ഡൂള്‍ന്യൂസ് ഡെസ്‌ക്3 hours ago
വടകര: കോഴിക്കോട് വടകരയില്‍ വീണ്ടും വീടിന് നേരെ ബോംബാക്രമണം. സി.പി.ഐ.എം പ്രവര്‍ത്തകനും വടകര നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയംഗവുമായ കാനപ്പള്ളി ബാലന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്.
പ്രദേശത്ത് നിലവില്‍ സി.പി.ഐ.എം – ബി.ജേ.പി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. അതേസമയം വടകരയില്‍ യുവമോര്‍ച്ച നേതാവിന്റെ വീടിന് നേരെ ബോംബേറുണ്ടായി. യുവമോര്‍ച്ച വടകര മണ്ഡലം സെക്രട്ടറി വി.കെ.നിധിന്റെ അറക്കിലാട്ടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.
ഇന്നലെ പയ്യോളിയില്‍ സി.പി.ഐ.എം നേതാവിന്റെ വീടിന് നേരെയും ആക്രമണം നടന്നിരുന്നു. ഏരിയാ കമ്മിറ്റി അംഗം സുരേഷ് ചങ്ങാടത്തിന്റെ വീടിന് നേരെയാണ് ആക്രമണം. തുടര്‍ന്ന് പുറക്കാട്ടും കിടഞ്ഞീക്കുന്നും കഴിഞ്ഞ ദിവസം സി.പി.ഐ.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.