ഭീകരാക്രമണ ഭീഷണി; നെടുമ്പാശേരി വിമാനത്താവളത്തില്‍ കനത്ത സുരക്ഷ
Daily News
ഭീകരാക്രമണ ഭീഷണി; നെടുമ്പാശേരി വിമാനത്താവളത്തില്‍ കനത്ത സുരക്ഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th June 2014, 9:30 am

[] കൊച്ചി: ഭീകരാക്രമണ ഭീഷണിയെതുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിലും പരിസരത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. വിമാനത്താവളത്തില്‍ ഇന്നും നാളെയും സന്ദര്‍ശകരെ അനുവദിക്കില്ല.

വിമാനത്താവളത്തില്‍ അല്‍ ഖായിദയുടെ ആക്രമണം നടക്കുമെന്നായിരുന്നു അജ്ഞാത ടെലഫോണ്‍ സന്ദേശം. കേരളത്തിലെ ജയിലുകളില്‍ ഇന്ത്യന്‍ മുജാഹിദീന്റെ പേരില്‍ ഒട്ടേറെപ്പേരെ പീഡിപ്പിക്കുന്നുണ്ടെന്നും അവരെ വിട്ടയച്ചില്ലെങ്കില്‍ ഭീകരാക്രമണം നടത്തുമെന്നായിരുന്നു ഭീഷണി.

മെഷീന്‍ ഗണ്ണുകള്‍ ഉപയോഗിച്ച് വിമനാത്തവളം ആക്രമിക്കുമെന്നും യാസീന്‍ ഭട്കല്‍ അടക്കമുള്ളവരെ വിട്ടയക്കണമെന്നും ഫോണ്‍ സന്ദേശം ആവശ്യപ്പെട്ടു.

ഫോണില്‍ സംസാരിച്ച ആള്‍ രണ്ട് തവണ മലയാളത്തിലും ഒരു തവണ ഹിന്ദിയിലുമാണ് സംസാരിച്ചത്. ഫോണ്‍ വിളി വന്നത് സൗദി അറേബ്യയില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.