ജമ്മു: ജമ്മു കശ്മീരിലെ രജൗരിയി ജില്ലയിലെ നൗഷേര സെക്ടറിൽ ബോംബ് നിർവീര്യമാക്കുന്നതിനിടെ സൈനികൻ കൊല്ലപ്പെട്ടു. സൈന്യത്തിലെ “കോർപ്പ് ഓഫ് എഞ്ചിനിയേർസ്” വിഭാഗത്തിലെ മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാനിലുള്ള നുഴഞ്ഞു കയറ്റക്കാരാണ് നിയന്ത്രണ രേഖയ്ക്ക് 1.5 കിലോമീറ്റർ ഉള്ളിലായി ബോംബ് സ്ഥാപിച്ചത്.
ജമ്മു കശ്മീരിലെ പുൽവാമയിൽ 40 സി.ആർ.പി.എഫ്. ജവാൻമാർ കൊല്ലപ്പെട്ട് നാല്പത്തെട്ട്‍ മണിക്കൂർ മാത്രം കഴിഞ്ഞ ശേഷമാണ് ഈ ദുരന്തവും സംഭവിച്ചിരിക്കുന്നത്. ഐ.ഇ.ഡി. വിഭാഗത്തിൽ പെട്ട സ്‌ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
1980ന് ശേഷം ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണ് കശ്മീരി ഈ കഴിഞ്ഞ 14ന് കശ്‍മീരിലെ പുൽവാമയിൽസൈനികര്‍ക്കെതിരെയുണ്ടായത്. 2001ല്‍ ശ്രീനഗര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെടുകയും നാല്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.