മുംബൈ: റമദാന്‍ മാസമായതുകൊണ്ട് 50 പേരെ പങ്കെടുപ്പിച്ച് ഒരു ദിവസം അഞ്ചുനേരം പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കണമെന്ന സൗത്ത് മുംബൈ ജുമ മസ്ജിദ് ട്രസ്റ്റിന്റെ ഹരജി തള്ളി ബോംബെ ഹൈക്കോടതി.
മതപരമായ ആചാരങ്ങള്‍ പാലിക്കാനുള്ള അവകാശം പ്രധാനമാണെങ്കിലും കൊവിഡ് -19 കുതിച്ചുചാട്ടത്തിനിടെ പൗരന്മാരുടെ സുരക്ഷയും പരമപ്രധാനമാണ് എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
എന്നാല്‍, 7000 ആളുകളെ ഉള്‍ക്കൊള്ളിക്കാന്‍ പറ്റുന്ന സാഹചര്യം ഉണ്ടെന്ന് പള്ളി അധികൃതര്‍ കോടതിയെ അറിയിച്ചു. കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 50 പേരെ മാത്രം കയറ്റണം എന്നാണ് തങ്ങളുടെ ആവശ്യമെന്നും എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കുമെന്നും ട്രസ്റ്റ് കോടതിയില്‍ പറഞ്ഞു.