വഴി ഹൈക്കോടതിയെ സമീപിച്ചു

കേസില്‍ വ്യാഴാഴ്ച പുറപ്പെടുപ്പിച്ച ഉത്തരവില്‍ അപേക്ഷകര്‍/ ഇരകള്‍ പ്രായപൂര്‍ത്തിയായവര്‍ ആണെന്നും അതിനാല്‍ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതുപോലെ അവര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് താമസിക്കാനും ഇന്ത്യയുടെ പ്രദേശത്തുടനീളം സ്വതന്ത്രമായി സഞ്ചരിക്കാനും സ്വന്തം തൊഴില്‍ തെരഞ്ഞെടുക്കാനും അവകാശമുണ്ട്,, ”കോടതി വ്യക്തമാക്കി.

വിജയരാഘവന്‍ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:Bombay HC sets three sex workers free, says women have right to choose vocation

We use cookies to give you the best possible experience. Learn more