കൊച്ചി വിമാനത്താവളത്തില്‍ റെഡ് അലെര്‍ട്ട്
Kerala
കൊച്ചി വിമാനത്താവളത്തില്‍ റെഡ് അലെര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2010 Aug 06, 12:02 pm
Friday, 6th August 2010, 5:32 pm

കൊച്ചി: വിമാനത്തില്‍ ബോംബ് വെച്ചുവെന്ന ഭീഷണിയെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ റെഡ് അലെര്‍ട്ട്. കൊച്ചി-ചെന്നൈ വിമാനത്തില്‍ ബോംബുവച്ചുവെന്നായിരുന്നു സന്ദേശം. ചെന്നൈ വിമാനത്താവളത്തിലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് വിഭാഗത്തിലെ പോസ്റ്റ്ഓഫിസിലാണു ഫോണ്‍ സന്ദേശം ലഭിച്ചത്. റെഡ് അലര്‍ട്ടിന്റെ ഭാഗമായി കൊച്ചി വിമാനത്താവളത്തില്‍ നടന്നുവന്ന നിര്‍മാണ ജോലികള്‍ നിര്‍ത്തി വച്ചു.

കൊച്ചിയില്‍ നിന്നു 4.10നു പുറപ്പെട്ട കിങ്ഫിഷര്‍ ഐടി2484 വിമാനത്തില്‍ ആര്‍ഡിഎക്‌സ് ഉണ്ടെന്നായിരുന്നു സന്ദേശം. 5.10ന് ചെന്നൈയിലിറങ്ങിയ വിമാനം പൂര്‍ണമായും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല.

അതമസമയം ചെന്നൈ വിമാനത്താവളത്തിലെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം ഇന്നു രാവിലെ മുതല്‍ നിരോധിച്ചിരുന്നു.