ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ ക്വറ്റയില്‍ സ്‌ഫോടനം. പൊലീസ് ആസ്ഥാനത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്‌രീക താലിബാന്‍ ഏറ്റെടുത്തു.
സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള ക്വറ്റ ഗ്ലാഡിയേഴ്‌സും സര്‍ഫറാസ് അഹമ്മദിന്റെ കീഴിലുള്ള പെഷവാര്‍ സാല്‍മിയും തമ്മില്‍ നടത്താനിരുന്ന പി.എസ്.എല്‍ എക്‌സിബിഷന്‍ നിര്‍ത്തിവെച്ചു.
കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. അതേസമയം കളി നിര്‍ത്തിവെച്ചതോടെ ആരാധകര്‍ സ്‌റ്റേഡിയത്തിന് കല്ലെറിഞ്ഞതായാണ് റിപ്പോര്‍ട്ട്.
സ്‌ഫോടനമല്ല മറിച്ച് കാണികള്‍ക്കിടയിലെ സംഘര്‍ഷമാണ് കളി നിര്‍ത്താന്‍ കാരണമെന്ന് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Content Highlight: Bomb blast in Quetta; PSL match intervened