| Wednesday, 14th April 2021, 6:21 pm

50 പേരെ പങ്കെടുപ്പിച്ച് അഞ്ച് നേരം പ്രാര്‍ത്ഥനയ്ക്ക് അനുമതി തേടിയുള്ള സൗത്ത് മുംബൈ ജുമ മസ്ജിദ് ട്രസ്റ്റിന്റെ ഹരജി തള്ളി കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: റമദാന്‍ മാസമായതുകൊണ്ട് 50 പേരെ പങ്കെടുപ്പിച്ച് ഒരു ദിവസം അഞ്ചുനേരം പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കണമെന്ന സൗത്ത് മുംബൈ ജുമ മസ്ജിദ് ട്രസ്റ്റിന്റെ ഹരജി തള്ളി ബോംബെ ഹൈക്കോടതി.

മതപരമായ ആചാരങ്ങള്‍ പാലിക്കാനുള്ള അവകാശം പ്രധാനമാണെങ്കിലും കൊവിഡ് -19 കുതിച്ചുചാട്ടത്തിനിടെ പൗരന്മാരുടെ സുരക്ഷയും പരമപ്രധാനമാണ് എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

എന്നാല്‍, 7000 ആളുകളെ ഉള്‍ക്കൊള്ളിക്കാന്‍ പറ്റുന്ന സാഹചര്യം ഉണ്ടെന്ന് പള്ളി അധികൃതര്‍ കോടതിയെ അറിയിച്ചു. കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 50 പേരെ മാത്രം കയറ്റണം എന്നാണ് തങ്ങളുടെ ആവശ്യമെന്നും എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കുമെന്നും ട്രസ്റ്റ് കോടതിയില്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ കൊവിഡ് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ പൊതുപരിപാടികള്‍ വിലക്കി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരാധനാലയങ്ങളിലും, സിനിമാഹാളിലും, പാര്‍ക്കുകളിലും പ്രവേശനമുണ്ടാകില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Bombay HC denies permission for prayers during Ramzan to Juma Masjid Trust

We use cookies to give you the best possible experience. Learn more