കണ്ണൂര്‍ കൂത്തുപറമ്പില്‍ പൊലീസ് വാഹനത്തിന് നേരെ ബോംബേറ്
Kerala
കണ്ണൂര്‍ കൂത്തുപറമ്പില്‍ പൊലീസ് വാഹനത്തിന് നേരെ ബോംബേറ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st October 2013, 6:00 am

[]കണ്ണൂര്‍ കൂത്തുപറമ്പില്‍ പൊലീസ് വാഹനത്തിന് നേരെ ബോംബേറ്

കൂത്തുപറമ്പ്: കണ്ണൂര്‍ കൂത്തുപറമ്പില്‍ പൊലീസ് വാഹനത്തിന് നേരേ ബോംബേറ്. പൊലീസ്‌കാര്‍ക്ക് പരിക്കില്ലെന്നാണ് പ്രാഥമിക വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

കൂത്തുപറമ്പ് എസ്. ഐ അരുണും സംഘവും സഞ്ചരിച്ച ജീപ്പിന് നേരെയാണ് ആക്രമണമുണ്ടായത്.

സംഭവത്തില്‍ രണ്ട് വഴിയാത്രക്കാര്‍ക്ക് പരിക്കേറ്റു. ശങ്കരനെല്ലൂര്‍ സ്വദേശികളായ രാജേഷ്, വിനോദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ കൂത്തുപറമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഞ്ച് തവണ ബോംബേറുണ്ടായതായി പൊലീസ് പറയുന്നു. സംഭവസ്ഥലത്ത് നിന്ന് പൊട്ടാത്ത ഒരു സ്റ്റീല്‍ ബോംബും കണ്ടെടുത്തു.

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു