| Saturday, 18th July 2020, 11:44 pm

വിജയ്ക്ക് പിറകെ നടന്‍ അജിത്തിന്റെ വീടിന് നേരെയും ബോംബ് ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: നടന്‍ അജിത്തിന്റെ വീട്ടില്‍ ബോംബ് ഭീഷണി. ചെന്നൈ ഇഞ്ചമ്പാക്കത്തെ അജിത്തിന്റെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍കോള്‍ വന്നത്.

തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയില്‍ നിന്നാണ് ഫോണ്‍ കോള്‍ ലഭിച്ചതെന്നാണ് സൂചന. സന്ദേശം ലഭിച്ചതിന് പിന്നാലെ പൊലീസ് എത്തിച്ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചെങ്കിലും സംശയാസ്പദമായ രീതിയില്‍ ഒന്നും ലഭിച്ചിട്ടില്ല.

നേരത്തെ നടന്‍ വിജയയുടെ വീടിന് നേരെ കഴിഞ്ഞ മാസം ബോംബ് ഭീഷണി ഉണ്ടായിരുന്നു. വില്ലുപുരം സ്വദേശിയായ 21 വയസുകാരനെയാണ് അന്ന് പൊലീസ് പിടികൂടിയത്.

ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നും നേരത്തെയും ഇത്തരത്തില്‍ ഇയാള്‍ ഫോണ്‍ വിളികള്‍ നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കുറ്റം ചെയ്തതായി ഇയാള്‍ സമ്മതിച്ചു. സ്വന്തമായി ഫോണില്ലാത്ത യുവാവ് കുടുംബാംഗത്തിന്റെ മൊബൈല്‍ ഫോണ്‍ വഴിയാണ് വിളിച്ച് ഭീഷണിപ്പെടുത്തുന്നത്.

നേരത്തെ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത, പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി, പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി എന്നിവരെയും ഇയാള്‍ ഇത്തരത്തില്‍ വിളിച്ചിരുന്നു.

നേരത്തെ നടന്‍ രജനീകാന്തിന്റെ ചെന്നൈയിലെ പോയസ് ഗാര്‍ഡന്‍ വസതിക്കും സമാനമായ രീതിയില്‍ വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more